Connect with us

ആത്മീയ ചികിത്സയുടെ ഭാഗമായി തവള വിഷം കുടിച്ചു; നടിയ്ക്ക് ദാരുണാന്ത്യം

Hollywood

ആത്മീയ ചികിത്സയുടെ ഭാഗമായി തവള വിഷം കുടിച്ചു; നടിയ്ക്ക് ദാരുണാന്ത്യം

ആത്മീയ ചികിത്സയുടെ ഭാഗമായി തവള വിഷം കുടിച്ചു; നടിയ്ക്ക് ദാരുണാന്ത്യം

നിരവധി ആരാധകരുള്ള മെക്‌സിക്കൻ ഷോർട്ട് ഫിലിം നടിയാണ് മാർസെല അൽകാസർ റോഡ്രിഗസ്. ഇപ്പോഴിതാ ആത്മീയ ചികിത്സയുടെ ഭാഗമായി തവള വിഷം കഴിച്ചതിനെ തുടർന്ന് നടിയ്ക്ക് ദാരുണാന്ത്യം സംഭവിച്ചിരിക്കുകയാണ്. ആമസോണിയൻ ഭീമൻ തവളയുടെ വിഷമാണ് ചികിത്സയുടെ ഭാഗമായി നടി കഴിച്ചത്.

കാംബോ ഉൾപ്പെടെയുള്ള തവളകളുടെ വിഷം ഉപയോഗിച്ചുള്ള ചികിത്സയ്ക്കു മിക്ക രാജ്യങ്ങളിലും നിരോധനമുണ്ട്. എന്നാൽ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ പലയിടത്തും ഇത്തരത്തിലുള്ള വിഷചികിത്സ വ്യാപകമാണ്. ഇത്തരത്തിലൊരു ചികിത്സയ്ക്കിടെയായിരുന്നു മുപ്പത്തിമൂന്ന്കാരിയായ റോഡ്രിഗസ് വിഷം അകത്താക്കിയത്.

ഒരു ആത്മീയ ധ്യാന പരിപാടിക്കിടെയാണു സംഭവം. രോഗശാന്തി പരിശീലനം എന്ന പേരിലുള്ള ഹീലർ ട്രെയിനിങ് ഡിപ്ലോമ കോഴ്‌സ് ചെയ്യുകയായിരുന്നു മാഴ്‌സെല. ഇതിനിടയിലാണ് ‘കാംബോ’ വിഷം കഴിച്ചത്. പിന്നാലെ ശരീരം പ്രതികരിച്ചു തുടങ്ങുകയും ചെയ്തു. പിന്നാലെ റോഡ്രിഗസ് ഛർദിയും വയറ്റിളക്കവും അനുഭവപ്പെട്ടിരുന്നു.

എന്നിരുന്നാലും ചികിത്സയുടെ ഭാ​ഗമാണെന്ന് കരുതി നടി ആശുപത്രിയിൽ പോയില്ല. ആരോഗ്യനില വഷളായതോടെ സുഹൃത്ത് നിർബന്ധിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ‘കാംബോ ചികിത്സ’ ഒരു ആചാരമാണ്. അൾഷിമേഴ്‌സ്, പാർകിൻസൺസ് തുടങ്ങിയ രോഗചികിത്സയ്ക്ക് ഇത് ഫലം ചെയ്തിട്ടുണ്ടെന്നാണ് ഇതിന്റെ വക്താക്കൾ അവകാശപ്പെടുന്നത്.

ഒരു ലിറ്റർ വെള്ളം കുടിച്ച ശേഷം ചർമം പൊള്ളിക്കുന്നതാണ് ഈ ചികിത്സാരീതി. ഇതിനുശേഷം പൊള്ളിയ തൊലിക്കകത്തുകൂടെ തവളവിഷം കയറ്റും. പതുക്കെ വിഷപ്രയോഗം പ്രതികരിച്ചുതുടങ്ങും. ഛർദിയിലൂടെയും നിയന്ത്രണമില്ലാത്ത മലമൂത്ര വിസർജനത്തിലൂടെയുമാകും തുടക്കം. രക്തസമ്മർദവും ഹൃദയമിടിപ്പും കൂടും.

ക്ഷീണവും തളർച്ചയും ചുണ്ടുകൾ വിളറുന്നതുമെല്ലാം മറ്റു ലക്ഷണങ്ങളാണ്. ഒരു മണിക്കൂറോളം ഈ ലക്ഷണങ്ങൾ ശരീരം കാണിക്കാം. അതേസമയം, നടിയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചികിത്സാ കേന്ദ്രത്തിന്റെ ചുമതലയുള്ളയാൾ നിലയിൽ ഒളിവിലാണ്. നടിയെ പുറത്തിറങ്ങാൻ ഇയാൾ സമ്മതിച്ചിരുന്നില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്. പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

More in Hollywood

Trending