News
ഷോട്ട് വിശദീകരിക്കുന്നതിനിടെ കവിളിൽ ചുംബിച്ചുവെന്ന് നടി; സംവിധായകനെ അനിശ്ചിതകാലത്തേയ്ക്ക് സസ്പെൻഡ് ചെയ്ത് സംഘടന
ഷോട്ട് വിശദീകരിക്കുന്നതിനിടെ കവിളിൽ ചുംബിച്ചുവെന്ന് നടി; സംവിധായകനെ അനിശ്ചിതകാലത്തേയ്ക്ക് സസ്പെൻഡ് ചെയ്ത് സംഘടന

ലൈം ഗിക പീ ഡന ആരോപണത്തെ തുടർന്ന് ബംഗാളി ചലച്ചിത്ര സംവിധായകൻ അരിന്ദം സില്ലിനെ പുറത്താക്കി സംവിധായകരുടെ സംഘടന ഡയറക്ടേഴ്സ് അസോസിയേഷൻ ഓഫ് ഈസ്റ്റേൺ ഇന്ത്യ (ഡിഎഇഐ). അനിശ്ചിതകാലത്തേയ്ക്ക് ആണ് സംവിധായകനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.
പ്രഥമദൃഷ്ട്യാ തെളിവുകളോടെയുള്ള ആരോപണം ആണ് അരിന്ദം സില്ലിനെതിരെ വന്നിരിക്കുന്നത്. കാര്യമായ ആശങ്കകൾ ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ ആരോപണങ്ങൾ പൂർണ്ണമായി അന്വേഷിച്ച് സത്യം പുറത്തെത്തും വരെ അനിശ്ചിതകാലത്തേയ്ക്ക് സസ്പെന്റ് ചെയ്തിരിക്കുകയാണ് എന്നാണ് ഡിഎഇഐ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.
മാസങ്ങൾക്ക് മുമ്പായിരുന്നു സംഭവം. ഷൂട്ടിംഗ് സെറ്റിൽ വെച്ച് നടിയെ അനുവാദമില്ലാതെ കവിളിൽ ചുംബിച്ചതായാണ് നടി ആരോപിക്കുന്നത്. ഒരു ഷോട്ട് വിശദീകരിക്കുന്നതിനിടെയായിരുന്നു സംവിധായകന്റെ ഈ പെരുമാറ്റം. പിന്നാലെ ഈ നടി സംസ്ഥാന വനിതാ കമ്മീഷനിൽ പരാതിയും നൽകിയിരുന്നു.
പിന്നാലെ വനിത കമ്മീഷന് മുമ്പാകെ നടൻ ഹാജരാകുകയും ചെയ്തിരുന്നു. പിന്നാലെ സംഭവത്തിൽ മാപ്പ് എഴുതി നൽകിയിരുന്നു. ഇത് സംഭവത്തിൽ സില്ലിൻറെ പങ്ക് വ്യക്തമാക്കുന്നതാണ്. ഇത് വലിയ വിവാദത്തിന് വഴിതെളിച്ചിരുന്നു. പിന്നാലെയാണ് ഡയറക്ടേഴ്സ് അസോസിയേഷൻറെ ഈ നടപടി.
2017ൽ ദിലീഷ് പോത്തൻറെ സംവിധാനത്തിൽ പുറത്തെത്തിയ ചിത്രമാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും. ഫഹദ് ഫാസിൽ, സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവർ പ്രധാന...
തന്റെ അനുവാദമില്ലാതെ മിസ്സിസ് ആൻഡ് മിസ്റ്റർ എന്ന സിനിമയിൽ ഗാനം ഉപയോഗിച്ചതിന് ഇളയരാജ നേരത്തെ രംഗത്തെത്തിയിരുന്നത് വാർത്തയായിരുന്നു. ഇപ്പോഴിതാ സിനിമയുടെ അണിയറപ്രവർത്തകർക്കെതിരെ...
എഴുത്തുകാരി വിനീത കുട്ടഞ്ചേരിയെ ആ ത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. 44 വയസായിരുന്നു. തൃശൂര് എരുമപ്പെട്ടി സ്വദേശിനിയായ വിനീതയെ ഇന്നലെ രാത്രി...
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ശിൽപ ഷെട്ടി. ഇപ്പോഴിതാ മലയാള സിനിമയിൽ അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടി. കൊച്ചിയിൽ മലയാള...
വർണ്ണ വിവേചനത്തിനെതിരെ പോരാടിയ പ്രമുഖ മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സാൻ റേച്ചൽ ആ ത്മഹത്യ ചെയ്തതായി വിവരം. സാമ്പത്തിക ബാധ്യതയും...