Connect with us

ഒരുപാട് ആലോചനകൾക്കും ചർച്ചകൾക്കും ശേഷമെടുത്ത തീരുമാനം; 15 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് ജയം രവിയും ഭാര്യയും

Actor

ഒരുപാട് ആലോചനകൾക്കും ചർച്ചകൾക്കും ശേഷമെടുത്ത തീരുമാനം; 15 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് ജയം രവിയും ഭാര്യയും

ഒരുപാട് ആലോചനകൾക്കും ചർച്ചകൾക്കും ശേഷമെടുത്ത തീരുമാനം; 15 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് ജയം രവിയും ഭാര്യയും

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം. തുടർച്ചയായി ഹിറ്റുകൾ സമ്മാനിക്കുന്ന ഈ നടൻ വ്യത്യസ്ത പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രങ്ങൾ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നതിൽ വലിയ ശ്രദ്ധ പുലർത്തുന്ന കലാകാരൻ കൂടിയാണ്.

അദ്ദേഹത്തിന്റെ കഴിഞ്ഞ റിലീസ് ചിത്രങ്ങളെല്ലാം വലിയ വിജയം നേടിയിരുന്നു. മലയാളി പ്രേക്ഷകർക്കും ഏറെ പ്രിയപ്പെട്ട തമിഴ് നടന്മാരിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഒരുപാട് ചിത്രങ്ങൾ കേരളത്തിലും മികച്ച വിജയം നേടിയിട്ടുണ്ട്. ഇപ്പോഴിതാ ആരാധകരെ ഏറെ ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തെത്തുന്നത്.

ജയം രവിയും ഭാര്യ ആരതിയും വേർപിരിഞ്ഞിരിക്കുകയാണ്. 15 വർഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച കുറിപ്പ് ജയം രവി തന്നെയാണ് എക്സിലൂടെ ആരാധകരെ അറിയിച്ചത്. കുറപ്പിൽ പറയുന്നത് ഇങ്ങനെയാണ്;

സിനിമയ്ക്ക് അകത്തും പുറത്തും എന്റെ ഈ യാത്രയിൽ നൽകിയത് വളരെ വലിയ സ്നേഹവും പിന്തുണയുമാണ്. എന്റെ ആരാധകരോടും മാധ്യമങ്ങളോടും എപ്പോഴും ആത്മാർത്ഥതയോടെയിരിക്കാൻ ഞാൻ എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഹൃദയം പൊടിയുന്ന വേദനയോടെ എന്റെ വ്യക്തി ജീവിതത്തെക്കുറിച്ചുള്ള വിവരം നിങ്ങളെ അറിയിക്കുകയാണ്.

ഒരുപാട് ആലോചനകൾക്കും ചർച്ചകൾക്കും ശേഷം ആരതിയുമായുള്ള വിവാഹബന്ധത്തിൽ നിന്ന് വേർപിരിയുക എന്ന, ഏറെ ബുദ്ധിമുട്ടേറിയ തീരുമാനമെടുക്കുകയാണ്. ഇത് പെട്ടെന്നെടുത്ത ഒരു തീരുമാനമല്ല. തികച്ചും വ്യക്തിപരമായ കാരങ്ങളാണ് ഇതിനു പിന്നിൽ. ഇത്തരത്തിലുള്ള ഒരു തീരുമാനം എടുത്തത് ഞങ്ങളുമായി ബന്ധപ്പെട്ട എല്ലാവരുടെയും നല്ലതിനു വേണ്ടിയാണ് എന്നുമാണ് ജയം രവി കുറിച്ചത്.

അതേസമയം, കുറച്ച് നാളുകൾക്ക് മുമ്പും ജയം രവിയും ഭാര്യയും വേർപിരിയുന്നതായി വാർത്തകൾ വന്നിരുന്നു. ഇടയ്ക്ക് സിനിമകൾ പരാജയപ്പെടുമ്പോഴാണ് നടനെ വ്യക്തിപരമായി ആക്രമിക്കാൻ ചിലർ ശ്രമിക്കാറുള്ളത്. കരിയറിൽ പലതും നഷ്ടപ്പെടുമ്പോൾ വ്യക്തി ജീവിതത്തിലും നടനെ തളർത്താൻ ശ്രമിച്ചവർ ഉണ്ടായിരുന്നെന്ന് തമിഴ് ഇൻഡസ്ട്രിയിൽ പരസ്യമായ രഹസ്യമാണ്.

ഒന്നിൽ കൂടുതൽ തവണ സിനിമയിൽ നായികയായി അഭിനയിച്ച പ്രമുഖ നടിയുമായി പ്രണയത്തിലാണെന്നും ജയം രവി വിവാഹ മോചനത്തിനൊരുങ്ങുകയാണെന്നും വരെ ഗോസിപ്പുകൾ പരന്നിരുന്നു. എന്നാൽ മൗനം കൊണ്ട് അതിനെല്ലാം മറുപടി നൽകുകായിരുന്നു നടൻ. ഒന്നിനോടും പ്രതികരിച്ച് മൂർച്ഛകൂട്ടിയില്ല.

എന്നാൽ, അത്തരം ഗോസിപ്പുകളോടൊന്നും ജയം രവി പ്രതികരിക്കാതായതോടെ ഗോസിപ്പുകാരുടെ ആവേശം കൂടുകയായിരുന്നു. അന്ന് ഗോസിപ്പിൽ പേര് ചേർക്കപ്പെട്ട നടി മറ്റൊരാളെ വിവാഹം ചെയ്തു പോയതോടെയാണ് പാപ്പരാസികൾ മൗനത്തിലായത്. താരത്തിന്റെ ഒരുപിടി സിനിമകളിലെ പരാജയങ്ങൾക്കിടയിലാണ് പിന്നീട് കരിയർ ഗ്രാഫ് കുത്തനെ ഉയർന്നത്.

എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി, ഉനക്കും എനക്കും, സന്തോഷ് സുബ്രഹ്മണ്യം, ദീപാവലി, തനി ഒരുവൻ തുടങ്ങിയ ഹിറ്റ് സിനിമകളെല്ലാം പരാജയത്തിൽ നിൽക്കുമ്പോൾ ആശ്വാസമായി സംഭവിച്ചവയാണ്. 2003 ൽ പുറത്തിറങ്ങിയ ജയം എന്ന സിനിമയിലൂടെയാണ് നടൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമ തന്നെ സംവിധായകൻ മോഹൻ രാജയുടെ സഹോദരനാണ് മോഹൻ രവി എന്ന ജയം രവി. ആദ്യം അഭിനയിച്ച സിനിമയുടെ പേര് കൂടി ചേർത്താണ് ജയം രവി എന്ന പേരിലേക്ക് താരം മാറിയത്.

More in Actor

Trending

Recent

To Top