Connect with us

നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയുമായി നടക്കുന്നയാളെന്നു മമ്മൂട്ടിയെ വിമർശിച്ച നേതാവിനെ പൊങ്കാലയിട്ട് ആരാധകർ !

Malayalam Breaking News

നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയുമായി നടക്കുന്നയാളെന്നു മമ്മൂട്ടിയെ വിമർശിച്ച നേതാവിനെ പൊങ്കാലയിട്ട് ആരാധകർ !

നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയുമായി നടക്കുന്നയാളെന്നു മമ്മൂട്ടിയെ വിമർശിച്ച നേതാവിനെ പൊങ്കാലയിട്ട് ആരാധകർ !

മമ്മൂട്ടിയുടെ മികച്ച അഭിനയ സാധ്യതയുള്ള ഒട്ടേറെ കഥാപാത്രണങ്ങളെ മലയാളികൾ കണ്ടു കഴിഞ്ഞു. പുരസ്‌കാരങ്ങളും ജന പിന്തുണയും എല്ലാം കൊണ്ടും മമ്മൂട്ടിയെ ഇന്ത്യയിലൊട്ടാകെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

ഓരോ കഥാപത്രത്തിലും തന്റേതായ വ്യക്ത് മുദ്ര പതിപ്പിക്കുന്ന മമ്മൂട്ടി , ഇപ്പോളും ചെറുപ്പത്തിന്റെ ചുറുചുറുക്കുള്ള 67 കാരനാണ് . മകനും സിനിമയിൽ ചുവടുറപ്പിച്ചു , കൊച്ചു മക്കളും മുതിർന്നു വരുന്നു ..എന്നിട്ടും മമ്മൂട്ടി ചെറുപ്പം തന്നെ.

മുന്‍നിര സംവിധായകര്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു. മലയാളത്തില്‍ മാത്രമല്ല ഭാഷയുടെ അതിര്‍വരമ്ബുകളില്ലാതെ തന്‍രെ സാന്നിധ്യം അറിയിച്ച്‌ മുന്നേറാനും മമ്മൂട്ടിക്ക് കഴിഞ്ഞിട്ടുണ്ട്.

ആരാധകപിന്തുണയില്‍ മുന്‍നിരയിലുള്ള താരത്തിന്റെ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരും സജീവമായ ഇടപെടലുകളാണ് നടത്തുന്നത്. ഗംഭീര വരവേല്‍പ്പാണ് അവര്‍ ഒരുക്കാറുള്ളത്. പ്രഖ്യാപനം മുതലേ തന്നെ പല സിനിമകളേയും ഇവരേറ്റെടുക്കാറുണ്ട്. താരത്തെ വിമര്‍ശിച്ചവര്‍ക്ക് കൃത്യമായ മറുപടി നല്‍കിയും ഫാന്‍സ് പ്രവര്‍ത്തകര്‍ എത്താറുണ്ട്. അടുത്തിടെ താരത്തെ വിമര്‍ശിച്ച്‌ പോസ്റ്റിട്ട കെപി നൗഷാദലിക്കെതിരെ അസഭ്യവര്‍ഷങ്ങളുടെ പരമ്ബരയാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇത് സംബന്ധിച്ച്‌ പോലീസില്‍ പരാതി നല്‍കിയെന്ന് നൗഷാദ് വ്യക്തമാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സമൂഹ മനസാക്ഷിയെ നടുക്കി പെരിയ ഇരട്ടക്കൊലപാതകത്തില്‍ പ്രതികരിച്ചില്ല എന്ന വിമര്‍ശനവുമായാണ് കോണ്‍ഗ്രസ് നേതാവായ കെപി നൗഷാദ് കുറിപ്പ് പോസ്റ്റ് ചെയ്തത്. അഭിമന്യുവിന്റെ കുടുംബനിധിയിലേക്ക് രഹസ്യമായി 5 ലക്ഷം സംഭാവന പി.രാജീവിനോട് പരസ്യമാക്കാന്‍ പറഞ്ഞവന്‍ മമ്മൂട്ടി. ഗുജറാത്തില്‍ ഡിഫിയില്ലാത്തത് കൊണ്ട് കലാപമുണ്ടായെന്ന് ഉരിയാടിയവന്‍ മമ്മൂട്ടി. വസന്തകുമാറിന്റെ വീട്ടില്‍ അറിയിക്കാതെ എത്തിയെന്ന് അറിയിക്കാന്‍ മാദ്ധ്യമങ്ങളെ ചട്ടം കെട്ടിയവന്‍ മമ്മൂട്ടി. ഷുഹൈബും പെരിയയും ടി പി യുമൊന്നും അറിയില്ലേലും ലാലിനെപ്പോലെ സംഘിപട്ടവും, വിദ്വേഷ നിര്‍മ്മിതിയുമൊന്നും ഏശാത്ത സുരക്ഷിത സ്ഥാനീയന്‍ സഖാവ് മമ്മൂട്ടി. നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയുമായി നടക്കുന്ന താങ്കള്‍ രമേശ് ജിയുടെ കല്യാണത്തിന് തിരക്കിനിന്നാല്‍ ബാലന്‍സ്ഡ് ആവുമെന്ന് കരുതിയാല്‍ നീ പോ മോനേ ദിനേശാ … നീ വെറും കുട്ടിയാണ് എന്നേ പറയാനുള്ളൂ. ഇതായിരുന്നു പോസ്റ്റ്.

സിനിമയിലും ജീവിതത്തിലും തന്റേതായ നിലപാടുകള്‍ സൂക്ഷിച്ചാണ് അദ്ദേഹം മുന്നേറുന്നത്. പരസ്യമായ വിമര്‍ശനത്തിനോ അഭിപ്രായപ്രകടനത്തിനോ മുതിരാറില്ലെന്ന കരുതി താരത്തെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു ഫാന്‍സ് പ്രവര്‍ത്തകരുടേത്. ജാതിമത വേര്‍തിരിവുകളില്ലാതെയാണ് താരം എല്ലാ കാര്യങ്ങളിലും ഇടപെടുന്നത്. അത്തരത്തിലുള്ള കലാകാരനെ ജാതിമത വേര്‍തിരിവുകളില്ലാതെയാണ് സിനിമാപ്രേമികള്‍ സ്വീകരിക്കുന്നത്.

ജാതിമത വേര്‍തിരിവുകളില്ലാതെ കലാകാരന്‍മാരെ സ്വീകരിക്കുന്ന പാരമ്ബര്യമാണ് മലയാളികളുടേത്. എന്നാല്‍ അടുത്തിടെയായി മമ്മൂട്ടി മുസ്ലിം എന്ന തരത്തിലുള്ള പ്രചാരണങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. മമ്മൂട്ടി ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി എത്തിയേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഒരിടയ്ക്ക് പ്രചരിച്ചിരുന്നത്. ഇടതുപക്ഷ സഹയാത്രികനായാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്, എന്നാല്‍ ഒരിക്കല്‍പ്പോലും അദ്ദേഹം തന്റെ രാഷ്ട്രീയ നിലപാട് പരസ്യമായി വ്യക്തമാക്കിയിട്ടില്ല.

സിനിമയാണ് തന്റെ രാഷ്ട്രീയമെന്നും അഭിനയമാണ് തന്റെ ജോലിയെന്നുമാണ് മമ്മൂട്ടി വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമ്ബോള്‍ മുതല്‍ താന്‍ സ്ഥാനാര്‍ത്ഥിയാവുന്നുവെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ശക്തമാവാറുണ്ടെന്നും അതേക്കുറിച്ച്‌ ശ്രദ്ധിക്കാനേ പോവാറില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അദ്ദേഹം നടത്തുന്ന പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്ന കാര്യത്തെക്കുറിച്ച്‌ പലര്‍ക്കും മനസ്സിലായിട്ടില്ലെന്നാണ് ആരാധകരും പറയുന്നത്.

Mammootty fans against political leader

More in Malayalam Breaking News

Trending