Malayalam Breaking News
ദുരിതബാധിതര്‍ക്കായി അരിച്ചാക്കും തലയിലേന്തി ജാഫര്‍ ഇടുക്കി
ദുരിതബാധിതര്‍ക്കായി അരിച്ചാക്കും തലയിലേന്തി ജാഫര്‍ ഇടുക്കി
ദുരിതബാധിതര്‍ക്കായി അരിച്ചാക്കും തലയിലേന്തി ജാഫര്‍ ഇടുക്കി
പ്രളയക്കെടുതിയിലായ കേരളത്തിന് കൈത്താങ്ങായി സാധാരണക്കാരും മത്സ്യത്തൊഴിലാളികളും സിനിമാ താരങ്ങളും സന്നദ്ധസംഘടനകളുമെല്ലാം രക്ഷാപ്രവര്‍ത്തനങ്ങളില്‍ തുടക്കം മുതലെ സജീവമായിരുന്നു. സിനിമാ താരങ്ങളുടെ സഹായഹസ്തങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും ഇതിനോടകം തന്നെ ചര്‍ച്ചയായിരുന്നു. അതില്‍ പ്രധാനം ടൊവിനോ തോമസ് നാടിനായി നടത്തിയ സേവനം തന്നെയായിരുന്നു.
ഇപ്പോഴിതാ ദുരിതബാധിതര്‍ക്കായി സഹായഹസ്തങ്ങളുമായി കോമഡി താരം ജാഫര്‍ ഇടുക്കിയും രംഗത്തെത്തിയിരിക്കുകയാണ്. ദുരിതബാധിത ക്യാംപിലെത്തിയ ജാഫര്‍ ഇടുക്കിയുടെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വലിയൊരു അരിച്ചാക്കും ചുമന്നുള്ള ജാഫറിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്.
കരിമണ്ണൂര്‍ ദുരിതാശ്വാസ ക്യാംപില്‍ സഹായമെത്തിക്കാന്‍ എത്തിയതായിരുന്നു താരം. സിപിഐഎം പ്രവര്‍ത്തകര്‍ക്കൊപ്പമാണ് ജാഫര്‍ ഇടുക്കി ക്യാംപില്‍ സജീവ സാന്നിധ്യമറിയിച്ചത്. തന്റെ സ്വന്തം നാടായ ഉടുമ്പന്നൂരില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തിയ ദുരിതാശ്വാസ ക്യാംപിലേയ്ക്കായി അരി, പലചരക്ക് സാധനങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ എത്തിയ്ക്കുന്നതിനായാണ് ജാഫര്‍ ഇടുക്കി ക്യാംപിലെത്തിയത്. കൂടാതെ ക്യാംപിലുള്ളവര്‍ക്ക് പണവും ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും താരം നല്‍കിയിരുന്നു. ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ ദുരിതാശ്വാസക്യാമ്പുകള്‍ സന്ദര്‍ശിക്കാനും ജാഫര്‍ ഇടുക്കി മറന്നില്ല.
Jaffer Idukki s helping hands to Kerala flood