Actress
വിലയേറിയ മരതകം, മാണിക്യ കല്ലുകൾ,സ്വർണ്ണ ആഭരണങ്ങൾ കൊണ്ട് നിർമ്മിച്ച ബ്ലൗസ് ധരിച്ച് ആനന്ത് അംബാനി- രാധിക മെർച്ചന്റ് വിവാഹത്തിന് എത്തി ജാൻവി കപൂർ
വിലയേറിയ മരതകം, മാണിക്യ കല്ലുകൾ,സ്വർണ്ണ ആഭരണങ്ങൾ കൊണ്ട് നിർമ്മിച്ച ബ്ലൗസ് ധരിച്ച് ആനന്ത് അംബാനി- രാധിക മെർച്ചന്റ് വിവാഹത്തിന് എത്തി ജാൻവി കപൂർ
ബോളിവുഡ് പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് ജാൻവി കപൂർ. നടി ശ്രീദേവിയുടെ മകൾ എന്ന നിലയിലും നടിയെന്ന നിലയിലും ശ്രദ്ധേയയാണ് താരം. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ താരത്തിന്റേതായി പുറത്തെത്തിയ ചിത്രങ്ങളാണ് വൈറലായി മാറുന്നത്. ആനന്ത് അംബാനി- രാധിക മെർച്ചന്റ് വിവാഹത്തിന് പങ്കെടുക്കാനെത്തിയ ചിത്രങ്ങളാണിത്.
ഗോൾഡൻ ലെഹങ്ക അണിഞ്ഞാണ് വിവാഹത്തിന് ജാൻവി കപൂർ എത്തിയത്. സ്വർണ്ണ ആഭരണങ്ങൾ കൊണ്ട് നിർമ്മിച്ച ബ്രലെറ്റ് ബ്ലൗസായിരുന്നു ജാൻവി അണിഞ്ഞിരുന്നത്. ബ്രലെറ്റ് ബ്ലൗസ് പൂർണ്ണമായും സ്വർണ്ണ ടെമ്പിൾ ആഭരണങ്ങൾ കൊണ്ട് നിർമ്മിച്ചതാണ്. വിലയേറിയ മരതകം, മാണിക്യ കല്ലുകൾ തുടങ്ങിയവയും ഇവ ഡിസൈൻ ചെയ്യാൻ ഉപയോഗിച്ചിട്ടുണ്ട്.
താരം ധരിച്ചിരുന്നത് ഫാൽഗുനി ഷെയ്ൻ പീക്കോക്കിൻറെ കസ്റ്റം-മെയ്ഡ് ലെഹങ്കയാണ്. കല്ലുകൾ പതിച്ച ചോക്കർ നെക്ലസും അതിനിണങ്ങുന്ന വലിയ ഹാങ്ങിങ് കമ്മലുമാണ് ജാൻവി അണിഞ്ഞിരുന്നത്. ഈ ചിത്രങ്ങൾ ജാൻവി തന്നെയാണ് തൻറെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. അമി പട്ടേൽ ആണ് സ്റ്റൈലിസ്റ്റ്.
പരമ്പരാഗത ഹിന്ദു വിവാഹ ചടങ്ങുകൾ പ്രകാരമായിരുന്നു അനന്ത്-രാധിക വിവാഹം. വെള്ളിയാഴ്ച ആരംഭിച്ച് ശനിയാഴ്ച പുലർച്ചെ വരെ വിവാഹ ചടങ്ങുകൾ നീണ്ടു. മാസങ്ങൾക്ക് മുൻപ് തന്നെ വിവാഹത്തോട് അനുബന്ധിച്ചുള്ള ആഘോഷങ്ങൾ ആരംഭിച്ചിരുന്നു. സക്കർബർഗും ബിൽ ഗേറ്റ്സും ഉൾപ്പെടെ നിരവധി പ്രമുഖരാണ് പങ്കെടുത്തിരുന്നത്.
മാത്രമല്ല, ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ, അലി ഭട്ട്, ദീപിക പദുക്കോൺ, രൺബീർ കപൂർ, രൺവീർ സിംഗ് തുടങ്ങിയവരും ചടങ്ങിനെത്തി. അതിഥികളുടെ വരവ് നിയന്ത്രിക്കാൻ മുംബൈയിലെ മഴക്കെടുതിക്കിടയിലും പൊലീസ് വേദിക്ക് ചുറ്റും ഗതാഗതം വഴിതിരിച്ചുവിട്ടിരുന്നു.
