Connect with us

നീ എനിക്ക് ജീവിതത്തില്‍ ഏറെ സന്തോഷം പകര്‍ന്നു ; എന്നെ സ്‌നേഹിച്ചതിനും സംരക്ഷിച്ചതിനും നന്ദി ; കാമുകന്റെ മരണത്തിൽ നെഞ്ച് തകർന്ന് താരം

Bollywood

നീ എനിക്ക് ജീവിതത്തില്‍ ഏറെ സന്തോഷം പകര്‍ന്നു ; എന്നെ സ്‌നേഹിച്ചതിനും സംരക്ഷിച്ചതിനും നന്ദി ; കാമുകന്റെ മരണത്തിൽ നെഞ്ച് തകർന്ന് താരം

നീ എനിക്ക് ജീവിതത്തില്‍ ഏറെ സന്തോഷം പകര്‍ന്നു ; എന്നെ സ്‌നേഹിച്ചതിനും സംരക്ഷിച്ചതിനും നന്ദി ; കാമുകന്റെ മരണത്തിൽ നെഞ്ച് തകർന്ന് താരം

കാമുകന്റെ മരണത്തിൽ നെഞ്ച് തകർന്ന് ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ മകൾ തൃഷാല . സഞ്ജയ് ദത്തിന് ബോളിവുഡ് നടി റിച്ച ശര്‍മയില്‍ ജനിച്ച മകളാണ് തൃഷാല. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് തൃഷാല തന്റെ കാമുകന്റെ വേർപ്പാടിനെ കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത് . ജൂലൈ രണ്ടിനായിരുന്നു മരണം. എന്നാൽ, കാമുകന്റെ പേരോ മരണകാരണമോ തൃഷാല വെളിപ്പെടുത്തിയിട്ടില്ല.

‘എന്റെ ഹൃദയം തകര്‍ന്നിരിക്കുകയാണ്. നീ എനിക്ക് ജീവിതത്തില്‍ ഏറെ സന്തോഷം പകര്‍ന്നു. നിന്നെ കണ്ടുമുട്ടാന്‍ സാധിച്ചതിനാല്‍ ഞാന്‍ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ പെണ്‍കുട്ടിയാണെന്ന് തോന്നുന്നു. എന്നെ സ്‌നേഹിച്ചതിനും സംരക്ഷിച്ചതിനും നന്ദി. അനന്തതയിലും നീ എനിക്ക് വേണ്ടി ജീവിക്കും.ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു. എല്ലായ്‌പ്പോഴും ഞാൻ നിന്റെ ബെല്ല മിയ.’- തൃഷാല കുറിച്ചു.

ഈ അടുത്തിടെയാണ് തൃഷാലയുടെ ഇന്‍സ്റ്റാഗ്രാം പേജ് പ്രൈവറ്റ് ആക്കിയത്. 30000ത്തിലധികം ഫോളോവേഴ്‌സാണ് തൃഷാലയ്ക്ക് ഉണ്ടായിരുന്നത് . കാമുകനൊപ്പമുള്ള ചിത്രങ്ങളും മറ്റു വിശേഷങ്ങളും തൃഷാല പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇപ്പോൾ അക്കൗണ്ടിൽ ഈയൊരു ചിത്രം മാത്രമേ കാണുന്നുള്ളൂ.

1989 ലാണ് തൃഷാലയുടെ ജനനം. അതേ വര്‍ഷം തന്നെ റിച്ചയ്ക്ക് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചതിനെ തുടര്‍ന്ന് മകളെയും കൂട്ടി ന്യൂയോര്‍ക്കില്‍ സ്ഥിരതാമസമാക്കി. പിതാവുമായുള്ള തൃഷാലയുടെ ബന്ധം അത്ര സുഖകരമല്ല. സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി രാജ്കുമാര്‍ ഹിറാനി ഒരുക്കിയ സഞ്ജു എന്ന ചിത്രത്തില്‍ റിച്ച ശര്‍മയെക്കുച്ചോ തൃഷാലയെക്കുറിച്ചോ പ്രതിപാദിച്ചിരുന്നില്ല.

trushala-social media- lover’s death

More in Bollywood

Trending