Connect with us

ബോളിവുഡ് നടന്‍ ജാവേദ് ഖാന്‍ അംറോഹി അന്തരിച്ചു

News

ബോളിവുഡ് നടന്‍ ജാവേദ് ഖാന്‍ അംറോഹി അന്തരിച്ചു

ബോളിവുഡ് നടന്‍ ജാവേദ് ഖാന്‍ അംറോഹി അന്തരിച്ചു

ബോളിവുഡ് നടന്‍ ജാവേദ് ഖാന്‍ അംറോഹി (70) അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം. സിനിമയിലും നാടകരംഗത്തും സജീവമായിരുന്നു അദ്ദേഹം.

150ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പത്തിലധികം ടി.വി ഷോകളിലും അഭിനയിച്ചു. ഏറെ പ്രേക്ഷകപ്രീതി നേടിയ നുക്കഡ് എന്ന ടെലിവിഷന്‍ ഷോയിലെ ബാബര്‍ കരീം എന്ന വേഷം ശ്രദ്ധേയമായിരുന്നു.

പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് ബിരുദം നേടിയ ജാവേദ് ഖാന്‍, ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷന്റെ (ഇപ്റ്റ) ഒട്ടേറെ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1970 മുതല്‍ നാടകത്തില്‍ സജീവമായിരുന്നു.

ലഗാന്‍, അന്ദാസ് അപ്ന അപ്നാ, ചക് ദേ ഇന്ത്യ, ഹം ഹേ രഹി പ്യാര്‍ കേ, ലാഡ്‌ലാ, ഇഷ്ഖ് തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ വേഷമിട്ടു. മിര്‍സ ഗാലിബ് എന്ന ടി.വി. ഷോയിലും അഭിനയിച്ചു. 2020ല്‍ പുറത്തിറങ്ങിയ സഡക് 2 ആണ് അവസാന ചിത്രം. ഒരു മകനും മകളുമുണ്ട്. കബറടക്കം ഓഷിവാര കബറിസ്താനില്‍ നടന്നു.

More in News

Trending

Recent

To Top