Connect with us

ചിരഞ്ജീവിയും തമന്നയും തമ്മിലുള്ള ഗാനരംഗം തനിക്ക് വലിയ നഷ്ടമാണുണ്ടാക്കിയത്;കാരണം തുറന്നു പറഞ്ഞ് രാംചരൻ!

Movies

ചിരഞ്ജീവിയും തമന്നയും തമ്മിലുള്ള ഗാനരംഗം തനിക്ക് വലിയ നഷ്ടമാണുണ്ടാക്കിയത്;കാരണം തുറന്നു പറഞ്ഞ് രാംചരൻ!

ചിരഞ്ജീവിയും തമന്നയും തമ്മിലുള്ള ഗാനരംഗം തനിക്ക് വലിയ നഷ്ടമാണുണ്ടാക്കിയത്;കാരണം തുറന്നു പറഞ്ഞ് രാംചരൻ!

ഇടവേളയ്ക്കുശേഷം ചിരഞ്ജീവി നായകനാകുന്ന ബ്രഹ്മാണ്ഡചിത്രം സൈറാ നരസിംഹ റെഡ്ഡി.എന്നാൽ ചിത്രത്തിന്റെ പേരിൽ വലിയ വിവാദങ്ങളാണ് നടക്കുന്നത്.സാങ്കേതിക വിദ്യകൊണ്ടും താരനിര കൊണ്ടും സമ്പന്നമാണ് സൈറ നരസിംഹ റെഡ്ഡി. ബ്രിട്ടീഷുകാര്‍ക്കെതിരെ ആദ്യമായി യുദ്ധം ചെയ്ത പോരാളിയുടെ കഥയാണ് ഈ പിരീഡ് ഡ്രാമ ചിത്രം പറയുന്നത്.അമിതാഭ് ബച്ചന്‍, നയന്‍താര, ജഗപതി ബാബു, വിജയ് സേതുപതിഎന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. ഇപ്പോളിതാ ചിത്രത്തിന്റെ സംവിധായകനും നടനുമായ രാംചരൻ ചില തുറന്നു പറച്ചിലുകൾ നടത്തുകയാണ്.ചിത്രം തനിക്കുണ്ടാക്കിയ നഷ്ടത്തെക്കുറിച്ചാണ് താരം പറയുന്നത്.

ഈ ചിത്രത്തില്‍ താന്‍ സംതൃപ്തനല്ലെന്നും അതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും രാംചരണ്‍ അഭിമുഖത്തില്‍ വിശദീകരിച്ചിരുന്നു. ചിരഞ്ജീവിയും തമന്നയും തമ്മിലുള്ള ഗാനരംഗം ചിത്രീകരിച്ചതിലൂടെ തനിക്ക് വലിയ നഷ്ടമാണ് സംഭവിച്ചതെന്നായിരുന്നു താരം പറഞ്ഞത്. 8 കോടിയാണ് ഇത് ചിത്രീകരിക്കാനായി ചെലവഴിച്ചത്. ഈ ഗാനരംഗം ചിത്രീകരിക്കുന്നതിനെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ക്ക് വലിയ പ്ലാനുണ്ടായിരുന്നില്ല. അതുകൊണ്ടാണ് അത്രയും വലിയ നഷ്ടം സംഭവിച്ചതെന്നും അദ്ദേഹം പറയുന്നു.

ബ്രഹ്മാണ്ഡമായെത്തിയ സിനിമയില്‍ താനും അഭിനയിക്കാനായി തീരുമാനിച്ചിരുന്നുവെന്നും നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ചിരഞ്ജീവിക്കൊപ്പം അഭിനയിക്കാനുള്ള ആവേശത്തിലായിരുന്നു താന്‍. എന്നാല്‍ പിന്നീട് അതായിരുന്നില്ല നടന്നത്. തിരക്കഥയെക്കുറിച്ച് പ്ലാന്‍ ചെയ്യുന്നതിനിടയില്‍ത്തന്നെ തന്റെ കഥാപാത്രത്തെ ഒഴിവാക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. പ്രധാനപ്പെട്ട കഥാപാത്രത്തെയായിരുന്നു തനിക്കായി നല്‍കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീടുള്ള നീക്കം തന്നെ നിരാശപ്പെടുത്തിയെന്നും രാംചരണ്‍ വ്യക്തമാക്കുന്നു.

ram charan talks about film saira narasimha reddy

More in Movies

Trending