Malayalam Articles
മോഹൻലാലിൻറെ സിനിമകൾ തിയ്യേറ്ററിൽ എത്തുമ്പോൾ മാത്രം എന്തിനാണ് പാർവ്വതിയും സംഘവും ആരോപണങ്ങളുമായെത്തുന്നത് ?! മോഹൻലാലിനെതിരെ ഗൂഡാലോചനയോ ?!
മോഹൻലാലിൻറെ സിനിമകൾ തിയ്യേറ്ററിൽ എത്തുമ്പോൾ മാത്രം എന്തിനാണ് പാർവ്വതിയും സംഘവും ആരോപണങ്ങളുമായെത്തുന്നത് ?! മോഹൻലാലിനെതിരെ ഗൂഡാലോചനയോ ?!
മോഹൻലാലിൻറെ സിനിമകൾ തിയ്യേറ്ററിൽ എത്തുമ്പോൾ മാത്രം എന്തിനാണ് പാർവ്വതിയും സംഘവും ആരോപണങ്ങളുമായെത്തുന്നത് ?! മോഹൻലാലിനെതിരെ ഗൂഡാലോചനയോ ?!
മലയാളത്തിലെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങിയ ചിത്രങ്ങളിലൊന്നായ കായംകുളം കൊച്ചുണ്ണി പുറത്തിറങ്ങി വൻ ഹിറ്റിലേക്ക് കുതിക്കുകയാണ്. ഈ സമയത്ത് തന്നെയാണ് നടിമാരായ രേവതി, പാർവ്വതി, പത്മപ്രിയ തുടങ്ങിയവർ മോഹന്‍ലാലിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഈ ‘നടിമാർ’ മോഹൻലാലിനെതിരെ രൂക്ഷമായ ഭാഷയിലാണ് വിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്നതും. നീരാളി എന്ന ചിത്രം പുറത്തിറങ്ങിയ സമയത്താണ് ഇതിനു മുൻപ് വിവാദങ്ങള്‍ കൊഴുത്തത്.
അത് ചിത്രത്തിന്റെ കമ്മേഴ്സ്യല്‍ വിജയത്തെ ബാധിച്ചു. അതോടെ മോഹന്‍ലാല്‍ കീഴടങ്ങി. അദ്ദേഹം സര്‍ക്കാര്‍ പറയുന്നത് കേട്ടു. സാംസ്കാരിക മന്ത്രിയെ കണ്ടു. നീരാളി പരാജയമായതോടെ നടിമാര്‍ പിന്‍വാങ്ങി. ഏറെക്കാലം അവരുടെ ശബ്ദം കേള്‍ക്കാനുണ്ടായിരുന്നില്ല.
കായംകുളം കൊച്ചുണ്ണി വീണ്ടും വീണ്ടും ആരോപണങ്ങളുമായി അവർ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഇത്തരമൊരു വിവാദം ഈ സമയത്ത് ആരും പ്രതീക്ഷിച്ചതല്ല. കാരണം അതൊരു നിവിന്‍ പോളി ചിത്രമാണ്. അതിനെ പൊളിക്കാന്‍ ആരെങ്കിലും തയ്യാറാകുമെന്ന് സംവിധായകനോ നിര്‍മ്മാതാക്കളോ പ്രതീക്ഷിച്ചില്ല. കൊച്ചുണ്ണി തിയ്യേറ്ററിൽ തകരുകയാണെങ്കിൽ മിണ്ടേണ്ടതില്ലെന്ന് നടിമാര്‍ കരുതിയത് കൊണ്ടാകാം രണ്ടു ദിവസം കാത്തിരുന്നതെന്നാണ് ലാലിന്റെ ആരാധകര്‍ പറയുന്നത്. 45 കോടി മുടക്കിയ ചിത്രത്തിന്റെ ഭാവി തന്നെ അപകടത്തിലാകുന്ന തരത്തിലാണ് വിവാദങ്ങളുടെ പോക്ക്. എന്നാല്‍ നീരാളിയെ തകർത്തത് പോലെ കൊച്ചുണ്ണിയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നാണ് ലാല്‍ ആരാധകര്‍ ഉറപ്പിച്ചു പറയുന്നു.
ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കാന്‍ മോഹന്‍ലാല്‍ മാത്രം വിചാരിച്ചാല്‍ കഴിയില്ല. അത് അമ്മയുടെ ആഭ്യന്തര കാര്യമാണ്. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് അമ്മയുടെ എക്സിക്യൂട്ടീവാണ്. അമ്മയുടെ അണിയറ പ്രവര്‍ത്തകര്‍ ഒരിക്കലും ദിലീപിനെതീരെ നടപടിയെടുക്കില്ല. കാരണം അമ്മ എന്ന പ്രസ്ഥാനത്തിന്റെ നട്ടെല്ലെന്നാണ് ഇപ്പോഴും ദിലീപ്. അദ്ദേഹം കുറ്റാരോപിതന്‍ മാത്രമാണെന്നാണ് ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞത്. അത് ശെരിയുമാണ്. ആരോപണത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ഒരാള്‍ക്കെതിരെ എങ്ങനെ ഒരു സംഘടനക്ക് നടപടിയെടുക്കാനാകും ?!
മോഹന്‍ലാല്‍ തങ്ങളെ പേര് പറഞ്ഞ് അഭിസംബോധന ചെയ്തില്ലെന്നാണ് രേവതി അടക്കമുള്ളവരുടെ പ്രധാന പരാതി. മോഹന്‍ലാല്‍ ഇവരെ വിളിച്ചത് നടിമാര്‍ എന്നാണ്. അതിലെന്താണ് തെറ്റെന്ന് ലാലിന്റെ ആരാധകര്‍ ചോദിക്കുന്നു. നടിമാര്‍ എന്ന പേരിലറിയപ്പെടാന്‍ ഇവര്‍ ആഗ്രഹിക്കുന്നില്ലേ ?! ചെയ്യുന്ന ജോലി അന്തസ്സില്ലാത്ത ആളെന്ന തോന്നൽ ഇവർക്കുണ്ടോ ?! അഭിനയം ഇത്ര മോശം ജോലിയാണോ ?!
ഇനി മോഹന്‍ലാലിന്റേതായി പുറത്തുവരാനുള്ള അടുത്ത ചിത്രം ഒടിയനാണ്. അപ്പോള്‍ നടിമാര്‍ എന്ത് ബോംബ് പൊട്ടിക്കുമെന്നാണ് കേരളം കാത്തിരിക്കുന്നത്. തന്റെ ചിത്രങ്ങള്‍ പുറത്തുവരുമ്പോൾ മാത്രം തനിക്കെതിരെ നടിമാര്‍ ആരോപണം ഉനയിക്കുന്നതില്‍ മോഹന്‍ലാല്‍ നിരാശനാണ്. ഒരു ഘട്ടത്തില്‍ വിവാദങ്ങളുടെ പേരില്‍ അമ്മ സംഘടനയുടെ ഭാരവാഹിത്വത്തിൽ നിന്ന് പടിയിറങ്ങാന്‍ വരെ ലാല്‍ ആലോചിച്ചതാണ്. എന്നാല്‍ അത്തരം പിന്‍മാറ്റങ്ങള്‍ മോശമാണെന്ന് ലാലിന് ലഭിച്ച ഉപദേശങ്ങള്‍ അടിസ്ഥാനമാക്കിയാണ് അദ്ദേഹം അന്നാ തീരുമാനത്തിൽ നിന്ന് പിന്‍മാറിയത്.
Is WCC’s aim is Mohanlal ?!
