ഇത് സ്വപ്ന സാക്ഷാത്കാരം. ജഗതി ശ്രീകുമാര്‍ ക്യാമറക്ക് മുന്നിലെത്തി…
നടന്‍ ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തി. ജഗതിയുടെ മകന്‍ രാജ്കുമാര്‍ ആരംഭിച്ച പരസ്യ കമ്പനിയായ ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ചിത്രീകരിക്കുന്ന പരസ്യത്തിലാണ് ജഗതി അഭിനയിച്ചത്. 2012 മാര്‍ച്ചിലാണ് കാര്‍ അപകടത്തില്‍ ജഗതിക്ക് പരിക്കേറ്റത്. ഏഴ് വര്‍ഷത്തെ ചികിത്സക്ക് ശേഷമാണ് ജഗതി അഭിനയത്തിലേക്ക് തിരിച്ചുവരുന്നത്. ബുധനാഴ്ച സില്‍വര്‍ സ്‌റ്റോം വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യത്തിലാണ് ജഗതി ക്യാമറക്ക് മുന്നില്‍ എത്തിയത്.
ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ പരസ്യചിത്രത്തില്‍ മകന്‍ രാജ്കുമാര്‍, മകള്‍ പാര്‍വതി ഷോണ്‍, മറ്റ് കുടുംബാംഗങ്ങളും അഭിനയിക്കുന്നുണ്ട്. നിരവധി പരസ്യ ചിത്രങ്ങളില്‍ ചെയ്തിട്ടുള്ള സിധിനാണ് ക്രിയേറ്റീവ് ഡയറക്ടര്‍.പരസ്യ ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ് പരസ്യ കമ്പനിയുടെ ഉദ്ഘാടനവും സില്‍വര്‍ സ്‌റ്റോം വാട്ടര്‍ തീം പാര്‍ക്കില്‍ നടന്നു. ചലച്ചിത്ര താരങ്ങളും ജഗതിയുടെ സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. നടന്‍ മനോജ് കെ ജയന്‍ ചടങ്ങിന് സാക്ഷിയാകാനായി എത്തിയിരുന്നു.
പരസ്യ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജാസി ഗിഫ്റ്റാണ്. അടുത്ത വര്‍ഷം പുറത്തിറങ്ങുന്ന ഒരു മലയാള ചിത്രത്തിലും ജഗതി ശ്രീകുമാര്‍ അഭിനയിക്കുന്നുണ്ട്. ജഗതി ശ്രീകുമാറിന്റെ ആത്മാര്‍ത്ഥ സുഹൃത്താണ് ചിത്രം നിര്‍മ്മിക്കുന്നതെന്നും മകന്‍ രാജ്കുമാര്‍ അറിയിച്ചിരുന്നു. ആരാധകരുടെ സ്വന്തം അമ്പിളിച്ചേട്ടന്‍ അങ്ങനെ ക്യാമറക്ക് മുന്നിലെത്തിയിരിക്കുന്നു എന്നത് ഏതൊരു മലയാള ചലച്ചിത്ര ആരാധകനെയും സന്തോഷത്തിലാഴ്ത്തിയിരിക്കുകയാണ്.
Jagathi sreekumar started acting.