ഇത് മൗനരാഗത്തിലെ കല്യാണി തന്നെയാണോ ? ചിത്രങ്ങൾ കണ്ടു ഞെട്ടി ആരാധകർ ; ഐശ്വര്യയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍
നലീഫ് -ഐശ്വര്യ റാംസായ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന പരമ്പരയാണ് ഏഷ്യാനെറ്റിലെ മൗനരാഗം. മലയാളികളെല്ലെങ്കില് കൂടി കിരണും കല്ല്യാണിയും വീട്ടമ്മമാര്‍ക്ക് സ്വന്തം കുടുംബാംഗമായിക്കഴിഞ്ഞു. ഐശ്വര്യ റാംസായ് എന്നാണ് ‘കല്യാണി’യുടെ യഥാര്‍ഥ പേര്. മൗനരാഗത്തിലെ ഊമയായ നായികയാണ് കല്യാണി ഐശ്വര്യ റംസായിയാണ്. കിരണായെത്തുന്നത് നലീഫും. ഇവരുടെ സ്ക്രീന്‍കെമിസ്ട്രി മികച്ചതാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ സജീവമായ ഐശ്വര്യ കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട്. കഴിഞ്ഞ ദിവസം പങ്കുവെച്ച പുതുപുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.
പരമ്പരയിലെ സഹതാരങ്ങളും ആരാധകരുമെല്ലാം പുത്തന്‍ ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായെത്തിയിരുന്നു. ഫയര്‍ എന്നായിരുന്നു ശ്രീശ്വേത പറഞ്ഞത്. ബീന ആന്റണിയും ബിജേഷ് അവനൂരും ലവ് സ്മൈലിയുമായെത്തിയിരുന്നു.ഞങ്ങളുടെ കല്യാണി ഇങ്ങനയെല്ല, ഇത് ഏതോ മദാമ്മയുടെ പ്രേതം കയറിയതാണ്, കിരണിന്റെ കല്യാണി ഇങ്ങനെയല്ലെന്നുള്ള കമന്റുകളും ചിത്രങ്ങളുടെ താഴെയുണ്ട്.എന്തൊരു മാറ്റം
തുടക്കത്തില്‍ ദാവണിയും പിന്നീട് സാരിയുമാണ് മൗനരാഗത്തില്‍ ഉപയോഗിച്ചത്. എന്നാല്‍ മോഡേണ്‍ ലുക്കിലായപ്പോള് ആളേ മാറിയെന്നും ആരാധകര്‍ പറയുന്നു.
കല്യാണി ശരിക്കും ഊമയാണോയെന്നാണ് ചിലരുടെ സംശയം. ചാനല്‍ പരിപാടികളില്‍ പങ്കെടുക്കാനെത്തുമ്പോഴും ഐശ്വര്യ കാര്യമായി സംസാരിച്ച് കണ്ടിട്ടില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാണിച്ചിരുന്നു.മൗനരാഗത്തിന് വേണ്ടിയാണ് ആംഗ്യഭാഷ പഠിച്ചത്. അഭിമുഖങ്ങളിലും താരം ആംഗ്യഭാഷയില്‍ കമ്യൂണിക്കേറ്റ് ചെയ്യാറുണ്ട്. അധികം വൈകാതെ തന്നെ പരമ്പരയില്‍ കല്യാണി സംസാരിച്ച്
നലീഫും ഐശ്വര്യയും അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോള്‍ പുറത്തൊക്കെ പോവുമ്പോള്‍ ആളുകള്‍ സംസാരിക്കാനും ഫോട്ടോയെടുക്കാനുമൊക്കെ വരാറുണ്ട്. അത് ഞങ്ങള്‍ ആസ്വദിക്കാറുണ്ടെന്നും ഇരുവരും പറഞ്ഞിരുന്നു.
