Connect with us

ഞാന്‍ നടി ആകുന്നതിനോട് അമ്മയ്ക്ക് ഇഷ്ടമില്ലായിരുന്നു, അമ്മയുടെ ആഗ്രഹം ഇതായിരുന്നു; തുറന്ന് പറഞ്ഞ് ജാന്‍വി കപൂര്‍

Bollywood

ഞാന്‍ നടി ആകുന്നതിനോട് അമ്മയ്ക്ക് ഇഷ്ടമില്ലായിരുന്നു, അമ്മയുടെ ആഗ്രഹം ഇതായിരുന്നു; തുറന്ന് പറഞ്ഞ് ജാന്‍വി കപൂര്‍

ഞാന്‍ നടി ആകുന്നതിനോട് അമ്മയ്ക്ക് ഇഷ്ടമില്ലായിരുന്നു, അമ്മയുടെ ആഗ്രഹം ഇതായിരുന്നു; തുറന്ന് പറഞ്ഞ് ജാന്‍വി കപൂര്‍

താന്‍ നടിയാകുന്നതിനോട് അമ്മ ശ്രീദേവിയ്ക്ക് താല്‍പര്യമില്ലായിരുന്നുവെന്ന് ജാന്‍വി കപൂര്‍. അമ്മയ്ക്ക് തന്നെ ഡോക്ടര്‍ ആക്കണം എന്നായിരുന്നു ആഗ്രഹം. ആ ആഗ്രഹം നിര്‍വ്വഹിക്കാന്‍ വേണ്ടി ഒരു സിനിമയില്‍ എങ്കിലും താന്‍ ഡോക്ടറായി വേഷമിടും എന്നാണ് ജാന്‍വി ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

‘അമ്മ ഒരുപാട് നോക്കി, എന്നെ നടി ആക്കാതിരിക്കാന്‍. ഞാന്‍ ഓരോ ഡ്രസിട്ട് നോക്കുമ്പോഴും മേക്കപ്പിട്ട് നോക്കുമ്പോഴുമൊക്കെ അമ്മ പറയുമായിരുന്നു, തന്റെ ആഗ്രഹം എന്നെ ഡോക്ടറാക്കണം എന്നാണെന്ന്. പക്ഷേ ചെറുപ്പം തൊട്ടേ നടിയാകണം എന്ന് ആഗ്രഹിച്ചയാളാണ് ഞാന്‍.’

‘അതുകൊണ്ട് തന്നെ ഞാനമ്മയോട് പറയുമായിരുന്നു, അമ്മയുടെ ആഗ്രഹം നിറവേറ്റാന്‍ ഞാന്‍ ഒരു ചിത്രത്തിലെങ്കിലും ഡോക്ടറായി വേഷമിടും എന്ന്’ ജാന്‍വി കപൂര്‍ പറയുന്നത്. 2018 ഫെബ്രുവരിയില്‍ ആയിരുന്നു ശ്രീദേവിയുടെ അപ്രതീക്ഷിത മരണം. ഹോട്ടലിലെ ബാത്ത് ടബ്ബില്‍ വീണ് ആയിരുന്നു ശ്രീദേവിയുടെ മരണം.

അതേസമയം, 2018ല്‍ ‘ധടക്’ എന്ന ചിത്രത്തിലൂടെയാണ് ജാന്‍വി കപൂര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് മാഹി’ എന്ന ചിത്രമാണ് ജാന്‍വിയുടെതായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്നത്. ‘ഉല്‍ജാ’, ‘ദേവര: പാര്‍ട്ട് 1’ എന്നീ ചിത്രങ്ങളാണ് ജാന്‍വിയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.

More in Bollywood

Trending

Recent

To Top