Malayalam
ദൃശ്യത്തിന്റെ റവന്യൂ ഇപ്പോഴും ലഭിക്കുന്നുണ്ട്, മൂന്നാം ഭാഗത്തെ കുറിച്ച് ചിന്തിക്കുന്നുണ്ടെന്ന് സംവിധായകന്‍ ജീത്തു ജോസഫ്
ദൃശ്യത്തിന്റെ റവന്യൂ ഇപ്പോഴും ലഭിക്കുന്നുണ്ട്, മൂന്നാം ഭാഗത്തെ കുറിച്ച് ചിന്തിക്കുന്നുണ്ടെന്ന് സംവിധായകന്‍ ജീത്തു ജോസഫ്
നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനാണ് ജീത്തു ജോസഫ്. മോഹന്‍ലാല്‍ നായകനായി എത്തിയ ദൃശ്യം എന്ന ഒറ്റ ചിത്രം മാത്രം മതി അദ്ദേഹത്തെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കാന്‍. ഈ ചിത്രത്തിലൂടെ മലയാള സിനിമയെ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കാന്‍ ജീത്തു ജോസഫ് എന്ന സംവിധായകനായി.
മലയാളി പ്രേക്ഷകരെ ഒന്നടങ്കം ആകാംക്ഷയുടെ മുള്‍മുനയില്‍ എത്തിച്ച ദൃശ്യത്തിന്റെ രണ്ടാം ഭാഗവും പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു. നിലവില്‍ നേര് എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ പണിപ്പുരയിലാണ് ജീത്തു ജോസഫ്. ഈ അവസരത്തില്‍ ദൃശ്യത്തെ കുറിച്ചും അതിന്റെ പകര്‍പ്പവകാശത്തെ പറ്റിയും അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
‘അറിഞ്ഞു കൊണ്ട് തന്നെയാണ് എല്ലാ പകര്‍പ്പവകാശവും പോയിരിക്കുന്നത്. ആദ്യമെ തന്നെ കൊറിയന്‍ ഭാഷാക്കാര്‍ നമ്മളെ സമീപിച്ചിരുന്നു. അന്നെനിക്ക് കൊറിയന്‍ ഇന്‍ഡസ്ട്രിയെ പറ്റി വലിയ ധാരണ ഇല്ലായിരുന്നു. അന്ന് ഞാന്‍ വലിയൊരു തുക ചോദിച്ചു. അത് കേട്ട് അവര്‍ പേടിച്ച് പോയതാണോ എന്ന സംശയം ഉണ്ട്. ചൈനയ്ക്ക് വിറ്റ് പോയപ്പോള്‍ അവിടെ നിന്നാണ് കൊറിയന്‍ റീമേക്കിന് എന്‍ക്വയറി വന്നത്.
ചൈനയുടെ റേറ്റ് വെച്ചിട്ട് കൊറിയയോട് സംസാരിച്ചു. നെഗോഷ്യബിള്‍ ആണെന്ന് പറഞ്ഞിരുന്നു. പക്ഷെ പിന്നെ അവരെ കണ്ടിട്ടില്ല. ഇന്ത്യോനേഷ്യയില്‍ ഉള്‍പ്പെടെ ഭാഷകളിലേക്ക് വിറ്റു. പിന്നെ ഹിന്ദി ചെയ്ത പ്രൊഡക്ഷന്‍ കമ്പനി ബാക്കിയുള്ള റൈറ്റസ് വാങ്ങി. നമുക്ക് പൈസ കിട്ടിയാലും ഇല്ലെങ്കിലും നമുക്ക് അഭിമാനിക്കാമല്ലോ. കൊച്ചു കേരളത്തില്‍ നിന്നും അങ്ങനെ ഒരു സിനിമ പോകുന്നതില്‍ അഭിമാനിക്കാം.
എല്ലാവര്‍ഷവും ദൃശ്യത്തിന്റെ പേരില്‍ അവിടെന്നും ഇവിടെന്നുമാെക്കെയായി കുറച്ച് റവന്യൂ വരുന്നുണ്ട്. അക്കാര്യം ആന്റണിയും ഞാനും സംസാരിച്ചിരുന്നു. പടം ചെയ്തിട്ട് ഇത്രയും നാളായി. പൈസയേക്കാള്‍ ഏറെ വേറെ ഭാഷകളിലേക്ക് പോകുന്നത് സന്തോഷമുള്ള കാര്യമാണ്’, എന്നാണ് ജീത്തു ജോസഫ് പറഞ്ഞത്. അതേസമയം, മൂന്നാം ഭാഗത്തെ കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു.
മൂന്നാം ഭാഗത്തെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് പറയുകയാണ് ജീത്തു. ദൃശ്യം 2 ഇറങ്ങിയ സമയത്ത് മൂന്നാം ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. ദൃശ്യം 3ന്റെ ക്ലൈമാക്‌സ് തന്റെ പക്കലുണ്ടെന്നും ജീത്തു മുന്‍പ് പറഞ്ഞിരുന്നു. ‘പറ്റിയ രീതിയില്‍ കഥ റെഡിയായാല്‍ ദൃശ്യം 3 ചെയ്യും. ശ്രമിച്ചു കൊണ്ടിരിക്കയാണ്. ആദ്യഭാഗം ചെയ്യുമ്പോള്‍ രണ്ടാം ഭാഗത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല. ഒന്നിരുന്ന് ചിന്തിപ്പോഴാണ് കിട്ടിയത്. അതുപോല മൂന്നാം ഭാഗത്തിനായും ചിന്തിക്കുന്നുണ്ട്’, എന്നാണ് ജീത്തു ജോസഫ് പറഞ്ഞത്.
