Connect with us

രാജേഷ് പിള്ള ആ കഥയുമായി സമീപിച്ചപ്പോൾ കുഞ്ചാക്കോ ബോബന്റെ സുഹൃത്തുക്കളെല്ലാം പറഞ്ഞു, ‘വെറുതെ അവനു തലവെച്ചു കൊടുക്കേണ്ട’ !!

Malayalam Articles

അകാലത്തില്‍ പൊലിഞ്ഞ ‍സംവിധായകന്‍ രാജേഷ് പിള്ള ആകെ നാല് മലയാള ചിത്രങ്ങളാണ് സംവിധാനം ചെയ്‌തത്‌. അതിൽ മൂന്നിലും കുഞ്ചാക്കോ ബോബന് പ്രാധാന്യമുള്ള വേഷമുണ്ടായിരുന്നു .രാജേഷിന് ഏറെ ഇഷ്ട്ടമായിരുന്നു കുഞ്ചാക്കോ ബോബനെ .‍രാജേഷ് ഏതു സിനിമയെ കുറിച്ച് ചിന്തിക്കുമ്പോഴും ചാക്കോച്ചനാ സിനിമയിൽ മികച്ച ഒരു വേഷം ഉറപ്പ് വരുത്തുകയും ചെയ്‌തിരുന്നു.‍‍

മലയാള സിനിമയില്‍ മാറ്റത്തിന്റെ ‘സൈറൺ’‍‍ മുഴക്കിയ രാജേഷിന്‍റെ രണ്ടാമത്തെ ചിത്രമായ ട്രാഫിക്കുമായി ചാക്കോച്ചനെ സമീപിച്ചപ്പോള്‍ ചാക്കോച്ചന്‍റെ സുഹൃത്തുക്കളെല്ലാം ഉപദേശിച്ചിരുന്നു ‘രാജേഷിന് വെറുതെ തല വെച്ചു കൊടുക്കരുതെന്ന്’. ചാക്കോച്ചന്‍ നായകനായ രാജേഷിന്‍റെ ആദ്യ ചിത്രം ‘ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ‘ ബോക്സോഫീസില്‍ തകർന്നടിഞ്ഞതായിരുന്നു ഇത്തരമൊരു അഭിപ്രായം അവർക്കുകണ്ടാകാൻ കാരണം. പക്ഷെ, അയാള്‍ ഒരവസരം കൂടി അര്‍ഹിക്കുന്നുണ്ടെന്ന് ചാക്കോച്ചന്‍റെ മനസ്സ് പറഞ്ഞപ്പോഴായിരുന്നു ട്രാഫിക്ക് സംഭവിച്ചത്.

എന്നാല്‍, രാജേഷ് പിള്ള മൂന്നാമത്തെ ചിത്രമായ ‘മിലി’ യുടെ കഥയുമായി ആദ്യം പോയത് ചാക്കോച്ചന്‍റെ അടുത്തായിരുന്നു. പക്ഷെ, ‘കസിന്‍സ് ‘എന്ന ബിഗ്‌ ബഡ്‌ജറ്റ്‌ ചിത്രവും കൂടാതെ നാലോളം ചിത്രങ്ങളും ഏറ്റെടുത്ത കാരണം ചാക്കോച്ചന് ഒരു തരത്തിലും ഡേറ്റ് അഡ്‌ജസ്റ്റ് ചെയ്യാന്‍ കഴിയാതെ വന്നപ്പോഴായിരുന്നു മിലിയിൽ ചാക്കോച്ചന് പകരക്കാരനായി നിവിന് പോളിയെത്തിയത്.

Director Rajesh Pillai and Kunchako Boban

More in Malayalam Articles

Trending

Recent

To Top