Bollywood
ഇത്ര സ്നേഹമോ ?- ആരാധികയുടെ സ്നേഹം കണ്ടു ഞെട്ടി താരപുത്രി
ഇത്ര സ്നേഹമോ ?- ആരാധികയുടെ സ്നേഹം കണ്ടു ഞെട്ടി താരപുത്രി
താരങ്ങളോടുള്ള ആരാധകരുടെ സ്നേഹം മൂത്താൽ അത് പല രീതിയിൽ ആണ് അവർ പ്രകടിപ്പിക്കുന്നത് .ഈ പ്രകടനങ്ങളിൽ ഒന്നാണ് അവർ ഇഷ്ടപ്പെടുന്ന താരങ്ങളുടെ പേര് ടാറ്റൂ കുത്തുക എന്നത് .താരങ്ങളുടെ പേരിന്റെ അക്ഷരങ്ങളാണ് ടാറ്റുവായി കുത്തുന്നത്. സാധരണ ഗതിയില്‍ സൂപ്പര്‍ താരങ്ങളുടെ പേരുകളാണ് ആരാധകര്‍ ടാറ്റു കുത്തുന്നത്. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ബോളിവുഡ് താരം ജാന്‍വി കപൂറിനോടുളള ആരാധന മൂത്ത് പേര് ശരീരത്ത് പച്ച കുത്തിയിരിക്കുകയാണ്.
ജിമ്മിനു ശേഷം വീട്ടിലേയ്ക്ക് മടങ്ങി വരുന്ന താരത്തെ കാണാന്‍ ഒരു പെണ്‍കുട്ടി എത്തുകയായിരുന്നു. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനു വേണ്ടിയായിരുന്നു പെണ്‍കുട്ടി താരത്തെ സമീപിച്ചത്. ഫോട്ടോ പകര്‍ത്തുന്നതിനിടെ പെണ്‍കുട്ടിയുടെ സുഹൃത്താണ് ടാറ്റുവിനെ കുറിച്ച് താരത്തിനോട് പറഞ്ഞത്. കഴുത്തിലെ പിന്നിലായിട്ടാണ് ജെ കെ എന്ന് പച്ച കുത്തിയിരിക്കുന്നത്.
നടി ശ്രീദേവിയുടേയും ബോളിവുഡ് സംവിധായകന് ബോണി കപൂറിന്റേയും മൂത്തമകളാണ് ജാന്‍വി.ആരാധികയുടെ കഴുത്തിലെ ടാറ്റു കണ്ട് താരം തന്നെ ഞെട്ടിക്കുകയാണ്. താന്‍ ജാന്‍വിയുടെ വലിയ ആരാധികയാണെന്നും പെണ്‍കുട്ടി പറഞ്ഞു. ധടക്ക് എന്ന ഒറ്റ ചിത്രം കൊണ്ട് ബോളിവുഡില്‍ കൈനിറയെ ആരാധകരെ സൃഷ്ടിച്ച താരമാണ് ജാന്‍വി. സിനിമയില്‍ എത്തുന്നതിനു മുന്‍പ് തന്നെ ജാന്‍വിയ്ക്ക് ബോളിവുഡില്‍ ആരാധകരുണ്ടായിരുന്നു.
janvi kapoor surprised by her fan
