Bollywood
കണ്ണ് കൊണ്ടും ബാലാൽസംഘം ചെയ്യപ്പെട്ടു ! വെളിപ്പെടുത്തലുമായി ഇഷ ഗുപ്ത !
കണ്ണ് കൊണ്ടും ബാലാൽസംഘം ചെയ്യപ്പെട്ടു ! വെളിപ്പെടുത്തലുമായി ഇഷ ഗുപ്ത !
By
കഴിഞ്ഞ ദിവസം ഇഷ ഗുപ്ത സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചൊരു വീഡിയോ എല്ലാവരെയും ഞെട്ടിച്ചിരുന്നു. തന്നോട് മോശമായി പെരുമാറിയ ഹോട്ടല്‍ ജീവനക്കാരന്റെ വീഡിയോ ആയിരുന്നു നടി പുറത്തുവിട്ടിരുന്നത്.
തന്നെ കണ്ണുകള്‍കൊണ്ട് ഇയാള്‍ ബലാല്‍സംഘം ചെയ്യുകയാണെന്നും ആര്‍ക്കെങ്കിലും കക്ഷിയെ മനസിലായിട്ടുണ്ടെങ്കില്‍ വിവരമറിയിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം സുഹൃത്തുക്കളോടൊപ്പം ഡിന്നറിന് എത്തിയതായിരുന്നു താരം.
പൊതുസ്ഥലത്ത് വെച്ച് എന്നെ പോലുളള ഒരാള്‍ ഇത്തരം അനുഭവം നേരിടുകയാണെങ്കില്‍ മറ്റു പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കുമെന്നും നടി ചോദിക്കുന്നു. ഹോട്ടലില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ഉണ്ടായിട്ടു പോലും മാനഭംഗം ചെയ്യപ്പെടുന്നതു പോലെയാണ് തനിക്ക് തോന്നിയതെന്നും ഇഷ ഗുപ്ത ട്വിറ്ററില്‍ കുറിച്ചു. ജന്നത്ത് 2 എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ തുടക്കം കുറിച്ച താരമാണ് ഇഷ ഗുപ്ത. തുടര്‍ന്ന് സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമുളള സിനിമകളിലെല്ലാം നടി അഭിനയിച്ചിരുന്നു.
isha guptha about inappropriate behaviour of stranger
