Hollywood
ജപ്പാനീസ് നടിയും ഗായികയുമായ മിഹോ നകായമ ബാത്ത് ടബ്ബിൽ മരിച്ച നിലയിൽ
ജപ്പാനീസ് നടിയും ഗായികയുമായ മിഹോ നകായമ ബാത്ത് ടബ്ബിൽ മരിച്ച നിലയിൽ
പ്രശസ്ത ജപ്പാനീസ് നടിയും ഗായികയുമായ മിഹോ നകായമ(54)യെ മരിച്ച നിലയിൽ കണ്ടെത്തി. ടോക്കിയോയിലെ വീട്ടിലെ കുളിമുറിയിലെ ബാത്ത് ടബ്ബിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഒസാക്കയിൽ വെള്ളിയാഴ്ച ഒരു സംഗീത പരിപാടി നടത്താൻ നിശ്ചയിരുന്നെങ്കിലും ആരോഗ്യപരമായ കാരണങ്ങളെ തുടർന്ന് ഇത് ഒഴിവാക്കിയിരുന്നു.
മകനാെപ്പമായിരുന്നു ഇവർ താമസിച്ചിരുന്നത്. മരണ കാരണം അന്വേഷിച്ചുവരുന്നതായി പൊലീസ് അറിയിച്ചിട്ടുണ്ട്. നടിയുടെ ടീം വിയോഗ വാർത്ത സ്ഥരീകരിച്ചിട്ടുണ്ട്. 1985-ൽ പുറത്തിറങ്ങിയ മൈഡോ ഒസാവാഗസെ ഷിമാസുവിലൂടെയാണ് നകായമ അഭിനയരംഗത്തേയ്ക്ക് എത്തുന്നത്. 1980-90 കാലഘട്ടങ്ങളിൽ ജപ്പാനിലെ ഏറ്റവും പ്രശസ്തയായ താരമായിരുന്നു മിഹോ.
ലവ് ലെറ്റർ(1995), ടോക്കിയോ വെതർ(1997) എന്നിവയാണ് താരത്തെ ജനപ്രീതിയിലേയ്ക്ക് എത്തിച്ച സിനിമകൾ. ലവ് ലെറ്ററിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ബ്ലു റിബൺ അവാർഡും ഹോച്ചി ഫിലിം അവാർഡും ലഭിച്ചു. ടൊറൻഡോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ചിത്രത്തിന് പുരസ്കാരവും ലഭിച്ചിരുന്നു.