Bollywood
അഭിഷേക് ബച്ചനെ മരുമകനാക്കണമെന്ന് ആഗ്രഹിച്ച് ഹേമമാലിനി, അമിതാഭ് ബച്ചനുമായി സംസാരിച്ചു; സഹോദരനെപോലെയാണെന്ന് ഇഷ ഡിയോള്‍
അഭിഷേക് ബച്ചനെ മരുമകനാക്കണമെന്ന് ആഗ്രഹിച്ച് ഹേമമാലിനി, അമിതാഭ് ബച്ചനുമായി സംസാരിച്ചു; സഹോദരനെപോലെയാണെന്ന് ഇഷ ഡിയോള്‍
നിരവധി ആരാധകരുള്ള, ബോളിവുഡിന്റെ സ്വപ്ന സുന്ദരിയാണ് ഹേമമാലിനി. ധര്‍മേന്ദ്രയെ നടി വിവാഹം കഴിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴും സന്തോഷത്തോടെ കഴിയുകയാണ് താരങ്ങള്‍. എന്നാല്‍ ഹേമമാലിനിയുടെ മകളും നടിയുമായ ഇഷ ഡിയോളിന്റെ ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ ആണ് ഇപ്പോള്‍ ഏറ്റവും വലിയ വാര്‍ത്തയായി മാറിയിരിക്കുന്നത്.
അടുത്തിടെയാണ് ഭര്‍ത്താവ് ഭരത് തഖ്താനിയുമായി ഇഷ വിവാഹമോചിതയാവാന്‍ പോവുകയാണെന്ന വാര്‍ത്ത പുറത്ത് വരുന്നത്. ഇരുവരും തമ്മില്‍ ഏറെ നാളായി ഒരുമിച്ചല്ല ജീവിക്കുന്നതെന്നും റിപ്പോര്‍ട്ടുകളണ്ട്. ഭാരത് തഖ്താനി ഇഷ ഡിയോളിനെ ചതിച്ചതിനെ തുടര്‍ന്നാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. അതേസമയം ഹേമമാലിനി നടന്‍ അഭിഷേക് ബച്ചനെ മരുമകനാക്കണമെന്ന് ആഗ്രഹിച്ചതിനെ പറ്റിയൊരു കഥയിപ്പോള്‍ പ്രചരിക്കുകയാണ്.
ഒരു കാലത്ത് ഹേമമാലിനി തന്റെ മകള്‍ ഇഷ ഡിയോളിനെ ബോളിവുഡ് നടന്‍ അഭിഷേക് ബച്ചനെ കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നതായിട്ടാണ് ചില റിപ്പോര്‍ട്ടുകളില്‍ പറയപ്പെടുന്നത്. ഇക്കാര്യം നടി അമിതാഭ് ബച്ചനുമായി സംസാരിക്കുകയും ചെയ്തിരുന്നതായിട്ടാണ് സൂചന. എന്നാല്‍ ഇഷ ഡിയോളിന് അഭിഷേക് ബച്ചനെ ഇഷ്ടമായിരുന്നില്ല.
മാത്രമല്ല അഭിഷേകിനെ താനൊരു ജ്യേഷ്ഠനെപ്പോലെയാണ് കരുതുന്നതെന്ന് പറഞ്ഞ് ആ ബന്ധത്തെ ഇഷ തള്ളി കളയുകയായിരുന്നു. ധൂം,എല്‍ഒസി കാര്‍ഗില്‍, ദസ്, യുവ എന്നിങ്ങനെ നിരവധി സിനിമകളില്‍ ഇഷ ഡിയോളും അഭിഷേക് ബച്ചനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അങ്ങനൊരു സൗഹൃദം ഉണ്ടായിരുന്നെങ്കിലും, അഭിഷേകിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇഷ അമ്മയോട് വ്യക്തമാക്കിയതോടെയാണ് ആ വിവാഹാലോചനയില്‍ നിന്നും ഹേമമാലിനി പിന്മാറുന്നത്.
മാത്രമല്ല പിന്നീട് പ്രണയത്തിലായിരുന്ന ഇഷ 2012 ലാണ് കാമുകനായ ഭരതിനെ വിവാഹം കഴിക്കുന്നത്. ബിസിനസുകാരനായ ഭരത് തഖ്താനിയും ഇഷയും ഏറെ കാലം അടുപ്പത്തിലായിരുന്നു. ശേഷം 2012 ല്‍ ഇരുവരും വിവാഹിതരായി. ഏഴും അഞ്ചും വയസുള്ള രണ്ട് മക്കളും താരങ്ങള്‍ക്കുണ്ട്. ഇക്കഴിഞ്ഞ ആഴ്ചയാണ് തങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കുകയാണെന്നുള്ള വിവരം ഇഷ പുറംലോകത്തെ അറിയിക്കുന്നത്.
ഭരതിനൊപ്പം ഇനിയൊരു ജീവിതമില്ലെന്ന് നടി ഉറപ്പിച്ചെങ്കിലും അതിന്റെ കാരണം വ്യക്തമാക്കിയിരുന്നില്ല. ഡിവോഴ്‌സിന് ഒരുങ്ങുകയാണെന്ന് താരങ്ങള്‍ പറയുന്നതിന് മുന്‍പ് വരെ ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് ആര്‍ക്കും അറിയില്ലായിരുന്നു എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ ഏറെ കാലമായി താരദമ്പതിമാര്‍ വളരെ അകല്‍ച്ചയിലായിരുന്നു. ഭര്‍ത്താവിന് വേറൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ഇഷ അറിഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നും അഭ്യൂഹമുണ്ട്.
എന്തായാലും താരപുത്രിയുടെ വിവാമോചന വാര്‍ത്തകള്‍ക്കിടയിലൂടെ ഇത്തരത്തിലുള്ള അനേകം കഥകളാണ് പ്രചരിക്കുന്നത്. അന്നേ അഭിഷേക് ബച്ചനെ വിവാഹം കഴിച്ചിരുന്നെങ്കില്‍ ഇന്ന് ഐശ്വര്യ റായിയെ പോലെ ബച്ചന്‍ കുടുംബത്തിന്റെ മരുമകളായി വാഴാമായിരുന്നില്ലേ എന്നൊക്കെയാണ് ആരാധകര്‍ നടിയോട് ചോദിക്കുന്നത്. കയ്യില്‍കിട്ടിയ ലോട്ടറി കളഞ്ഞു എന്നിങ്ങനെ ചിലര്‍ പറയുമ്പോള്‍ മറ്റുചിലരാകട്ടെ, ഐശ്വര്യയുടെയും അഭിഷേകിന്റെയും വിവാഹമോചനത്തെ കുറിച്ചും സംസാരിക്കുന്നുണ്ട്.
ഐശ്വര്യയും അഭിഷേകും വേര്‍പിരിയുന്നുവെന്നാണ് വാര്‍ത്തകള്‍…ഇപ്പോള്‍ ഇഷയും വേര്‍പിരിഞ്ഞു ഇനി അഭിഷേകിനെ തന്നെ കല്യാണം കഴിക്കുമോ, രണ്ട് പേര്‍ക്കും രണ്ടാം വിവാഹത്തിലെങ്കിലും ഒന്നിക്കാം എന്നിങ്ങനെ പോകുന്നു കമന്റുകള്‍. കഴിഞ്ഞ കുറേ നാളുകളായി അഭിഷേകിന്റേയും ഐശ്വര്യയുടേയും ദാമ്പത്യത്തില്‍ വിള്ളലുകള്‍ വീണതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അഭിഷേക് ബച്ചനും ഐശ്വര്യ റായും ഇപ്പോള്‍ അകന്നാണ് കഴിയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അഭിഷേകിന്റെ അമ്മ ജയയുമായും സഹോദരി ശ്വേതയുമായി ഐശ്വര്യ പിണങ്ങുന്നതോടെയാണെന്നാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഐശ്വര്യയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ അഭിഷേകോ താരത്തിന്റെ കുടുംബത്തിലെ ഒരംഗമോ പോലും എത്താതിരുന്നതും അഭിഷേക് വിവാഹ മോതിരം അണിയാതെ പൊതുവേദിയില്‍ എത്തിതയുമെല്ലാം ഈ റിപ്പോര്‍ട്ടുകള്‍ക്ക് ശക്തി പകരുന്നതായിരുന്നു. എന്നാല്‍ വാര്‍ത്തകളോട് താരദമ്പതികള്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല.