Tamil
ഞാൻ ഛർദ്ദിച്ചത് അദ്ദേഹത്തിന്റെ കൈകൾകൊണ്ടു കോരിക്കളഞ്ഞിട്ടുണ്ട്, ജയം രവി എന്നെ നാേക്കയിയത് ഒരു കുഞ്ഞിനെപ്പോലെ; ആരതി
ഞാൻ ഛർദ്ദിച്ചത് അദ്ദേഹത്തിന്റെ കൈകൾകൊണ്ടു കോരിക്കളഞ്ഞിട്ടുണ്ട്, ജയം രവി എന്നെ നാേക്കയിയത് ഒരു കുഞ്ഞിനെപ്പോലെ; ആരതി
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ പതിനഞ്ചു വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതായി ജയം രവി അറിയിച്ചത്. പെട്ടെന്ന് എടുത്ത തീരുമാനം അല്ലെന്നും ഒരുപാട് ആലോചിച്ചതിന് ശേഷമാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്നും നടൻ പറഞ്ഞിരുന്നു. പിന്നാലെ ജയം രവിയുടെ വിവാഹമോചന പ്രഖ്യാപനം തന്റെ അറിവോ സമ്മതമോ ഇല്ലാതെയെന്ന് ആരോപിച്ച് ആരതിയും രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ മുമ്പോരു അഭിമുഖത്തിൽ സംസാരിക്കവെ ജയം രവിയെ കുറിച്ച് ആരതി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. താൻ ഗർഭിണിയായിരിക്കുന്ന സമയത്ത് ജയം രവി തന്നെ പരിപാലിച്ചതിനെ കുറിച്ചാണ് ആരതി പറയുന്നത്. ഇതുപോലെ ഒരു ഭർത്താവിനെ എല്ലാവർക്കും കിട്ടണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.
ഗർഭിണിയായ സമയത്ത് എനിക്ക് നല്ല ഛർദ്ദിയുണ്ടായിരുന്നു. പ്രതീക്ഷിക്കാത്ത സമയങ്ങളിൽപോലും ഞാൻ ഛർദ്ദിക്കും. അന്ന് ഞാൻ ഛർദ്ദിച്ചത് അദ്ദേഹത്തിന്റെ കൈകൾകൊണ്ടു വരെ കോരിക്കളഞ്ഞിട്ടുണ്ട്. അന്ന് ചില ഭക്ഷണങ്ങളോട് പ്രത്യേക ഇഷ്ടമായിരുന്നു. ചിലപ്പോൾ രാത്രിയായിരിക്കും ഞാൻ ഇഷ്ടപ്പെട്ട ഭക്ഷണം വേണമെന്ന് പറയുക. പിറ്റേന്ന് പുലർച്ചെ അദ്ദേഹത്തിന് ഷൂട്ടിങ്ങുണ്ടെങ്കിൽപോലും എനിക്ക് ഭക്ഷണം വാങ്ങിത്തരും.
ജയം രവി തന്നെ ഒരു കുഞ്ഞിനെപ്പോലെയാണ് എന്നെ നോക്കിയത്. ഒരു ഭർത്താവെന്ന നിലയിൽ ജയം രവിക്ക് 100 മാർക്ക് നൽകുമെന്നും ആരതി പറയുന്നു. മാത്രമല്ല, പ്രവസ ശേഷം അന്ന് ആശുപത്രിയിലുള്ള കാര്യങ്ങളെല്ലാം അച്ഛനായിരുന്നു ജയം രവിയെ വിളിച്ചു പറഞ്ഞത്. ആരതി പ്രസവിച്ചു എന്ന് പറഞ്ഞപ്പോൾ ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്നല്ല ജയം രവി ആദ്യം ചോദിച്ചത്.
ആരതിയ്ക്ക് കുഴപ്പമൊന്നുമില്ലല്ലോ എന്നായിരുന്നു ആദ്യ ചോദ്യം. ഇക്കാര്യം പിന്നീട് ജയം രവിയുടെ അച്ഛൻ തന്നോട് പറഞ്ഞുവെന്നും ആരതി അഭിമുഖത്തിൽ പറയുന്നുണ്ട്. 2009-ലാണ് നിർമാതാവായ സുജാത വിജയകുമാറിന്റെ മകളായ ആരതിയും ജയം രവിയും വിവാഹിതരാകുന്നത്. ഏറെക്കാലത്തെ പ്രണയത്തിനുശേഷമായിരുന്നു ഇരുവരുടേയും വിവാഹം.
അതേസമയം, വിവാഹമോചന പ്രഖ്യാപന്തതിന് പിന്നാലെ ജയം രവിയെ കാണാനും ഇക്കാര്യത്തെ കുറിച്ച് സംസാരിക്കാനും പലതവണ ശ്രമിച്ചെങ്കിലും അവസരം നിഷേധിക്കപ്പെട്ടുവെന്നും ആരതി പറഞ്ഞിരുന്നു. എന്റെ അറിവോ സമ്മതമോ കൂടാതെയാണ് ജയം രവി ഞങ്ങളുടെ വിവാഹമോചനത്തെക്കുറിച്ച് പരസ്യപ്പെടുത്തിയത്. ഇത് എന്നെ വല്ലാതെ ഞെട്ടിച്ചു. ഏറെ വേദനിപ്പിക്കുകയും ചെയ്തു. ഇത്തരത്തിലൊരു സുപ്രധാന കാര്യം, അത് അർഹിക്കുന്ന ബഹുമാനത്തോടും സ്വകാര്യതയോടും കൂടി കൈകാര്യം ചെയ്യണമെന്ന് ഞാൻ വിശ്വസിക്കുന്നു. കുറച്ച് നാളുകളായി രവിയുമായി സംസാരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധിച്ചില്ല.
ഞങ്ങൾ തമ്മിലും കുടുംബപരമായുമുള്ള പ്രതിബദ്ധതയെ മാനിക്കണം എന്നെനിക്ക് ആഗ്രഹമുണ്ട്. ഏറെ ദുഃഖകരമായ കാര്യമെന്തെന്നാൽ ഈ അറിയിപ്പ് എന്നെയും ഞങ്ങളുടെ മക്കളെയും തീർത്തും ഞെട്ടിച്ചു. വിവാഹ ബന്ധം അവസാനിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം തികച്ചും ഏകപക്ഷീയമാണ്, അത് ഞങ്ങളുടെ കുടുംബത്തിന് ഒട്ടും ഗുണകരമല്ല.
ഏറെ വേദനിപ്പിക്കുന്ന കാര്യമാണെങ്കിലും ഞാൻ ഇതുവരെ പൊതു മധ്യത്തിൽ സംസാരിച്ചിട്ടില്ല. മൗനമായി തുടരാനാണ് ശ്രമിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ അപ്രതീക്ഷിത പ്രസ്താവനയ്ക്ക് ശേഷം സമൂഹം എന്റെ മേൽ അന്യായമായി കുറ്റം ചുമത്തുകയും എന്നെ മോശക്കാരിയാക്കി ചിത്രീകരിക്കുകയുമാണ്. ഇത് ഇനിയും കണ്ടു നിൽക്കാനാകില്ല.
ഒരു അമ്മയെന്ന നിലയിൽ എന്റെ പ്രഥമ പരിഗണന എപ്പോഴും എന്റെ കുട്ടികൾക്കാണ്. ഈ സമൂഹ വിചാരണ അവരെ ബാധിക്കുമ്പോൾ എനിക്ക് കണ്ടു നിൽക്കാൻ കഴിയില്ല. മാത്രമല്ല, ഈ അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് മറുപടി പറയാതിരിക്കാനും എനിക്ക് കഴിയില്ല. ഞങ്ങൾക്കിടയിൽ യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന സത്യം കാലം തെളിയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നുമാണ് ആരതി പറഞ്ഞിരുന്നത്.