Connect with us

അമ്മ ശ്രീദേവിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം; സന്തോഷം പങ്കുവെച്ച് ജാന്‍വി കപൂര്‍

Actress

അമ്മ ശ്രീദേവിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം; സന്തോഷം പങ്കുവെച്ച് ജാന്‍വി കപൂര്‍

അമ്മ ശ്രീദേവിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം; സന്തോഷം പങ്കുവെച്ച് ജാന്‍വി കപൂര്‍

നിരവധി ആരാധകരുള്ള താരമാണ് ജാന്‍വി കപൂര്‍. തന്റെ പുതിയ ചിത്രം മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹിയുടെ പ്രൊമോഷന്‍ പരിപാടികളിലാണ് നിടിയപ്പോള്‍. പഞ്ചാബിലും ഡല്‍ഹിയിലും വരാണസിയിലുമൊക്കെ പ്രൊമോഷന്റെ ഭാഗമായി താരമെത്തിയിരുന്നു. ഇപ്പോഴിതാ ചെന്നൈയിലെത്തിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം.

ചെന്നൈയിലെ മുപ്പത്തമ്മന്‍ ക്ഷേത്രത്തിലാണ് ജാന്‍വി എത്തിയത്. ആദ്യമായി മുപ്പത്തമ്മന്‍ ക്ഷേത്രം സന്ദര്‍ശിച്ചു. ചെന്നൈയില്‍ തന്റെ അമ്മ ശ്രീദേവിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ഇതാണെന്നും ജാന്‍വി കുറിച്ചിട്ടുണ്ട്. പഴയകാല നടി മഹേശ്വരിയേയും ജാന്‍വിയ്‌ക്കൊപ്പം ചിത്രത്തില്‍ കാണാം.

അടുത്തിടെയും ചെന്നൈയിലെത്തിയതിന്റെ ചിത്രങ്ങള്‍ ജാന്‍വി പങ്കുവച്ചിരുന്നു.കഴിഞ്ഞ ദിവസം ജാന്‍വിയ്‌ക്കൊപ്പമുള്ള ഒരു വീഡിയോ മഹേശ്വരിയും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു.

1994 മുതല്‍ 2000 വരെയുള്ള കാലഘട്ടത്തില്‍ തെലുങ്ക്, തമിഴ് സിനിമകളില്‍ ശ്രദ്ധേയായ നടിമാരിലൊരാളായിരുന്നു മഹേശ്വരി. ജഗപതി ബാബു, പ്രഭു, വിക്രം, ശിവരാജ് കുമാര്‍, അര്‍ജുന്‍ സര്‍ജ തുടങ്ങിയ മുന്‍നിര നായകന്‍മാര്‍ക്കൊപ്പമെല്ലാം സ്‌ക്രീന്‍ പങ്കിട്ടിട്ടുണ്ട് മഹേശ്വരി.

അതേസമയം നിരവധി സിനിമകളാണ് ജാന്‍വിയുടേതായി ലൈന്‍ അപ്പിലുള്ളത്. ഉല്‍ജ, സണ്ണി സംസ്‌കാരി കി തുളസി കുമാരി തുടങ്ങിയ ചിത്രങ്ങള്‍! പുരോഗമിക്കുകയാണ്. ജൂനിയര്‍ എന്‍ടിആറിനൊപ്പം ദേവര: പാര്‍ട്ട് 1 ലും ജാന്‍വി അഭിനയിക്കുന്നുണ്ട്. ദേവരയിലൂടെ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുകയാണ് താരം. മഹിമ എന്ന കഥാപാത്രമായാണ് ജാന്‍വി മിസ്റ്റര്‍ ആന്‍ഡ് മിസിസിലെത്തുന്നത്. രാജ്കുമാര്‍ റാവു നായകനായെത്തുന്ന ചിത്രം ഈ മാസം 31 ന് തിയറ്ററുകളിലെത്തും.

More in Actress

Trending

Recent

To Top