Connect with us

എന്തിനാണ് സ്റ്റൈലൻ ചിത്രങ്ങൾ പകർത്തി പണം വെറുതെ കളയുന്നത്, അതൊക്കെ മാറ്റിവച്ചിട്ട് ജീവിതത്തിന്റെ അർത്ഥം തിരിച്ചറിയൂ; ജീജ സുരേന്ദ്രൻ

Actress

20 വർഷത്തിലേറെയായി മിനിസ്‌ക്രീനിൽ നിറഞ്ഞ് നിൽക്കുകയാണ് നടി ജീജ സുരേന്ദ്രൻ. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ നടി പ്രേക്ഷകർക്ക് സമ്മാനിച്ചു. ഇപ്പോഴിതാ ജീജ പങ്കിട്ട വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. പുതു തലമുറ ഫോട്ടോഷൂട്ടിനുവേണ്ടി എന്തിനാണ് പണം ഇങ്ങനെ ചിലവഴിക്കുന്നതെന്നാണ് ജീജ ചോദിക്കുന്നത്.

ജീജയുടെ വാക്കുകൾ!

എന്തിനാണ് പണം ഇങ്ങനെ ധൂർത്തടിക്കുന്നത് എന്ന് ചിന്തിക്കാറുണ്ട്. അത്തരത്തിലാണ് ഓരോ ഫോട്ടോഷൂട്ടും കണ്മുന്പിലേക്ക് എത്തുന്നത്. പണം ആവശ്യകാര്യങ്ങൾക്കായി കരുതി വയ്ക്കണം. ഇന്നത്തെ തലമുറ അതൊന്നും ചിന്തിക്കുന്നതേ ഇല്ല. എന്തിന്നാണ് ഇങ്ങനെ സ്റ്റൈലൻ ചിത്രങ്ങൾ പകർത്തി പണം വെറുതെ കളയുന്നത്. അതൊക്കെ മാറ്റിവച്ചിട്ട് ജീവിതം എന്തെന്നും ജീവിതത്തിന്റെ അർഥം എന്തെന്നും തിരിച്ചറിയൂ… അങ്ങനെ ആസ്വദിച്ച് ജീവിക്കാൻ പുതു തലമുറ തയ്യാറാകണം.

കണ്ണൂരാണ് ജീജയുടെ സ്വദേശം. സ്‌കൂൾ കാലഘട്ടത്തിൽ തന്നെ നൃത്തത്തിലും കലാരംഗത്തും ജീജ സജീവമായിരുന്നു. തുടർച്ചയായി 5 വർഷം കോഴിക്കോട് സർവകലാശാല കലാതിലകമായിരുന്നു ജീജ. വിവാഹശേഷം ഭർത്താവിന്റെ പിന്തുണയോടെയാണ് ജീജ അഭിനയരംഗത്ത് സജീവമായത്. ഭർത്താവിന്റെ താൽപര്യപ്രകാരം ഒഡിഷനായിൽ പങ്കെടുക്കാൻ പോയതും അങ്ങനെ മിനിസ്ക്രീനിലേക്കെത്തിയ കഥയൊക്കെ ജീജ മുൻപ് പറഞ്ഞിട്ടുണ്ട്.

More in Actress

Trending

Recent

To Top