Connect with us

‘അമ്മ’യിലെ ആളുകള്‍ക്ക് രാഷ്ട്രീയം വന്നപ്പോഴാണ് സംഘടനയ്ക്ക് കാല്‍ ഇടറിയത്, ‘അമ്മ’യുടെ പ്രസിഡന്റ് ആയി മോഹന്‍ലാല്‍ തുടരും; താന്‍ സ്ഥാനം ഒഴിയുന്നുവെന്ന് ഇടവേള ബാബു

Malayalam

‘അമ്മ’യിലെ ആളുകള്‍ക്ക് രാഷ്ട്രീയം വന്നപ്പോഴാണ് സംഘടനയ്ക്ക് കാല്‍ ഇടറിയത്, ‘അമ്മ’യുടെ പ്രസിഡന്റ് ആയി മോഹന്‍ലാല്‍ തുടരും; താന്‍ സ്ഥാനം ഒഴിയുന്നുവെന്ന് ഇടവേള ബാബു

‘അമ്മ’യിലെ ആളുകള്‍ക്ക് രാഷ്ട്രീയം വന്നപ്പോഴാണ് സംഘടനയ്ക്ക് കാല്‍ ഇടറിയത്, ‘അമ്മ’യുടെ പ്രസിഡന്റ് ആയി മോഹന്‍ലാല്‍ തുടരും; താന്‍ സ്ഥാനം ഒഴിയുന്നുവെന്ന് ഇടവേള ബാബു

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് ആയി മോഹന്‍ലാല്‍ തന്നെ തുടരുമെന്നും താന്‍ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുമെന്നും ഇടവേള ബാബു.
ജൂണ്‍ 30ന് അമ്മ ഭാരവാഹി തിരഞ്ഞെടുപ്പും വാര്‍ഷിക ജനറല്‍ ബോഡിയും നടക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. സംഘടനാ ഇപ്പോള്‍ ഒരു ട്രാന്‍സ്‌പോര്‍ട്ട് വണ്ടി പോലെയാണ് പ്രവൃത്തിക്കുന്നതെന്നും അതിന് മാറ്റം വരണമെങ്കില്‍ താന്‍ മാറണമെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല, അമ്മയിലെ ആളുകള്‍ക്ക് രാഷ്ട്രീയം വന്നപ്പോഴാണ് സംഘടനയ്ക്ക് കാല്‍ ഇടറിയതെന്നും, മുമ്പ് ആര്‍ക്കും രാഷ്ട്രീയമില്ലായിരുന്നുവെന്നും ഇടവേള ബാബു പറയുന്നു. പുതിയ ആളുകള്‍ വരേണ്ട സമയമായി. ഒരു ട്രാന്‍സ്‌പോര്‍ട്ട് വണ്ടി രാവിലെ ഗാരേജില്‍ നിന്ന് പോകുന്നത് പോലെയാണ് ഇപ്പോള്‍. രാവിലെ വണ്ടി സ്റ്റാര്‍ട്ടാക്കും പോകും. അതില്‍ ഓയില്‍ ഒഴിക്കില്ല, അത് കഴുകില്ല. ഇങ്ങനെ പോയി കൊണ്ടിരിക്കുകയെയുള്ളൂ.

അതിന് മാറ്റം വേണമെങ്കില്‍ ഞാന്‍ മാറണം. അപ്പോള്‍ സ്വാഭാവികമായും പുതിയ ചിന്തകള്‍ വരും. ഒരുപാട് അധികാരങ്ങളുള്ള ആളാണ് ജനറല്‍ സെക്രട്ടറി. അത് മിസ് യൂസ് ചെയ്യാത്ത ആളാകണം അടുത്തതായി വേണ്ടതെന്ന് എനിക്ക് ആഗ്രഹമുണ്ട്. അതുപോലെ തന്നെയേ സംഭവിക്കുകയുള്ളു.

ഞാന്‍ ഇല്ലെങ്കില്‍ ലാലേട്ടന്‍ പിന്മാറുമെന്ന തീരുമാനത്തിലായിരുന്നു ആദ്യം നിന്നത്. അദ്ദേഹത്തോട് കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. അമ്മയിലെ ആളുകള്‍ക്ക് രാഷ്ട്രീയം വന്നപ്പോഴാണ് സംഘടനയ്ക്ക് കാല്‍ ഇടറിയത്. മുമ്പ് ആര്‍ക്കും രാഷ്ട്രീയമില്ലായിരുന്നു.

ഉണ്ടെങ്കില്‍ തന്നെ പൊതുജനങ്ങള്‍ക്ക് ആ രാഷ്ട്രീയം അറിയില്ലായിരുന്നു. ഇപ്പോള്‍ എല്ലാവര്‍ക്കും ഓരോ രാഷ്ട്രീയ പാര്‍ട്ടികളില്‍ സ്വാധീനമുണ്ടായി. അവര്‍ ആ പാര്‍ട്ടിയുടെ ആളാണെന്ന തോന്നല്‍ മറ്റുള്ളവര്‍ക്കും വന്നു. അവിടം മുതലാണ് അമ്മക്ക് നേരെയുള്ള വിമര്‍ശനങ്ങള്‍ക്ക് ശക്തികൂടുന്നത്.’ എന്നാണ് ഇടവേള ബാബു പറയുന്നത്.

1994 ല്‍ അമ്മ രൂപീകരിച്ചതു മുതല്‍ അംഗമാണ് ഇടവേള ബാബു. ജോയിന്റ് സെക്രട്ടറിയായും സെക്രട്ടറിയായും ജനറല്‍ സെക്രട്ടറിയായുമെല്ലാം സ്ഥാനം വഹിച്ചിട്ടുണ്ട്. അതേസമയം, പുതിയ ജനറല്‍ സെക്രട്ടറിയായി സിദ്ദിഖ് തെരഞ്ഞെടുക്കപ്പെട്ടേക്കുമെന്നും സൂചനയുണ്ട്. യുവ താരങ്ങളും മുന്നിലേയ്ക്ക് വരുമെന്ന് വിവരമുണ്ട്.

More in Malayalam

Trending

Recent

To Top