Social Media
ഓസി ആന്റ് അശ്വിൻസ് ഹൽദി; ചിത്രങ്ങളുമായി ഇഷാനി
ഓസി ആന്റ് അശ്വിൻസ് ഹൽദി; ചിത്രങ്ങളുമായി ഇഷാനി
പ്രണസാഫല്യത്തിന്റെ സന്തോഷത്തിലും ആഹ്ലാദത്തിലുമാണ് ദിയ കൃഷ്ണ. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദിയ കൃഷ്ണയുടെയും അശ്വിൻ ഗണേഷിന്റെയും വിവാഹം തിരുവനന്തപുരത്തെ സ്വകാര്യ ആഡംബര ഹോട്ടലിൽ വെച്ച് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്ത്. സഹോദരിമാർ ദിയയ്ക്ക് ഒരുക്കിയ ബ്രൈഡൽ ഷവറോടെയായിരുന്നു ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.
വരൻ അശ്വിനും ദിയയുടെയും സഹോദരിമാരുടെയും സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ബ്രൈഡൽ ഷവറിൽ പങ്കെടുത്തിരുന്നത്. വിവാഹത്തിനും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഉണ്ടായിരുന്നത്. ദിയയുടെ വിവാഹത്തിൽ സഹോദിമാണ് തിളങ്ങി നിന്നതെന്നാണ് പ്രേക്ഷകർ എല്ലാവരും അഭിപ്രായപ്പെട്ടത്.
ഇപ്പോൾ ഹൽദി ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ഇഷാനി. ഓസി ആന്റ് അശ്വിൻസ് ഹൽദി എന്നാണ് പോസ്റ്റിന് ഇഷാനി ക്യാപ്ഷൻ കൊടുത്തത്. ചുവന്ന നിറത്തിലുള്ള ഷറാറ ധരിച്ചാണ് ഇഷാനി ഹൽദിക്ക് ഒരുങ്ങിയത്. മുൻപെയുള്ള ആഘോഷങ്ങളിലേതു പോലെ ഡിസൈൻ ചെയ്ത ഡ്രസ്സായിരുന്നു ഹൽദിക്കും. അഹാന ഒരു മഞ്ഞ നിറത്തിലുള്ള സൽവാറായിരുന്നു ധരിച്ചത്.
ഹൽദിക്ക് വേറിട്ട വേഷത്തിലാണ് ഓരോരുത്തരും എത്തിയത്. ദിയയും അശ്വിനും ഓഫ് വൈറ്റ് നിറത്തിലുള്ള വസ്ത്രമായിരുന്നു. അഹാനയും ഇഷാനിയും ചേർന്നാണ് എല്ലാത്തിനും നേതൃത്വം നൽകിയത്. അതി ഗംഭീരമായ ആഘോഷമായിരുന്നു എല്ലാം. അതീവ സന്തോഷത്തോടെയായിരുന്നു ചേച്ചിയും അനിയത്തിമാരും ഓസിയെക്കുറിച്ച് സംസാരിച്ചത്.
വിവാഹ ദിവസം ഓസി പോകുമ്പോൾ മിസ്സ് ചെയ്യുമോ എന്ന് അഹാനയോട് ചോദിച്ചപ്പോൾ അതിനുള്ള സാധ്യതയില്ലെന്നാണ് അഹാന പറഞ്ഞത്. അശ്വിനും ഓസിയും വീടിനടുത്ത് തന്നെ ഒരു ഫ്ലാറ്റ് എടുത്തിട്ടുണ്ട്. അതിനാൽ മിസ്സ് ചെയ്യുന്നതിന്റെ പ്രശ്നം വരില്ല. പക്ഷേ ഹൻസു പറഞ്ഞത് രാത്രിയിൽ ഞങ്ങളെല്ലാം ഒന്നിച്ചാണ് കിടക്കാറുള്ളത്. ആ സമയത്ത് മിസ്സ് ചെയ്യുമെന്ന്.
അതേസമയം, വിവാഹ ശേഷം ഇഷാനിയുടെ പഴയൊരു അഭിമുഖവും വൈറലായിരുന്നു. അഹാനയാണ് നാലു പേരിലും ഏറ്റവും ബോൾഡായിട്ടുള്ള വ്യക്തി. എന്നാൽ ദിയ വളരെ കൂളായിട്ടുള്ള ക്യാരക്ടറാണ്. ഹൻസിക ഒരു ഫുൾ എന്റർടെയ്ൻമെന്റ് പാക്കേജാണ്.
ഇവരിൽ മൂന്ന് പേർക്കും നല്ല ക്വാളിറ്റിയും മോശം ക്വാളിറ്റിയുമുണ്ട്. അഹാന വളരെ പെട്ടെന്ന് ദേഷ്യപ്പെടും. ആ ദേഷ്യം കുറച്ച് നേരം നിൽക്കുകയും ചെയ്യും. അതെനിക്കിഷ്ടമല്ല. ദിയ ഒരു കാര്യവും സീരിയസായി ഏറ്റെടുക്കില്ല. ഒട്ടും ഉത്തരവാദിത്തമില്ലാത്തയാളാണ് ദിയ. എല്ലാ കാര്യങ്ങളെയും വളരെ സില്ലിയായിട്ടാണ് ദിയ നോക്കിക്കാണുന്നത്. എനിക്കത് ഒട്ടും ഇഷ്ടമല്ല.
ഹൻസികക്ക് ഒരു കാര്യത്തിനെ കുറിച്ചും ഒന്നുമറിയില്ല. ഈ കൂട്ടത്തിൽ അച്ചടക്കമുള്ളതും കാര്യങ്ങളെ ഗൗരവത്തോടെ കാണുന്നതും ഞാനാണെന്നാണ് തോന്നുന്നതെന്ന് ഇഷാനി പറയുമ്പോൾ ക്യാമറയ്ക്കു പിന്നിൽ നിൽക്കുന്ന അമ്മ സിന്ധു കൃഷ്ണ ഇഷാനിയുടെ അഭിപ്രായത്തിനു ശരിയെന്ന് മറുപടി പറയുന്നുണ്ട്. ഇതിനു മുന്നേ സിന്ധു തന്നെ ഈ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.
അഹാന ഈ മൂന്ന് സഹോദരിമാരുടെ അമ്മയെ പോലെയാണെന്നും പഴയൊരു അഭിമുഖത്തിൽ പറയുന്നുണ്ട്. ഏറ്റവും അധികം വെറുപ്പിക്കുന്നത് ദിയയാണ്. ചിലതൊന്നും പറഞ്ഞാൽ പോലും ദിയ കേൾക്കില്ല. നമ്മൾ മടുക്കും. അമ്മ എപ്പോഴും കൊഞ്ചിച്ചു നടക്കുന്നത് ഹൻസുവിനെയാണ്. പക്ഷേ ഏതൊരു സീരിയസ് കാര്യം ഉണ്ടെങ്കിലും അഹാനയുടെ അരികിലേക്ക് ഓടി പോകുന്നത്.
അഹാനയോട് ഒരു പ്രത്യേക ഇഷ്ടം അമ്മക്കുണ്ട്. അഹാനക്ക് ഒരുപാട് ക്വാളിറ്റിയുണ്ട്. ഏതൊരു കാര്യവും കൃത്യമായി ഓർഗനൈസ് ചെയ്യാൻ അഹാനക്ക് സാധിക്കുമെന്നും ഇഷാനി പറഞ്ഞിരുന്നു. ദിയയുടെ വിവാഹശേഷം വീണ്ടും ശ്രദ്ധിക്കപ്പെട്ട ഈ വീഡിയോ വളരെപ്പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്. ഇഷാനിയ്ക്ക് ആശംസകളുമായി നിരവധി പേരാണ് എത്തിയിരുന്നത്.