Connect with us

അച്ഛനെ കാത്തിരിക്കുകയും അച്ഛനൊപ്പം ഉറങ്ങുകയും ഭക്ഷണം കഴിക്കാനുമൊക്കെ ആഗ്രഹിക്കുന്ന കുട്ടിയാണ് മീനാക്ഷി. അപ്പോൾ മഞ്ജുവിന്റെ വേദനയില്ലേ എന്ന് ചോദിച്ചാൽ അവർ എല്ലാം സഹിക്കുകയാണ്; ജീജ സുരേന്ദ്രൻ

Malayalam

അച്ഛനെ കാത്തിരിക്കുകയും അച്ഛനൊപ്പം ഉറങ്ങുകയും ഭക്ഷണം കഴിക്കാനുമൊക്കെ ആഗ്രഹിക്കുന്ന കുട്ടിയാണ് മീനാക്ഷി. അപ്പോൾ മഞ്ജുവിന്റെ വേദനയില്ലേ എന്ന് ചോദിച്ചാൽ അവർ എല്ലാം സഹിക്കുകയാണ്; ജീജ സുരേന്ദ്രൻ

അച്ഛനെ കാത്തിരിക്കുകയും അച്ഛനൊപ്പം ഉറങ്ങുകയും ഭക്ഷണം കഴിക്കാനുമൊക്കെ ആഗ്രഹിക്കുന്ന കുട്ടിയാണ് മീനാക്ഷി. അപ്പോൾ മഞ്ജുവിന്റെ വേദനയില്ലേ എന്ന് ചോദിച്ചാൽ അവർ എല്ലാം സഹിക്കുകയാണ്; ജീജ സുരേന്ദ്രൻ

സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ് തന്റെ ചിത്രങ്ങളോ വിശേഷങ്ങളോ എല്ലാം തന്നെ പങ്കുവെയ്ക്കുന്നത്. അത് വളരെപ്പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. റീലുകളും ഡാൻസ് വീഡിയോകളുമെല്ലാം താരം നിരന്തരം പങ്കുവെയ്ക്കാറുണ്ട്. മീനാക്ഷി ഏതൊരു പോസ്റ്റ് അപ്ലോഡ് ചെയ്താലും അത് പെട്ടെന്ന് തന്നെ വൈറലാവാറുമുണ്ട്.

അടുത്തിടെ കാവ്യ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ മോഡലായും മീനാക്ഷി എത്തിയിരുന്നു. ഇപ്പോഴിതാ അല്ലാതെയുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് മീനാക്ഷി. സാരിയിലും ലെഹങ്കയിലുമെല്ലാം അതീവ സുന്ദരിയായുള്ള ചിത്രങ്ങളാണ് മീനാക്ഷി പങ്കിട്ടത്. ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് ആശംസകളും കമന്റുകളുമെല്ലാമായി എത്തിയിരിക്കുന്നത്. മീനാക്ഷിയുടെ ഈ മാറ്റം ആരാധകരെ പോലും അത്ഭുതപ്പെടുത്തിയിരുന്നു.

ഇപ്പോഴും മകൾ മീനാക്ഷി എന്തുകൊണ്ട് മഞ്ജുവിനൊപ്പം പോയില്ലെന്ന ചോദ്യം പലർക്കുമുണ്ട്. വിവാഹമോചനത്തിന് ശേഷം പുറത്ത് വിട്ട പ്രസ്താവനയിൽ ഇതേക്കുറിച്ച് മഞ്ജു വ്യക്തമാക്കിയിട്ടുണ്ട്. മകൾ അച്ഛനൊപ്പമാണ് സന്തോഷവതിയും സുരക്ഷിതയുമാണെന്ന് അറിയാമെന്നാണ് മഞ്ജു വ്യക്തമാക്കിയത്. മീനാക്ഷി മഞ്ജുവിനൊപ്പം പോകാതിരുന്നതിനെക്കുറിച്ച് നടി ജീജ സുരേന്ദ്രൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

മകളുടെ മനസ് വേദനിപ്പിക്കാൻ മഞ്ജു ആഗ്രഹിക്കുന്നില്ലെന്നാണ് ജീജ സുരേന്ദ്രൻ പറഞ്ഞത്. ആ കുട്ടിയെ അമ്മയുടെ കൂടെയെന്ന് പറഞ്ഞ് നിർബന്ധപൂർവ്വം കൊണ്ട് വന്നാൽ അവളുടെ മനസ് വേദനിക്കും. ആ കുട്ടി അമ്മയെക്കാളും കൂടുതൽ സന്തോഷമായിരിക്കുന്നത് അച്ഛനൊപ്പമാണ്. അച്ഛനെ കാത്തിരിക്കുകയും അച്ഛനൊപ്പം ഉറങ്ങുകയും ഭക്ഷണം കഴിക്കാനുമൊക്കെ ആഗ്രഹിക്കുന്ന കുട്ടിയാണ് മീനാക്ഷി. അപ്പോൾ മഞ്ജുവിന്റെ വേദനയില്ലേ എന്ന് ചോദിച്ചാൽ അവർ എല്ലാം സഹിക്കുകയാണ്. ഇപ്പോൾ മഞ്ജുവിന്റെ മകൾ വളർന്ന് സന്തോഷമായിരിക്കുന്നുണ്ട്. ഇനി ആ കുട്ടി അമ്മയെ കുറിച്ചും ചിന്തിക്കും.

വളരെ മുൻപ് മഞ്ജു കുഞ്ഞിനെ പ്രസവിച്ചതിന് ശേഷം തിരിച്ച് വന്നപ്പോൾ താൻ ഡാൻസ് കളിക്കുമെന്ന് പോലും മകൾക്ക് അറിയില്ലെന്നാണ് പറഞ്ഞത്. ആ കുട്ടി അതൊന്നും കണ്ടിട്ടില്ല. ഇപ്പോഴാണ് മഞ്ജുവിന്റെ കഴിവുകളൊക്കെ മകൾ കണ്ടിട്ടുണ്ടാവുക. സ്വയം കുട്ടി ചിന്തിക്കും. പിന്നെ അവർ ബുദ്ധിയുള്ള കുടുംബമാണ്. യൂട്യൂബർമാർക്ക് കളിക്കാനുള്ളത് അവരാരും തരില്ല. അമ്മയും മകളും തമ്മിൽ വിളിക്കാറുണ്ടോ കാണാറുണ്ടോ എന്നൊന്നും ആർക്കും അറിയില്ല. പിന്നെ അവരുടെ ഉള്ളിൽ നടക്കുന്നതെന്താണെന്നും അറിയില്ല. അവരെല്ലാവരും ഹാപ്പിയാണ്. പിന്നെ എന്തിന് ഇതൊക്കെ വീണ്ടും പറഞ്ഞ് നടക്കുന്നതെന്നും ജീജസുരേന്ദ്രൻ ചോദിച്ചിരുന്നു.

2000 മാർച്ചിലാണ് ദിലീപിനും മഞ്ജു വാര്യർക്കും മീനാക്ഷി ജനിച്ചത്. മലയാള സിനിമയിൽ മിന്നിനിൽക്കുന്ന താരമായിരുന്നു മഞ്ജു. ആ സമയത്തായിരുന്നു ദിലീപുമായി പ്രണയത്തിലാവുന്നതും വിവാഹം കഴിക്കുന്നതും, വിവാഹത്തിന് പിന്നാലെ സിനിമയിൽ നിന്ന് മാറിനിന്ന മഞ്ജു തന്നെയാണ് കുഞ്ഞിന്റെ കാര്യങ്ങളെല്ലാം നോക്കിയത്. മഞ്ജുവും ദിലീപും വേർപിരിഞ്ഞപ്പോൾ മീനാക്ഷി ദിലീപിനൊപ്പം പോവുകയായിരുന്നു.

മീനാക്ഷി അഭിമുഖങ്ങൾ നൽകാൻ ഇഷ്ടപ്പെടുന്ന ആളല്ല. ദിലീപിന്റെ അഭിമുഖങ്ങളിലൂടെയാണ് ആരാധകർ മീനാക്ഷിയെക്കുറിച്ച് അറിയാറ്. ശാന്തമായ പ്രകൃതമാണ് മീനാക്ഷിയുടേതെന്ന് ദിലീപ് പറയാറുണ്ട്. താരപുത്രി സിനിമാ രംഗത്തേക്ക് കടന്ന് വരണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. മഞ്ജുവിനെ പോലെ ഡാൻസിൽ മീനാക്ഷിക്കും താൽപര്യമുണ്ട്. മീനാക്ഷിയുടെ ഡാൻസ് വീഡിയോകൾ എപ്പോഴും വെെറലാകാറുണ്ട്. മീനാക്ഷി സിനിമാ രംഗത്തേക്ക് വന്നാൽ വലിയ സ്വീകാര്യത ലഭിക്കുമെന്ന് ഉറപ്പാണ്.

എന്നാൽ മീനാക്ഷി ഇതുവരെയും സിനിമ ചെയ്യാൻ തയ്യാറായിട്ടില്ലെന്നാണ് വിവരം. അധികം സംസാരിക്കുന്ന പ്രകൃതക്കാരിയല്ല മീനാക്ഷിയെന്ന് ദിലീപ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഇതുവരെയും ഒരു അഭിമുഖത്തിന് പോലും മീനാക്ഷി മുഖം കൊടുത്തിട്ടില്ല. മാത്രമല്ല, യൂട്യൂബ് ചാനലുകാരുടെ ചോദ്യങ്ങളോടോ ഒന്നും മീനാക്ഷി പ്രതികരിക്കാറില്ല. ദിലീപ്-കാവ്യ വിവാഹ സമയത്താണ് മീനാക്ഷി അവസാനമായി മാധ്യമങ്ങളോട് സംസാരിച്ചത്.

മീനാക്ഷിയെ ഇത്രയും ആളുകൾക്ക് ഇഷ്ടമാണെന്ന് കേൾക്കുമ്പോൾ തന്നെ ഒരുപാട് സന്തോഷമുണ്ട്. എന്നെ ഇഷ്ടപ്പെട്ടു കൊണ്ടിരുന്നവർ മക്കളേയും ഇഷ്ടപ്പെടുന്നത് കാണുമ്പോൾ അഭിമാനവും ഉണ്ടാകുന്നുണ്ട്. മക്കളുടെ സന്തോഷമാണ് മാതാപിതാക്കളുടെ സന്തോഷം. മീനാക്ഷിയെന്റെ സുഹൃത്താണ്. അവൾ ആഗ്രഹിക്കുന്നതെല്ലാം അവൾക്ക് കൊടുക്കാം. അല്ലാതെ കമാന്റ് ചെയ്യാൻ പറ്റില്ല. അവൾ ഡോക്ടർ ഡിഗ്രി എടുത്തിട്ട് ബാക്കി പിന്നെ എന്താണെന്ന് വെച്ചാൽ ചെയ്യട്ടെ എന്നുമാണ് ദിലീപ് പറഞ്ഞിരുന്നത്.

മീനാക്ഷി അഭിനയിക്കണമെന്ന ആഗ്രഹമൊന്നും പറഞ്ഞിട്ടില്ല. അവൾ അവളുടേതായ ലോകത്തിൽ ജീവിക്കുകയാണ്. അവൾ ഡാൻസൊന്നും പഠിച്ചിട്ടില്ല. പക്ഷേ അവൾ തന്നെ ഓരോന്ന് കമ്പോസ് ചെയ്തിട്ടാണ് വീഡിയോസ് ചെയ്യുന്നത്. അതെല്ലാം എനിക്ക് കാണിച്ച് തരാറുമുണ്ട്. അതിലെല്ലാം അഭിമാനം മാത്രം. മക്കളുടെ സന്തോഷമാണ് മാതാപിതാക്കളുടെ സന്തോഷം. ‘പാവം മോളാണ്… അവൾ വളരെ സൈലന്റാണ്. അവളുടെ ഇമോഷൻസൊന്നും അവൾ ആരുടെ മുമ്പിലും കാണിക്കാറില്ല. അവൾ കൂളായി എല്ലാം കണ്ടും കേട്ടും നിൽക്കും. എന്റെ അടുത്ത് മാത്രമാണ് അവൾ അവളുടെ ഇമോഷൻസ് കാണിക്കാറുള്ളത്. മോള് ഒരുപാട് കാര്യങ്ങൾ ലൈഫിൽ ഫേസ് ചെയ്ത ആളാണ് എന്നുമാണ് ദിലീപ് അഭിമുഖത്തിൽ പറയുന്നത്.

ഒരിക്കൽ മീനാക്ഷിയെയും മഞ്ജുവിനെയും കുറിച്ച് ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മിയും സംസാരിച്ചിരുന്നു. മീനാക്ഷി തിരിച്ച് വന്നാൽ സ്വീകരിക്കാൻ താൻ തയ്യാറാണെന്ന് മഞ്ജു വാര്യർ പറഞ്ഞിട്ടുണ്ടെെന്ന് അന്ന് ഭാ​ഗ്യലക്ഷ്മി വ്യക്തമാക്കി. മഞ്ജുവല്ല മകളെ ഒപ്പം കൂട്ടാതിരുന്നത്. വരുന്നില്ലെന്ന് മീനാക്ഷി ഉറപ്പിച്ച് പറഞ്ഞതാണെന്നും ഭാ​ഗ്യലക്ഷ്മി അന്ന് വെളിപ്പെടുത്തി. വളെ സംബന്ധിച്ച് അച്ഛനായിരുന്നു ഹീറോ. അച്ഛൻ ആ സമയത്ത് വലിയ താരമാണ്. ലോകം മുഴുവൻ അച്ഛന് ആരാധകരും. എന്നാൽ അമ്മ മഞ്ജു ഒന്നും ചെയ്യാതെ ഇരിക്കുന്നതാണ് മീനാക്ഷി കണ്ടിട്ടുള്ളതെന്നും ഭാ​ഗ്യലക്ഷ്മി അന്ന് പറഞ്ഞു.

അച്ഛന്റെ ഉയർച്ചയിലും താഴ്ചയിലും എപ്പോഴും ഒപ്പം നിന്നിട്ടുള്ള മകളാണ് മീനാക്ഷി. തന്റെ കരുത്ത് മീനൂട്ടിയാണെന്നത് ദിലീപും പലയിടത്തും തുറന്ന് പറഞ്ഞിട്ടുള്ള കാര്യമാണ്. മീനാക്ഷിക്ക് പതിനാല് വയസുള്ളപ്പോഴാണ് ദിലീപും മഞ്ജു വാര്യരും വിവാഹമോചിതരാകുന്നത്. വേർപിരിഞ്ഞപ്പോൾ മീനാക്ഷി അച്ഛനായ ദിലീപിന് ഒപ്പം പോകാനാണ് താൽപര്യം പ്രകടിപ്പിച്ചത്.

മഞ്ജു വാശിപിടിച്ചതുമില്ല. പൂർണ്ണ മനസോടെ അത് സമ്മതിക്കുകയും മകളുടെ ഇഷ്ടത്തിന് അനുസരിച്ച് നീങ്ങാൻ തീരുമാനിക്കുകയുമായിരുന്നു. മഞ്ജുവിന്റെ ജീവൻ തന്നെ മകൾ മീനാക്ഷിയാണ്. അത്രത്തോളം പ്രിയപ്പെട്ട മകളെ മഞ്ജു ദിലീപിന് വിട്ടുകൊടുക്കണമെങ്കിൽ അച്ഛനായ ദിലീപിനെ നടിക്ക് അത്രത്തോളം വിശ്വസമുള്ളതുകൊണ്ടാകണം. പിതാവ് എന്ന നിലയിൽ ദിലീപിന് മഞ്ജുവും നൂറിൽ നൂറ് മാർക്കാണ് നൽകിയിട്ടുള്ളത്.

പല അഭിമുങ്ങളിലും ദിലീപിലെ അച്ഛനെ കുറിച്ച് മഞ്ജുവും മനസ് തുറന്നിട്ടുണ്ട്. എന്തൊക്കെ പറഞ്ഞാലും ദിലീപ് നല്ല ഒരു അച്ഛനാണ്. അതുകൊണ്ട് തന്നെയാണ് മീനാക്ഷി ഇന്നും ദിലീപിനോട് ഒപ്പം ഉള്ളത്, നല്ലൊരു ഭർത്താവ് ആയതിനുശേഷം തന്നെയാണ് ഒരു അച്ഛൻ ആകുന്നത്. പിന്നെ പൊരുത്തപ്പെട്ടുപോകാത്തത് അവരുടെ വ്യക്തിപരമായ കാര്യങ്ങൾ. അമ്മയ്ക്ക് അച്ഛനോടുള്ള സ്നേഹമാണ് മക്കൾക്കും അച്ഛനോടുണ്ടാകുന്നത്.

അമ്മ അച്ഛനെ സ്നേഹികുന്നത് കണ്ടുകൊണ്ടാണ് മക്കൾ വളരുന്നത്. അതുകൊണ്ട് മഞ്ജുവിന് ദിലീപിനോടുള്ള സ്നേഹം കണ്ടിട്ടാകും മീനാക്ഷിക്കും അച്ഛൻ ഇത്രയേറെ പ്രിയപ്പെട്ടതായത് എന്നിങ്ങനെയാണ് ദിലീപിന്റെയും മീനാക്ഷിയുടേയും ചിത്രങ്ങൾക്ക് വന്ന കമന്റുകൾ. വിവാഹമോചിതയായശേഷം ഒരിടത്ത് പോലും മഞ്ജു മകൾക്കൊപ്പം പ്രത്യക്ഷപ്പെട്ടിട്ടില്ല. പക്ഷെ മകളെ മഞ്ജു സോഷ്യൽമീഡിയയിൽ ഫോളോ ചെയ്യുകയും മീനാക്ഷി പങ്കുവെക്കുന്ന ഫോട്ടോകൾക്കും വീഡിയോകൾക്കുമെല്ലാം സ്നേഹം അറിയിച്ച് എത്താറുമുണ്ട്. ദിലീപുമായുള്ള ബന്ധം വേർപ്പെടുത്തിയശേഷം സിംഗിൾ ലൈഫാണ് മഞ്ജുവിന്റേത്.

അതേസമയം, ഒരിക്കൽ പോലും മഞ്ജു വാര്യർ ഒരു അഭിമുഖത്തിലും മകളെ കുറിച്ച് പോലും പറഞ്ഞിട്ടില്ല. എന്നാൽ രഹസ്യമായി മഞ്ജുവും മീനാക്ഷിയും കണ്ട് മുട്ടിയെന്നാണ് ഫിലിം ജേർണലിസ്റ്റായ പല്ലിശ്ശേരി പറഞ്ഞത്. ചെന്നൈയിൽ വെച്ച് മഞ്ജുവും മകൾ മീനാക്ഷിയും കണ്ടുമുട്ടിയെന്നാണ് പല്ലിശ്ശേരി മുമ്പ് പറഞ്ഞിരുന്നത്. ചെന്നൈയിൽ തന്റെ തമിഴ് സിനിമയുടെ ഷൂട്ടിംഗിനായി മഞ്ജു അവിടെയെത്തിയപ്പോൾ മകൾ മീനാക്ഷി അവിടെയുണ്ടെന്ന് അറിയുകയും മകളെ കാണാനുള്ള ആഗ്രഹം ഉണ്ടാകുകയും ചെയ്തു. മകൾക്കും അമ്മയെ കാണാൻ ആഗ്രഹമുണ്ടായി.

അങ്ങനെ മകളെ കാണമെന്ന് മീഡിയേറ്ററോട് അറിയിച്ചത് പ്രകാരം, ഈ കുട്ടി നേരത്തെ മഞ്ജു വരുന്നെന്ന് അറിഞ്ഞാൽ ഒഴിഞ്ഞു മാറുമോ എന്ന ഭയത്താൽ മീഡിയേറ്ററാണ് മീനാക്ഷിയോട് പോയി സ്വഭാവികമായി സംസാരിക്കുന്നത്. സർെ്രെപസായി അമ്മയെ കണ്ടാൽ എന്ത് ചെയ്യുമെന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന്, അമ്മയെ കണ്ടാൽ എന്ത് ചെയ്യാൻ വർഷങ്ങൾക്ക് ശേഷം അമ്മയെ കാണുന്നു, ഓടിച്ചെന്ന് കെട്ടിപിടിക്കും, ചിലപ്പോൾ പൊട്ടിക്കരയും എന്നെല്ലാം മകൾ സ്വാഭാവികമായി പറഞ്ഞു കഴിഞ്ഞു.

ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേയ്ക്കും മീഡിയേറ്റർ അമ്മയെ കാണണോ എന്ന് ചോദിച്ചു. അപ്പോൾ ഒരു നിമിഷം നിശബ്ദയായി ആ കുട്ടി ഒന്ന് ആലോചിച്ചു. ഞാൻ ഇപ്പോൾ അച്ഛനോട് അനുവാദം വാങ്ങാതെ അമ്മയെ കാണാൻ പോയാൽ അച്ഛന് അത് വിഷമം ആകില്ലേ എന്നാണ് മീനാക്ഷി ചിന്തിച്ചത്.

അങ്ങനെ മീഡിയേറ്റർ ദിലീപിനെ വിളിക്കുകയും മഞ്ജുവിപ്പോൾ ചെന്നൈയിലുണ്ടെന്നും മകളെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മീനാക്ഷിയോട് സംസാരിച്ചപ്പോൾ അച്ഛന് വിഷമമാകുമോ എന്നുള്ളത് കൊണ്ട് മറുപടിയൊന്നും പറഞ്ഞില്ല എന്നും നേരിട്ട് ദിലീപിനോട് ചോദിക്കുകയായിരുന്നു. അവൾക്ക് എപ്പോൾ വേണമെങ്കിലും അവളുടെ അമ്മയെ കാണാം. അവളുടെ അമ്മയ്ക്കും അവളെ എപ്പോൾ വേണമെങ്കിലും കാണാം. അതിന് തടസം നിൽക്കാൻ ഞാൻ ആരുമല്ല എന്ന് ദിലീപും പറഞ്ഞതോടെ അമ്മയും മകളും കണ്ടു മുട്ടിയെന്നാണ് പല്ലശ്ശേരി പറഞ്ഞിരുന്നത്.

More in Malayalam

Trending

Recent

To Top