Connect with us

ആദ്യ ഭര്‍ത്താവിന്റെ പ്രശ്‌നങ്ങള്‍ പറഞ്ഞ് രണ്ടും മൂന്നും കെട്ടും, അവര്‍ക്ക് ഭാര്യയും കുഞ്ഞുങ്ങളും ഉണ്ടാകും ; നടിമാരുടെ മരണത്തെ കുറിച്ച് നടി ജീജ സുരേന്ദ്രന്‍

Malayalam

ആദ്യ ഭര്‍ത്താവിന്റെ പ്രശ്‌നങ്ങള്‍ പറഞ്ഞ് രണ്ടും മൂന്നും കെട്ടും, അവര്‍ക്ക് ഭാര്യയും കുഞ്ഞുങ്ങളും ഉണ്ടാകും ; നടിമാരുടെ മരണത്തെ കുറിച്ച് നടി ജീജ സുരേന്ദ്രന്‍

ആദ്യ ഭര്‍ത്താവിന്റെ പ്രശ്‌നങ്ങള്‍ പറഞ്ഞ് രണ്ടും മൂന്നും കെട്ടും, അവര്‍ക്ക് ഭാര്യയും കുഞ്ഞുങ്ങളും ഉണ്ടാകും ; നടിമാരുടെ മരണത്തെ കുറിച്ച് നടി ജീജ സുരേന്ദ്രന്‍

മലയാളികള്‍ക്കേറെ പ്രിയങ്കരിയായ താരമാണ് ജീജ സുരേന്ദ്രന്‍. നിലവില്‍ സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന അനുരാഗഗാനം പോലെ എന്ന സീരിയലില്‍ അഭിനയിക്കുകയാണ് നടി. ഇടയ്ക്ക് ജീജ പറഞ്ഞ കാര്യങ്ങള്‍ പ്രവചനം പോലെ നടക്കുന്നത് കണ്ടിരുന്നു. സത്യത്തില്‍ ജീജയ്ക്ക് പ്രവചിക്കാനുള്ള കഴിവൊക്കെ ഉണ്ടോ എന്നായിരിക്കും ആരാധകര്‍ ചോദിക്കുന്നത്. യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് പറയുകയാണ് നടിയിപ്പോള്‍.

നമ്മള്‍ക്ക് ഒക്കെ ഒരു ജീവിതമേ ഉള്ളൂ. ഈ പ്രായത്തില്‍ നമ്മള്‍ ജീവിച്ചിരുന്ന സമയത്ത് കിട്ടുന്ന ഒരു എക്‌സ്പീരിയന്‍സ് ഉണ്ട്. ഇന്നത്തെ തലമുറയ്ക്ക് ഒരു മൈനസ് ഉണ്ട്. ഇന്നത്തെ യൂത്ത് ആയിട്ടുള്ള കുട്ടികള്‍ മനസിലാക്കേണ്ട കാര്യം അവരും ഒരു സമയത്ത് പ്രായം ആകുമെന്ന്. നമ്മുടെ വീട്ടില്‍ ഉള്ള പ്രായമുള്ള ആളുകള്‍ എന്തെങ്കിലും പറഞ്ഞാല്‍ ആദ്യമേ അവരത് തള്ളികളയും.

എന്നാല്‍ കുറെ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അന്ന് അത് അനുസരിച്ചിരുന്നെങ്കില്‍ എന്ന് ചിന്തിക്കുന്ന ഒരു കാലം ഉണ്ടാവും. അതാണ് ഞാന്‍ പറഞ്ഞതും. ഒന്നും പ്രവചനം അല്ല. അനുഭവത്തിലാണ് പറയുന്നത്. ഒരു വ്യക്തിയെ നമ്മള്‍ പഠിക്കുമ്പോള്‍ അവരുടെ ജീവിതം കാണുമ്പോള്‍ നമുക്ക് മനസിലാകും ഇവരുടെ പോക്ക് എവിടേക്കാണ്, ഇത് എത്ര നാള്‍ പോകും എന്നൊക്കെ. അത് ഒരിക്കലും പ്രവചനമല്ല, നമ്മള്‍ പ്രതീക്ഷിച്ച കാര്യമാണ്. ഇനിയും ഭാവിയില്‍ അങ്ങനെ പോകരുതെന്ന് ജീജ പറയുന്നു.

അയാളിങ്ങനെയാണ്, അങ്ങനെയാണെന്ന് പറഞ്ഞ് ഒരു ഭര്‍ത്താവിനെ പല കാരണങ്ങള്‍ കണ്ടെത്തി ഒഴിവാക്കി. എന്നിട്ട് രണ്ടാമതും വിവാഹം കഴിക്കുമ്പോള്‍ അവരും തെറ്റാണെന്ന് പറയുന്നു. മൂന്നാമത് കെട്ടി കഴിഞ്ഞാല്‍ അതും അവരുടെ തെറ്റാണെന്ന് പറയുന്നു. ശരിക്കും ആരുടെയാണ് തെറ്റ്? എന്ന് ജീജ ചോദിക്കുന്നു. എനിക്കും ഒരു ജീവിതമേ ഉളളൂ. ഞാന്‍ റീ ബെര്‍ത്തില്‍ ഒന്നും വിശ്വസിക്കുന്നില്ല. ഉള്ള സമയത്ത് നന്മ ചെയ്ത് പോവുക. എനിക്ക് ആയുസ്സ് പറഞ്ഞിരിക്കുന്ന കാലം നല്ല രീതിയില്‍ ജീവിക്കുക എന്നത് മാത്രമാണ്.

എന്നെ ഇങ്ങോട്ട് ആളുകള്‍ വെറുക്കുന്നത് അല്ലാതെ എനിക്ക് ആരോടും വെറുപ്പില്ല. ഇന്‍ഡസ്ട്രിയില്‍ ഉള്ള ആളുകളുടെ സങ്കടം നേരിട്ട് കാണുമ്പോള്‍ വിളിച്ചുപറയാന്‍ തോന്നുമെന്നും ജീജ പറയുന്നു. നടിമാരായ രഞ്ജുഷയെ കുറിച്ചും അപര്‍ണ്ണയെ കുറിച്ചും ജീജ പറഞ്ഞിരുന്നു. ‘മരിച്ചവര്‍ മരിച്ചു പോയി. ജീവിച്ചിരിക്കുന്നവര്‍ക്കേ സത്യം അറിയൂ, എന്നാല്‍ ആ സത്യം കേള്‍ക്കാന്‍ ആരെങ്കിലും ഉണ്ടോ. അപര്‍ണ രണ്ടാമത് വിവാഹം കഴിച്ചതാണ് അയാളെ.

രഞ്ജുഷക്ക് ഭര്‍ത്താവ് ഉണ്ടായിരുന്നു, കുഞ്ഞുണ്ടായിരുന്നു. പിന്നീടാണ് ഭാര്യയും കുഞ്ഞുങ്ങളും ഉള്ള ആളെ കല്യാണം കഴിക്കുന്നത്. അവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ എന്താണെന്ന് അവര്‍ക്കേ അറിയുകയുള്ളു. സാമ്പത്തികമായിട്ടോ, അല്ലാതെയുള്ള പ്രശ്‌നമാണോന്ന് അനുഭവസ്ഥര്‍ക്ക് മാത്രമേ അറിയൂ. നമുക്ക് അറിയില്ല. ഞാനൊരു സീരിയല്‍ നിര്‍മ്മിച്ചിട്ട് ഭീകരമായ നഷ്ടം ഉണ്ടായിട്ടുണ്ട്. ആലപ്പുഴയായിരുന്നു ലൊക്കേഷന്‍. ഭയങ്കര മഴയായിരുന്നു അവിടെ.

ഷൂട്ട് ചെയ്യുന്ന വീടിനകത്ത് വരെ വെള്ളമായിരുന്നു. ആര്‍ട്ടിസ്റ്റുകളെ കൊണ്ട് വന്ന് ഇരുത്തിയിട്ട് എന്ത് ചെയ്യാനാണ്. 280 എപ്പിസോഡുകള്‍ ആയതിന് ശേഷം ഇതിന്റെ കഥ എങ്ങനെയെങ്കിലും തിരുവനന്തപുരത്തേക്ക് ആക്കാന്‍ പറ്റുമോന്ന് ഞാന്‍ ചോദിച്ചു. ചാനല്‍ അതിന് സമ്മതിച്ചില്ല. പത്ത് നാല്‍പ്പത്തിയഞ്ച് ലക്ഷം നഷ്ടം വന്നിരുന്നു. ഷിജു എന്ന് പറയുന്ന ആള്‍ ഉള്ളത് കൊണ്ടാണ് ഞാനിന്ന് ജീവിച്ചിരിക്കുന്നത്. അല്ലെങ്കില്‍ ആ ത്മഹത്യ ചെയ്‌തേനെ എന്നും ജീജ പറയുന്നു.

അടുത്തിടെ ജീജ സുരേന്ദ്രന്‍ നടി മഞ്ജു വാര്യരെ കുറിച്ചും അമ്മ ഗിരിജ വാര്യരെ കുറിച്ചും പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ‘എനിക്ക് ഒരു പെണ്‍കുട്ടിയില്ല. എനിക്ക് ഡാന്‍സ് ചെയ്യുന്ന കുട്ടികള്‍ എന്ന് പറഞ്ഞാല്‍ ഭയങ്കര കൊതിയാണ്. ഞാന്‍ ദൈവത്തോട് പറയുന്നത് അടുത്ത ജന്മത്തിലെങ്കിലും എനിക്ക് മഞ്ജുവിനെ പോലെ ഒരു മോളെ തരണേ എന്നാണ്. ദൈവം മഞ്ജുവിന് അത്രത്തോളം അനുഗ്രഹിച്ച് നല്‍കിയ കഴിവുകളാണ്. അതുകൊണ്ടാണല്ലോ രണ്ടാമത്തെ വരവിലും ഇത്രയും ഒരു ഹൈപ്പ് അവര്‍ക്ക് കിട്ടിയത്. മലയാള സിനിമയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആയി അവര്‍ നിലകൊള്ളുന്നതും,’

‘ആ കുട്ടി സിനിമയില്‍ അഭിനയിക്കുന്ന കാലം വരെ ആ ഒരു പോസ്റ്റിലേക്ക് ഇനി ഒരാള്‍ വരുമെന്ന് എനിക്ക് തോന്നുന്നില്ല. സൗന്ദര്യത്തിന്റെ കാര്യത്തിലാണെങ്കിലും സ്‌നേഹത്തിന്റെ കാര്യത്തിലാണെങ്കിലും ശരി ഇനിയൊരാള്‍ അതുപോലെ ഉണ്ടാകില്ല. മഞ്ജുവിന്റെ സ്വഭാവത്തെ കുറിച്ച് പറയുകയാണെങ്കില്‍, അവള്‍ ലൊക്കേഷനില്‍ വന്നിട്ട് ചിരിയോടെ ജീജാന്റി എന്ന് വിളിക്കുമ്പോള്‍ കിട്ടുന്ന ഒരു ഫീല്‍ ഉണ്ടല്ലോ… ആ വിളി അവളുടെ ഹൃദത്തില്‍ നിന്നും വരുന്നതാണ്, നാക്കില്‍ നിന്നല്ല,’

‘അത് കേള്‍ക്കുമ്പോള്‍ നമുക്ക് ഉണ്ടാകുന്ന ഒരു സുഖം, നമ്മുടെ മക്കള്‍ നമ്മളെ സ്‌നേഹിക്കുന്ന പോലെ ആണത്. പിന്നെ സമയം ആവുമ്പോള്‍ കഴിച്ചോ കുടിച്ചോ എന്നൊക്കെ തിരക്കും. പോയി കഴിക്ക് എന്നൊക്കെ പറയുന്ന ആ കുഞ്ഞിനെ കാണുമ്പോള്‍ അവളുടെ അമ്മയോട് എനിക്ക് ഒരുപാട് ബഹുമാനം തോന്നും. ഈ മകളെ സിനിമാ ഇന്‍ഡസ്ട്രിയ്ക്ക് നല്‍കിയ അമ്മ ആ ബഹുമാനം അര്‍ഹിക്കുന്നുവെന്നാണ് ജീജ പറഞ്ഞിരുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top