Malayalam
ഉമ്മന്‍ ചാണ്ടി സാര്‍, മാപ്പ്…അല്‍പ്പനാള്‍ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതില്‍; കുറിപ്പുമായി ഷമ്മി തിലകന്‍
ഉമ്മന്‍ ചാണ്ടി സാര്‍, മാപ്പ്…അല്‍പ്പനാള്‍ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതില്‍; കുറിപ്പുമായി ഷമ്മി തിലകന്‍
സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോര്‍ട്ട് പുറത്ത് വന്നത് ഏറെ കോള്ളക്കം സൃഷ്ടിച്ചിരിക്കുകയാണ് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഷമ്മി തിലകന്‍. ഉമ്മന്‍ചാണ്ടിയോട് മാപ്പ് പറഞ്ഞുള്ള കുറിപ്പില്‍ അദ്ദേഹം സാമൂഹ്യദ്രോഹികളുടെ ഇടപെടലുകള്‍ കാരണം കുറച്ചു നാള്‍ തെറ്റിദ്ധരിക്കേണ്ടിവന്നു എന്നും ഷമ്മി കുറിച്ചു. ഫെയ്‌സ്ബുക്കിലൂടെയാണ് ഷമ്മി തിലകന്‍ തന്റെ പ്രതികരണം അറിയിച്ചത്.
ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്ന സിബിഐ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് ഷമ്മി തിലകന്‍ തന്റെ പ്രതികരണം പങ്കുവച്ചത്. പ്രതികാര ദാഹത്താല്‍ ഉമ്മന്‍ ചാണ്ടിയുടെ ആത്മാവില്‍ നിന്നുണ്ടാകുന്ന കൊടുങ്കാറ്റ് സാമൂഹ്യ ദ്രോഹികളുടെ മേല്‍ മാത്രം പതിക്കുന്നതിന് വേണ്ട നടപടി കൈക്കൊള്ളണമെന്നും അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്നു വിളിക്കാത്ത നല്ല കമ്മ്യൂണിസ്റ്റുകാരെ ഒഴിവാക്കി കരുണ കാട്ടണമെന്നും ഷമ്മി കുറിപ്പില്‍ പറയുന്നു.
‘ഉമ്മന്‍ചാണ്ടി സാര്‍ #മാപ്പ്..! സാമൂഹ്യദ്രോഹികളുടെ ഇടപെടലുകള്‍ മൂലം, അല്‍പ്പനാള്‍ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതില്‍, നിര്‍വ്യാജമായ ഖേദം അറിയിക്കുന്നു..!ഒപ്പം..പ്രതികാരദാഹത്താല്‍ അങ്ങയുടെ ആത്മാവില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വിസ്‌ഫോടനത്തെത്തുടര്‍ന്ന് ബഹിര്‍ഗമിക്കാന്‍ സാധ്യതയുള്ള കൊറോണല്‍ മാസ് ഇജക്ഷന്‍ (CME മൂലം ഉണ്ടാകാന്‍ സാധ്യതയുള്ള ഭൗമ കാന്തിക കൊടുങ്കാറ്റ്..
ഈ സാമൂഹ്യ ദ്രോഹികളുടെ മേല്‍ മാത്രം പതിക്കുന്നതിന് വേണ്ട നടപടി കൈക്കൊള്ളണമെന്നും, അതുവഴി ഈ കേരളക്കരയില്‍, അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്നു വിളിക്കാത്ത നല്ല കമ്മ്യൂണിസ്റ്റുകാരെ ഒഴിവാക്കി കരുണ കാട്ടണമെന്നും വിനീതമായി അപേക്ഷിക്കുന്നു. ലാല്‍സലാം’ എന്നാണ് ഷമ്മി തിലകന്‍ കുറിച്ചത്.