Connect with us

പൃഥ്വിരാജോ , ജയ്‌യോ ? ആരാണ് മമ്മൂട്ടിയുടെ മികച്ച കോമ്പിനേഷൻ ? മധുര രാജ, പോക്കിരി രാജയെ വെല്ലുമോ ?

Malayalam Breaking News

പൃഥ്വിരാജോ , ജയ്‌യോ ? ആരാണ് മമ്മൂട്ടിയുടെ മികച്ച കോമ്പിനേഷൻ ? മധുര രാജ, പോക്കിരി രാജയെ വെല്ലുമോ ?

പൃഥ്വിരാജോ , ജയ്‌യോ ? ആരാണ് മമ്മൂട്ടിയുടെ മികച്ച കോമ്പിനേഷൻ ? മധുര രാജ, പോക്കിരി രാജയെ വെല്ലുമോ ?

മമ്മൂട്ടി ആരാധകർ വൻ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് മധുര രാജ. എട്ടു വര്ഷം മുൻപ് ഹിറ്റ് സൃഷ്ടിച്ച പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ് മധുര രാജ.ഉദയ് കൃഷ്ണ – സിബി കെ തോമസ് കൂട്ടുകെട്ടിൽ ആയിരുന്നു പോക്കിരിരാജയുടെ തിരക്കഥ. ചിത്രം ടോമിച്ചൻ മുളകുപാടം നിർമിച്ച് വൈശാഖ് ആണ് സംവിധാനം ചെയ്തത്.

പോക്കിരി രാജയിൽ മമ്മൂട്ടിയുടെ സഹോദരനായി വേഷമിട്ടത് പൃഥ്വിരാജ് ആയിരുന്നു. കോമഡിയും ആക്ഷനും പ്രണയവും എല്ലാം നിറഞ്ഞൊരു മികച്ച എന്റെർറ്റൈനെർ ആയിരുന്നു പോക്കിരിരാജ. മമ്മൂട്ടി – പൃഥ്വിരാജ് കൂട്ടുകെട്ട് വൻ ഹിറ്റാകുകയും ചെയ്തു. ഇരുവരും ഒന്നിച്ചെത്തുന്ന രണ്ടാം ഭാഗത്തിനായി വലിയ കാത്തിരിപ്പിലായിരുന്നു ആരാധകർ.

പീറ്റർ ഹെയ്‌നിന്റെ ആക്ഷനും , സണ്ണി ലിയോണിന്റെ നൃത്ത രംഗവും എല്ലാം മികച്ച പ്രതീക്ഷയും അവധ്‌സവും നൽകുന്നുണ്ടെങ്കിലും പൃഥ്വിരാജിന്റെ അഭാവം അക്ഷരാർത്ഥത്തിൽ ആരാധകർക്ക് നിരാശയാണ് നൽകിയത്. ഷൂട്ടിംഗ് അവസാനിക്കാറായപ്പോൾ താൻ രണ്ടാം ഭാഗം ആഗ്രഹിച്ചിരുന്നെന്നും എന്നെ ക്ഷണിച്ചില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി .

പ്രിത്വിരാജിന്റെ വേഷത്തിലോ സമാനമായ വേഷത്തിലോ ആണ് തമിഴ് നടൻ ജയ് എത്തുന്നത്. മമ്മൂട്ടിയും ജെയ്‌യും ഒന്നിച്ചുള്ള പോസ്റ്ററും പുറത്തു വന്നിരുന്നു. പക്ഷെ പ്രിത്വിരാജിന്റെ സ്ഥാനത്തേക്ക് ജയ് എത്രമാത്രം അനുയോജ്യനാണെന്നു സിനിമ കണ്ടു തന്നെ തീരുമാനിക്കണം . ഏപ്രിൽ 12 ആണ് ചിത്രത്തിന്റെ റിലീസ് തീയതിയായി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രിത്വിരാജിന്റെ കുറവ് സിനിമയിൽ ജയ് നികത്തുമോ , എന്നും ആരായിരിക്കും മികച്ചത് എന്നും അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

jai or prithviraj ; who is the perfect combination

Continue Reading

More in Malayalam Breaking News

Trending

Recent

To Top