Connect with us

ദുരിതബാധിതര്‍ക്ക് വീണ്ടും കൈത്താങ്ങായി മോഹന്‍ലാല്‍…..

Malayalam Breaking News

ദുരിതബാധിതര്‍ക്ക് വീണ്ടും കൈത്താങ്ങായി മോഹന്‍ലാല്‍…..

ദുരിതബാധിതര്‍ക്ക് വീണ്ടും കൈത്താങ്ങായി മോഹന്‍ലാല്‍…..

ദുരിതബാധിതര്‍ക്ക് വീണ്ടും കൈത്താങ്ങായി മോഹന്‍ലാല്‍…..

ദുരിതബാധിതര്‍ക്ക് ഒരിക്കല്‍ കൂടി മോഹന്‍ലാലിന്റെ സഹായഹസ്തം. പ്രളയക്കെടുതിയില്‍ മുങ്ങിപ്പോയ കേരളത്തിനായി മുഖ്യമന്ത്രിയുടെ ദുരതാശ്വാസ നിധിയിലേയ്ക്കായി 25 ലക്ഷം രൂപയാണ് മോഹന്‍ലാല്‍ സംഭാവന നല്‍കിയത്. കൂടാതെ ഫെയ്‌സ്ബുക്കിലും മറ്റുമായി ദുരിതബാധിതര്‍ക്കായി നിര്‍ദേശങ്ങളും സന്ദേശങ്ങളുമായി താരം നിരന്തരം രംഗത്തെത്താറുണ്ടായിരുന്നു.

ഇപ്പോഴിതാ മോഹന്‍ലാല്‍ വീണ്ടും കേരളത്തിന് കൈത്താങ്ങുമായി എത്തിയിരിക്കുകയാണ്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മോഹന്‍ലാല്‍ എത്തിയിരിക്കുന്നത്. 44 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെയാണ് മോഹന്‍ലാല്‍ തന്റെ പുതിയ സഹായത്തെ കുറിച്ച് ആരാധകരെ അറിയിച്ചിരിക്കുന്നത്. ഒപ്പം കേരളത്തെ കൈപിടിച്ചുയര്‍ത്തിയവര്‍ക്ക് നന്ദിയും താരം അറിയിച്ചു.


ഈ നൂറ്റാണ്ടില്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രളയമാണ് കേരളത്തിലേതെന്ന് മോഹന്‍ലാല്‍ പറയുന്നു. കേരളത്തെ അടിമുടി ഉലച്ച പ്രളയത്തില്‍ പരസ്പരം കൈതാങ്ങായി വിവിധ രാജ്യങ്ങള്‍ പോലും ഒന്നിക്കുന്ന നന്മ നിറഞ്ഞ കാഴ്ചയാണ് എങ്ങും കാണാനാകുന്നത്. കേരളത്തിനു കൈതാങ്ങായ എല്ലാവര്‍ക്കും നന്ദി. വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വയനാട്ടില്‍ ദുരിതാശ്വാസം എത്തിക്കും. ഈ പ്രവര്‍ത്തനങ്ങളെല്ലാം വില മതിക്കാനാവാത്തതാണ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു. നമ്മള്‍ പ്രതിബന്ധങ്ങളെ അതിജീവിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.


Mohanlal s helping hands to Kerala

More in Malayalam Breaking News

Trending