Social Media
കരൾ പകുത്ത് തന്ന സുഹൃത്തിനും കുടുംബത്തിനും വീട്ടിൽ വിരുന്നൊരുക്കി ബാല, വൈറലായി വീഡിയോ
കരൾ പകുത്ത് തന്ന സുഹൃത്തിനും കുടുംബത്തിനും വീട്ടിൽ വിരുന്നൊരുക്കി ബാല, വൈറലായി വീഡിയോ
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. അടുത്തിടെയായി നടന്റെ വിവാഹവും ഭാര്യ കോകിലയുടെ വിശേഷങ്ങളുമാണ് സോഷ്യൽ മീഡിയയലെ ചർച്ചാ വിഷയം. ബാലയുടെ അമ്മാവന്റെ മകളാണ് കോകില. മുൻ ഭാര്യ അമൃത പറയുന്നതനുസരിച്ച് ബാലയുടെ നാലാം വിവാഹമാണിത്.
അടുത്തിടെയാണ് ഇരുവരും പുതിയൊരു യൂട്യൂബ് ചാനൽ തുടങ്ങിയത്. വിവാദങ്ങൾ ഒന്നുമില്ല എല്ലാം പോസറ്റീവ് നിറയ്ക്കാൻ ആണ് ഇപ്പോഴത്തെ ആഗ്രഹം. കുറച്ചു നാളായി ഞങ്ങൾ വളരെ സമാധാനത്തിലാണ് ജീവിച്ചു പോവുന്നത്. അത്രയും സമാധാനവും സന്തോഷവും നിറഞ്ഞു നിൽക്കുന്ന ഒരിടം ആണ് വൈക്കത്തെ ഞങ്ങളുടെ വീട്. ഈ സന്തോഷാവും സമാധാനവും നിലനിർത്താൻ ആണ് ശ്രമിക്കുന്നത്. ഞങ്ങളുടെ വിഷമഘട്ടം മാറി.
ഞങ്ങളെ സ്നേഹിക്കുന്നവർക്ക് വേണ്ടിയാണ് ഈ യൂട്യൂബ് ചാനലെന്നാണ് ബാലയും കോകിലയും പറഞ്ഞിരുന്നത്. ബാല കോകില എന്ന് പേരുള്ള യൂട്യൂബ് ചാനലിൽ ഇതിനോടകം നിരവധി ആരാധകരാണ് സബ്സ്ക്രൈബ് ചെയ്ത് കൂടെ കൂടിയിരിക്കുന്നത്. ആദ്യ വീഡിയോയിൽ തന്നെ പ്രേക്ഷകരെ ബാലയും കോകിലയും കയ്യിലെടുത്തു.
ഇപ്പോഴിതാ ബാലയുടെ കരൾ രോഗത്തിൽ നിന്ന് മുക്തി നേടാൻ കരൾമാറ്റ ശസ്ത്രക്രിയ ആവശ്യമായി വന്നപ്പോൾ താരത്തിന് കരൾ ദാനം ചെയ്‌ത ജേക്കബ് എന്ന സുഹൃത്തിന്റെ കടുംബം ചെന്നൈയിൽ നിന്ന് വന്നതും അവരുടെ വിശേഷങ്ങളും ഒക്കെ പങ്കിടുകയും അവർക്കായി ഒരു വിഭവം ബാല ഉണ്ടാക്കിയതുമെല്ലാമാണ് വീഡിയോയിൽ.
പാൽ, ബ്രഡ്, ബദാം, തേൻ എന്നിവ ചേരുവകകളായി ചേർത്ത പ്രത്യേക വിഭവമാണ് ബാല ഏറ്റവും പുതിയ വീഡിയോയിൽ ഉണ്ടാക്കിയത്. പാചക പരിപാടിയ്ക്കിടെ പാൽ തിളച്ചു തൂവുന്നതും ഇരുവരും ചിരിക്കുന്നതും ഒക്കെ കാണാമായിരുന്നു. തന്റെ പതിനഞ്ചാം വയസിൽ കഴിച്ച വിഭവം ആണിതെന്നും ഇപ്പോഴാണ് ഇത് തയ്യാറാക്കുന്നതെന്നും ബാല പറയുന്നുണ്ട്. കുട്ടികൾക്ക് കഴിക്കാൻ ഏറ്റവും ബെസ്‌റ്റ് ആയ വിഭവമാണ് ഇതെന്ന് ബാല പറയുന്നു.
കോകില ഭക്ഷണം പാകം ചെയ്യുമ്പോൾ സഹായത്തിന് ബാലയും, ബാല ഭക്ഷണം പാകം ചെയ്യുമ്പോൾ കോകിലയുമാണ് ഉണ്ടാവാറുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇരുവരും തങ്ങളുടെ ആദ്യത്തെ പൊങ്കൽ ആഘോഷമാക്കിയത്. രാവിലെ എണീറ്റ് ക്ഷേത്ര ദർശനം കഴിഞ്ഞു വന്ന കോകില മുറ്റത്തു കോലം വരച്ചും പൊങ്കൽ നേദിച്ചും വിഭവസമൃദമായ ആഹാരം പാകം ചെയ്തുമായിരുന്നു ഇവരുടെ ആഘോഷം. ക്ഷണം പാകം ചെയ്യുമ്പോൾ തിളച്ച എണ്ണയുടെ അടുത്തുനിന്നും മാമാ സൂക്ഷിക്കണേ എന്ന് സ്നേഹത്തോടെ ശാസിക്കുന്നകോകിലയെ പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.
പുതിയ വീഡിയോ കൂടി വന്നതോടെ ബാലയുടെ മാറ്റം അപരമാണെന്നാണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്. എല്ലാം കോകിലയുടെ ഐശ്വര്യം ആണ്, ബാലയ്ക്ക് ഇപ്പോഴാണ് പെർഫക്ട് പാട്നറേ കിട്ടി, ചേരേണ്ടവർ ചേർന്നപ്പോൾ ജീവിതം കളറായി എന്ന് തുടങ്ങി നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്.
അതേസമയം, വളരെ മാറ്റങ്ങൾ തന്റെ ശരീരത്തിൽ സംഭവിച്ചുവെന്ന് ബാല അടുത്തിടെ പറഞ്ഞിരുന്നു. ഇപ്പോൾ ആരോഗ്യം എല്ലാം ഓക്കെയാണ്. മരുന്നിനേക്കാൾ വളരെ വലുതാണ് നമ്മുടെ ഭക്ഷണം. അത് എങ്ങനെ നമ്മൾ കഴിക്കുന്നോ അങ്ങനെ ആകും നമ്മുടെ ആരോഗ്യം. നല്ല ഭക്ഷണം കഴിച്ചാൽ മരുന്നിന്റെ ആവശ്യം വരുന്നില്ലെന്നും രണ്ട് പേരും പറയുന്നു. നല്ല വേറിട്ട ഭക്ഷണം കഴിക്കുന്നുണ്ട്. വൈക്കത്ത് എല്ലാം നാച്ചുറൽ ആണ്. ഒട്ടും മലീനസമോ, സ്‌റ്റിറോയിഡ്‌സോ ഒന്നും തന്നെയില്ലെന്നും ബാല പറയുന്നു.
കോകിലയെ കുറിച്ച് പറയുമ്പോഴെല്ലാം ബാലയ്ക്ക് നൂറ് നാവാണ്. തന്റെ സന്തോഷത്തിനും ഐശ്വര്യത്തിനും കാരണം കോകിലയാണെന്ന് നിരന്തരം താരം പറയാറുള്ളത്. ഞാനാണ് ഭർത്താവെന്ന് കോകില മനസിൽ ഉറപ്പിച്ചിരുന്നു. അത് തിരിച്ചറിഞ്ഞപ്പോൾ ഞാനും അവളെ സ്നേഹിക്കാൻ തുടങ്ങി. പ്രായം കുറവായതുകൊണ്ട് അവളെ ഞാൻ പങ്കാളിയായി ആദ്യം കണ്ടിരുന്നില്ലെന്നും ബാല പറഞ്ഞിരുന്നു.
