ആരാധകന് മറുപടി നൽകി ബോളിവുഡ് താരം ഷാരുഖ് ഖാൻ. ഭിന്നശേഷിക്കാരനായ സഹോദരനെ കാണാന്‍ വീട്ടിലേക്ക് വരണമെന്ന് ആവശ്യപ്പെട്ട് സന്ദേശമയച്ച യുവാവിന് മറുപടിയുമായി ബോളിവുഡ് താരം ഷാരൂഖ് ഖാന്. അമൃത് എന്ന യുവാവിനാണ് ഷാരൂഖ് ട്വിറ്ററിലൂടെ മറുപടി നല്‍കിയത്. ഷാരൂഖിന്റെ കടുത്ത ആരാധകനാണ് അമൃതിന്റെ സഹോദരന് രാജു. ഭിന്നശേഷിക്കാരനായ രാജുവിന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഷാരൂഖിനെ കാണണം എന്നുള്ളത്.
സഹോദരന്റെ ആഗ്രഹം അറിയിക്കാന്‍ 143 ദിവസത്തോളം തുടര്‍ച്ചയായി 143 ട്വീറ്റുകളാണ് അമൃത് ഷാരുഖിന് അയച്ചത്. ഓരോ ദിവസവും സന്ദേശമയക്കുമ്ബോള് ദിവസം കുറിക്കുമായിരുന്നു. ഒടുവില്‍ 143-ാമത്തെ ദിവസമാണ് ഷാരൂഖ് ഖാന് മറുപടി നല്‍കിയത്.അതില്‍ സഹോദരനുമൊത്തുള്ള ഒരു വിഡിയോയും കൂടി ഉണ്ടായിരുന്നു.
അവസാനം അമൃതിന്റെ ട്വീറ്റിന് ഷാരൂഖിന്റെ മറുപടി എത്തിയിരിക്കുകയാണ്. സന്ദേശം കാണാന്‍ വൈകിയതിന് ക്ഷമ ചോദിച്ചു കൊണ്ടാണ് താരത്തിന്റെ മറുപടി. ‘ക്ഷമിക്കണം അമൃത്, വീഡിയോ കണ്ടിരുന്നില്ല. അമ്മയോട് ചോദിച്ചതായി പറയണം. ഞാന്‍ ഉടന്‍ രാജുവിനോട് സംസാരിക്കും’, ഷാരൂഖ് കുറിച്ചു.
സംവിധായകൻ കെ.ജി. ജോർജ് അന്തരിച്ചു. 78 വയസ്സായിരുന്നു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. നെല്ലിന്റെ തിരക്കഥാകൃത്തായിട്ടാണ്...
പ്രാർത്ഥനകൾക്ക് വിഫലം. സംവിധായകൻ സിദ്ധീഖ് അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ വെച്ചാണ് അന്ത്യം. ന്യൂമോണിയയും കരൾ...