News
ജയം രവിയും നയന്‍താരയും വീണ്ടും ഒന്നിക്കുന്നു; പുതിയ ചിത്രങ്ങള്‍ പുറത്ത്
ജയം രവിയും നയന്‍താരയും വീണ്ടും ഒന്നിക്കുന്നു; പുതിയ ചിത്രങ്ങള്‍ പുറത്ത്
‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജയം രവിയുടേതായി പ്രദര്‍ശനത്തിന് എത്തുന്ന ചിത്രമാണ് ‘ഇരൈവന്‍’. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അടുത്തിടെ പുറത്തുവിട്ടത് തരംഗമായിരുന്നു. നയന്‍താര നായികയാകുന്ന ‘ഇരൈവന്‍’ ചിത്രത്തിലെ ഫോട്ടോകള്‍ പുറത്തുവന്നിരിക്കുകയാണ്.
ഐ അഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഐ അഹമ്മദിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ഹരി കെ വേദാന്ദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ റിലീസ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ജയം രവിയുടെ ‘അഗിലന്‍’ എന്ന ചിത്രം ഫെബ്രുവരി 17ന് അല്ലെങ്കില്‍ 24ന് ആയിരിക്കും റിലീസ് ചെയ്യുക എന്നും റിപ്പോര്‍ട്ടുണ്ട്. പ്രിയ ഭവാനി ശങ്കര്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ രാജാവ് എന്ന ടാഗ്‌ലൈനോടെ എത്തുന്ന ‘അഗിലനി’ല്‍ ജയം രവി ഒരു ഗാംഗ്സ്റ്ററായിട്ടായിട്ടാണ് അഭിനയിക്കുന്നത്.
പൊലീസ് ഓഫീസര്‍ കഥാപാത്രം ആയിട്ടാണ് ചിത്രത്തില്‍ പ്രിയാ ഭവാനി ശങ്കറുണ്ടാകുക. ജയം രവിയുടേതായി ചിത്രീകരണം പുരോഗമിക്കുന്ന മറ്റൊരു ചിത്രം ‘സൈറണ്‍’ ആണ്. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായികയാകുന്നത്. ആന്റണി ഭാഗ്യരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഇമോഷണല്‍ ഡ്രാമ ആയിട്ടാണ് ‘സൈറണ്‍’ ഒരുക്കുന്നത്.
സുജാത വിജയകുമാര് ആണ് ചിത്രം നിര്‍മിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം, സെല്‍വകുമാര്‍ എസ് കെ ഛായാഗ്രാഹണം, പ്രൊഡക്ഷന്‍ ഡിസൈന്‍ കെ കതിര്‍, ആര്‍ട് ഡയറക്ടര്‍ ശക്തി വെങ്കട്!രാജ് എം, കൊറിയോഗ്രാഫര്‍ ബ്രിന്ദ, പബ്ലിസിറ്റി ഡിസൈനര് യുവരാജ് ഗണേശന്‍, പ്രൊഡക്ഷന്‍ മാനേജര്‍ അസ്!കര്‍ അലി എന്നിവരാണ് മറ്റ് പ്രവര്‍ത്തകര്‍.
