Connect with us

41 സാക്ഷികളില്‍ പലരേയും വീണ്ടും വിസ്തരിച്ചു… എന്നാല്‍ ഈ സാക്ഷി വരുമ്പോഴാണ് പ്രശ്‌നം! കൃത്യമായിട്ട് എന്തിനെയാണ് അവര്‍ക്ക് പേടിയെന്ന് അവര്‍ പൊതുസമൂഹത്തിനു മുന്നില്‍ വിളിച്ചു പറയുന്നു; പ്രകാശ് ബാരെ

News

41 സാക്ഷികളില്‍ പലരേയും വീണ്ടും വിസ്തരിച്ചു… എന്നാല്‍ ഈ സാക്ഷി വരുമ്പോഴാണ് പ്രശ്‌നം! കൃത്യമായിട്ട് എന്തിനെയാണ് അവര്‍ക്ക് പേടിയെന്ന് അവര്‍ പൊതുസമൂഹത്തിനു മുന്നില്‍ വിളിച്ചു പറയുന്നു; പ്രകാശ് ബാരെ

41 സാക്ഷികളില്‍ പലരേയും വീണ്ടും വിസ്തരിച്ചു… എന്നാല്‍ ഈ സാക്ഷി വരുമ്പോഴാണ് പ്രശ്‌നം! കൃത്യമായിട്ട് എന്തിനെയാണ് അവര്‍ക്ക് പേടിയെന്ന് അവര്‍ പൊതുസമൂഹത്തിനു മുന്നില്‍ വിളിച്ചു പറയുന്നു; പ്രകാശ് ബാരെ

നടിയെ ആക്രമിച്ച കേസിന്റെ വസ്ത്രം വീണ്ടും തുടങ്ങുകയാണ്. മഞ്ജു വാര്യരെ വിസ്തരിക്കേണ്ട എന്ന ദിലീപ് പറയുന്നതിന് പിന്നില്‍ ഭയം കാരണം എന്നാണ് പ്രകാശ് ബാരെ പറയുന്നത് . മഞ്ജു വാര്യര്‍ ദിലീപിന്റെ ശബ്ദം തിരിച്ചറിയും എന്നാണ് പ്രതിഭാഗം ഭയക്കുന്നതെന്നും ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത് അദ്ദേഹം സംസാരിച്ചു

പ്രകാശ് ബാരെയുടെ വാക്കുകള്‍ ഇങ്ങനെയാണ്…

നമ്മുടെ സമൂഹത്തില്‍ പ്രതിയുടെ ഒപ്പം എന്ന് പറയുന്ന നരേറ്റീവ് വളരെ സ്‌ട്രോങ്ങ് ആയി കൊണ്ടുപോകാന്‍ ശ്രമിക്കുന്നുണ്ട്. കുറ്റകൃത്യത്തിന് ഇരയാക്കപ്പെട്ട അതിജീവിതയ്ക്ക് ഒപ്പമോ എതിരോ എന്നുള്ള രീതിയിലല്ല. ഈ നറേറ്റീവ് കംപ്ലീറ്റ് ഡിഫറെന്റ് ആയിട്ടാണ് പോകുന്നത്. നേരത്തെ ഫോണിന്റെ കാര്യത്തില്‍ നമ്മള്‍ കൃത്യമായിട്ട് കണ്ടു. കേസിന് ആവശ്യമായ കാര്യങ്ങള്‍ പൊതു സമൂഹത്തിന് എങ്ങനെ തോന്നി കഴിഞ്ഞാലും കുഴപ്പമില്ല ഞാന്‍ തോന്നുന്നത് ചെയ്യും എന്നുള്ള രീതിയില്‍ മുന്നോട്ടു കൊണ്ടുപോയിട്ടുണ്ടായിരുന്നു.

ഞാന്‍ ഈ ഫോണ്‍ കൊടുക്കില്ല, ഞാന്‍ ഈ ഫോണ്‍ വക്കീലിനെ കൊടുക്കുള്ളൂ, ഞാനീ ഫോണ്‍ ബോംബെയില്‍ കൊണ്ടുപോയി ചെന്ന് ക്ലീന്‍ ചെയ്തിട്ട് അല്ലെങ്കില്‍ വക്കീല്‍ ഹാക്കേഴ്‌സിനെ വെച്ച് ഡിലീറ്റ് ചെയ്തിട്ടേ കൊടുക്കുകയുള്ളൂ, ഒരു ഫോണ്‍ കൊടുക്കില്ല എന്നൊക്കെ പറയാനുള്ള ഹുങ്ക്. ഒന്നും മറച്ചുവെക്കാന്‍ ഇല്ലെങ്കില്‍ നമ്മള്‍ എങ്ങനെ പെരുമാറുമോ അങ്ങനെ അല്ലായിരുന്നു ആ പെരുമാറ്റം.

അതേ പെരുമാറ്റം ഇതാ വീണ്ടും വരുന്നു. നമ്മള്‍ നേരത്തെ സംസാരിച്ചപ്പോള്‍ പറഞ്ഞു എന്തോ ഒരു ഡിസ്‌കൗണ്ടിന് വേണ്ടിയാണ് ഈ ചൂണ്ട ഇട്ടിരിക്കുന്നത്. ആ ഡിസ്‌കൗണ്ട് ഇതാണ്. ചിലരെ പുനര്‍ വിചാരണ ചെയ്യരുത്, ചിലരെ വിചാരണ ചെയ്യരുത്. ഇതിനു പറയുന്ന കാരണം സമയമാണ് എന്നുള്ളതാണ്. പക്ഷേ ഇത്രയും ക്രിട്ടിക്കല്‍ ആയിട്ടുള്ള ഒരു തെളിവ് നല്‍കാന്‍ കഴിയുന്ന ഒരു സാക്ഷിയെ ഒഴിവാക്കണം എന്ന് പറയുന്നത് പൊതു സമൂഹത്തിന് കൃത്യമായിട്ട് കാണാന്‍ പറ്റുന്ന ഒരു കാര്യമാണ്.

എന്തോ ഒളിക്കാനുണ്ട് എന്നുള്ളത്. പൊതുസമൂഹത്തില്‍ ജനങ്ങള്‍ക്ക് അതൊന്നും അറിയുന്നുണ്ടായിരിക്കില്ല. ഇങ്ങനെ പറഞ്ഞു കഴിഞ്ഞാല്‍ അതിന്റെ ഇമ്പാക്ട് എന്താണെന്ന് ഒന്നും ആലോചിച്ചു കൊണ്ടായിരിക്കില്ല. കേസില്‍ നിന്ന് കഴിയുന്നത്ര തെളിവുകളെ മാറ്റിനിര്‍ത്താനുള്ള ഒരു ശ്രമം. അന്വേഷണമൊക്കെ അംഗീകരിക്കുകയാണെങ്കില്‍ പോലും അതില്‍ നിന്ന് വന്നിട്ടുള്ള പ്രധാനപ്പെട്ട തെളിവുകളെയും സാക്ഷികളെയും മാറ്റി നിര്‍ത്താന്‍ അവസാനമായി ഒരു ശ്രമം. അതാണ് ഇവിടെ നടക്കുന്നത്. അതിനു സുപ്രീംകോടതിയില്‍ വരെ പോയിട്ടുണ്ട്.

സുപ്രീംകോടതിയില്‍ ഈ ഡീറ്റെയില്‍സ് മുഴുവന്‍ എടുത്തിട്ട് ഏതൊക്കെ സാക്ഷിയെ എങ്ങനെയൊക്കെ വിസ്തരിക്കണം എന്നൊക്കെ പറയുന്നു. അങ്ങനെയാണെങ്കില്‍ കേസ് അവിടെ നടത്തിയാല്‍ പോരെ. വിചാരണ കോടതിയില്‍ ഇന്‍ ക്യാമറ പ്രൊസീഡിങ് ആയതുകൊണ്ട് എന്താണ് സംഭവിക്കുന്നത് എന്ന് അറിയില്ല. പക്ഷേ ഇവിടെ ഉന്നയിക്കാത്ത പ്രശ്‌നങ്ങളൊക്കെയാണ് അവസാന നിമിഷത്തില്‍ ഒരു ഡെസ്പറേറ്റ് മൂവ് എന്ന നിലയിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്.

ഇനി ഏതാനും ആഴ്ചകള്‍ മാത്രമാണ് എന്ന ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന ഈ കേസില്‍ ഇന്ന സാക്ഷി സംസാരിക്കരുത് അല്ലെങ്കില്‍ ഇന്ന സാക്ഷി ഡിലേ ചെയ്യാന്‍ ശ്രമിക്കുകയാണ് എന്നൊക്കെയാണ് പറയുന്നത്. അതും കേരള സമൂഹം എത്രയോ ദിവസമായിട്ട് കണ്ടിട്ടുള്ള സത്യാവസ്ഥ. ഓണ്‍ലൈന്‍ ആയിട്ടോ മറ്റെന്ത് തരത്തിലും കേസുമായിട്ട് സഹകരിക്കാന്‍ തയ്യാറാണ് എന്ന് വിളിച്ചു പറയുന്ന സാക്ഷി ഡിലേ ചെയ്യാനുള്ള ഒരു ടാക്ടിക് ആണ് എന്നൊക്കെ ആരോപിക്കുന്നത് കേരള സമൂഹത്തിന്റെ മുന്നില്‍ വളരെ ബാലിശമാണ്.

കോടതിയുടെ മുമ്പിലും അത് ബാലിശമാണ്, കാരണം കോടതിയ്ക്കും രണ്ട് ഭാഗം സംസാരിച്ചു കഴിഞ്ഞാല്‍ കൃത്യമായിട്ട് കാണാന്‍ പറ്റുന്ന കാര്യമാണ്. എന്നിട്ടും ഇത്ര ഡെസ്പറേറ്റ് ആയിട്ട് എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് മനസ്സിലാകുന്നില്ല. എനിക്ക് തോന്നുന്നത് ഇവിടെ അപ്പിയര്‍ ചെയ്യുന്ന വക്കീലന്മാരും സുപ്രീംകോടതിയില്‍ അപ്പിയര്‍ ചെയ്യുന്ന വക്കീലന്മാരും തമ്മില്‍ അത്ര സിങ്ക ഇല്ല എന്നാണ്. ഇവിടുത്തെ സമൂഹത്തിന്റെ ഒരു പെര്‍സെപ്ഷന്‍ എന്താണെന്ന് അവര്‍ക്ക് അവിടെ മനസ്സിലാകുന്നില്ല.

അവര്‍ കേസിന് ആവശ്യമായ എന്ത് കാര്യങ്ങളും അത് വിഡ്ഢിച്ചത്തമാണെങ്കില്‍ പോലും എന്തും വിളിച്ചു പറയാം എന്നുള്ള തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പെടുത്തിയതാണ് എന്ന് സമ്മതിച്ചാല്‍ പോലും എന്ത് പ്രശ്‌നത്തിലൂടെയാണ് ദിലീപ് ഈ സമൂഹത്തിലൂടെ കടന്നു പോകുന്നത്. അദ്ദേഹത്തിന് ദുബായ് സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ നല്‍കുന്നു. ഇനിയിപ്പോ സംസ്ഥാന അവാര്‍ഡ് കിട്ടിയാല്‍ പോലും നമുക്ക് സംശയിക്കാനില്ല. ഇദ്ദേഹത്തിന്റെ പോപ്പുലാരിറ്റി കൊണ്ട് ചിലര്‍ക്ക് വിചാരിക്കും ഇദ്ദേഹം ഇങ്ങനെ ചെയ്താലും കുഴപ്പമില്ല ഞാന്‍ അയാളുടെ കൂടെ നില്‍ക്കുകയുള്ളൂ എന്ന്.

വേറെ കുറെ ആള്‍ക്കാര്‍ ജയിക്കുന്ന ആള്‍ക്കാരുടെ കൂടെയാണ്. ഇദ്ദേഹം എങ്ങനെയെങ്കിലും ഇതില്‍നിന്ന് ജയിച്ചു വരും എന്ന് കരുതുന്നവര്‍ ആയിരിക്കും. അപ്പോള്‍ നമുക്ക് ഫോണ്‍ തിരിച്ചു കൊടുത്തിട്ടില്ലെങ്കില്‍ ഒരു പ്രശ്‌നവുമില്ല. സാക്ഷി കൂറുമാറ്റല്‍ ഒരു പ്രശ്‌നവുമില്ല. സാക്ഷിയായ വരുന്ന ഒരാള്‍ക്കെതിരെ കള്ള പെണ്ണ് കേസ് ഉണ്ടാക്കിയാല്‍ നമുക്ക് ഒരു പ്രശ്‌നവുമില്ല. ഇന്ന സാക്ഷി വേണ്ട ഇന്ന സാക്ഷി ശരിയല്ല എന്നുള്ള രീതിയില്‍ ഒക്കെ ഒരു പ്രതി ഇത്രയധികം ധൈര്യം കാണിച്ച സുപ്രീംകോടതിയില്‍ പോയി വാദിച്ചു കഴിഞ്ഞാലും നമുക്കൊരു പ്രശ്‌നമല്ലാതായിരിക്കുകയാണ്.

നമ്മളെല്ലാവരും ഏറ്റവും പെട്ടെന്ന് ന്യായമായ ഒരു വിധി ഇതിനകത്ത് പ്രതീക്ഷിക്കുന്ന ആള്‍ക്കാരാണ്. ഇപ്പോഴുള്ള നീക്കങ്ങള്‍ ഒക്കെ കൂടുതല്‍ തടസ്സങ്ങളും പ്രതിബന്ധങ്ങളും സൃഷ്ടിക്കും. നമ്മളൊക്കെ വളരെ ആശങ്കയുടെ നോക്കുകയാണ് എത്രമാത്രം തെളിവുകള്‍ കൂടുതല്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നൊക്കെ. ഈ തെളിവുകളെ പറ്റി പ്രതിഭാഗത്തിന് നല്ല ഭയമുണ്ട് കൃത്യമായിട്ടും ഈ തെളിവുകള്‍ അവര്‍ക്കെതിരായിട്ട് വരാന്‍ സാധ്യതയുണ്ട്.

ദിലീപിന് മഞ്ുവിനെ പേടി ഇക്കാര്യം പൊതുസമൂഹവും ഈ സമയം മനസിലാക്കേണ്ടതുണ്ട്. 41 സാക്ഷികളില്‍ പലരേയും വീണ്ടും വിസ്തരിച്ചു. എന്നാല്‍ ഈ സാക്ഷി വരുമ്പോഴാണ് പ്രശ്‌നം, അതായത് തന്റെ ശബ്ദം കൃത്യമായി തിരിച്ചറിയാന്‍ സാധ്യതയുള്ള ഒരാള്‍. അയാളെ വിസ്തരിക്കരുത് എന്നാണ് ദിലീപ് പറയുന്നത്. കൃത്യമായിട്ട് എന്തിനെയാണ് അവര്‍ക്ക് പേടിയെന്ന് അവര്‍ പൊതുസമൂഹത്തിനു മുന്നില്‍ വിളിച്ചു പറഞ്ഞിരിക്കുകയാണ്. അപ്പോള്‍ പ്രതിഭാഗം തന്നെ അംഗീകരിക്കുന്ന ഒരു തെളിവ് അവിടെയുണ്ട് എന്നുള്ളത് തന്നെയാണ് നമുക്കുള്ള ഒരു ആശ്വാസം.

Continue Reading
You may also like...

More in News

Trending

Recent

To Top