Malayalam Breaking News
നടി ആക്രമിക്കപ്പെട്ട കേസിൽ അമ്മയുടെ വനിതാ ഭാരവാഹികളായ ഹണി റോസും രചനയും കക്ഷി ചേരും
നടി ആക്രമിക്കപ്പെട്ട കേസിൽ അമ്മയുടെ വനിതാ ഭാരവാഹികളായ ഹണി റോസും രചനയും കക്ഷി ചേരും
By
Published on
നടി ആക്രമിക്കപ്പെട്ട കേസിൽ അമ്മയുടെ വനിതാ ഭാരവാഹികളായ ഹണി റോസും രചനയും കക്ഷി ചേരും
നടി ആക്രമിക്കപ്പെട്ട കേസിൽ കക്ഷി ചേരാനൊരുങ്ങി നടിമാർ. വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യത്തില്‍ നടിമാരായ രചന നാരായണന്‍ കുട്ടി, ഹണി റോസ് എന്നിവരാണ് കക്ഷി ചേരുന്നത്.
ഇരുവരും ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യം നേരത്തേ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇപ്പോള്‍ ഇത് സംബന്ധിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണുള്ളത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ താരസംഘടനയായ ‘അമ്മ’ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന്‍ നടിയടക്കം നാല് പേര്‍ സംഘടനയില്‍ നിന്ന് രാജിവച്ച് പുറത്ത് പോയിരുന്നു.
actress attack case
Continue Reading
You may also like...
Related Topics:Honey Rose, rachana narayanakutty