Connect with us

ജെസ്‌നയുമായി അടുപ്പത്തിലായിരുന്നു ; ബന്ധു താക്കീത് നൽകിയതോടെ ജെസ്‌നയുടെ കോൾ എടുക്കാറില്ല – നിർണായക വിവരവുമായി ആൺ സുഹൃത്ത്

Malayalam Breaking News

ജെസ്‌നയുടെ തിരോധാന നടന്നു മാസങ്ങൾ കഴിഞ്ഞിട്ടും പെൺകുട്ടിയെ കണ്ടെത്താൻ കഴിയാത്ത പോലീസിന് നിർണായക വിവരങ്ങൾ കൈമാറി ആൺ സുഹൃത്ത് . അന്വേഷണ സംഘം ആണ്‍സുഹൃത്തി ചോദ്യം ചെയ്തത് 12 മണിക്കൂര്‍. ജെസ്‌നയുമായുള്ള അടുപ്പവും, ഇതില്‍ ജെസ്‌നയുടെ കുടുംബത്തിന്റെ ഇടപെടല്‍ സംബന്ധിച്ച വിവരങ്ങളും സുഹൃത്ത് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.

കുടുംബത്തിന്റെ ഇടപെടല്‍ ജസ്‌നയെ മാനസീകമായി തളര്‍ത്തിയിരിക്കാമെന്ന് സുഹൃത്ത് അന്വേഷണസംഘത്തോട് പറഞ്ഞു.ജൂലൈ 31 നാണ് അന്വേഷണസംഘം ആണ്‍സുഹൃത്തിനെ 12 മണിക്കൂര്‍ ചോദ്യം ചെയ്തത്. ജെസ്‌നയെ ഫോണില്‍ വിളിക്കാറുണ്ടായിരുന്നുവെന്നും ജെസ്‌നക്ക് താനുമായി അടുപ്പമുണ്ടായിരുന്നുവെന്നും ആണ്‍സുഹൃത്ത് പോലീസിനോട് വെളിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് ജെസ്‌നയുടെ അടുത്ത ബന്ധു താക്കീതുചെയ്തു. അതിന്‌ശേഷം ജെസ്‌നയുടെ ഫോണ്‍കോളുകള്‍ എടുക്കാറില്ല.

എന്നാല്‍ വീടുവിട്ടിറങ്ങിയ ജസ്‌ന എവിടെപ്പോയെന്നോ എന്തുസംഭവിച്ചുവെന്നോ അറിയില്ലെന്നും പറയുന്നു. സംശയം തോന്നിയ നമ്പരുകള്‍ ക്രോഡികരിച്ച് സൈബര്‍ വിദഗ്ധരുടെ നേതൃത്വത്തിലുള്ള പരിശോധന പുരോഗമിക്കുന്നു.

jesna missing case

More in Malayalam Breaking News

Trending