Connect with us

ഇതാരാ ഹൾക്കോ..? രണ്ടാം വിവാഹം..? വരലക്ഷ്മിയുടെ വരനെ കണ്ട് ചൊറിഞ്ഞ് സോഷ്യൽ മീഡിയ!!!

News

ഇതാരാ ഹൾക്കോ..? രണ്ടാം വിവാഹം..? വരലക്ഷ്മിയുടെ വരനെ കണ്ട് ചൊറിഞ്ഞ് സോഷ്യൽ മീഡിയ!!!

ഇതാരാ ഹൾക്കോ..? രണ്ടാം വിവാഹം..? വരലക്ഷ്മിയുടെ വരനെ കണ്ട് ചൊറിഞ്ഞ് സോഷ്യൽ മീഡിയ!!!

തെന്നിന്ത്യയിലാകെ നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് വരലക്ഷ്മി ശരത്കുമാര്‍. നടി എന്നതിലുപരി നടന്‍ ശരത് കുമാറിന്റെ മകളാണെന്നുള്ള പ്രത്യേകതയും വരലക്ഷ്മിയ്ക്കുണ്ട്. അതുകൊണ്ട് തന്നെ താരപുത്രിയുടെ സിനിമയിലേക്കുള്ള പ്രവേശനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴിലും തെലുങ്കിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന വരലക്ഷ്മി മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. നായികയായും വില്ലത്തിയായും കിടിലന്‍ പോലീസ് ഓഫീസറായിട്ടുമൊക്കെ വരലക്ഷ്മി സിനിമകളില്‍ തിളങ്ങി.

അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളും ചെയതുകൊണ്ടാണ് നടി സിനിമയില്‍ സജീവമായത്. മമ്മൂട്ടിക്കൊപ്പം കസബ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകളിലൂടെയാണ് നടി മോളിവുഡിലും തിളങ്ങിയത്. കോളിവുഡില്‍ ഇപ്പോള്‍ മുന്‍നിര നായികയായി അഭിനയിച്ചുകൊണ്ടിരിക്കുന്ന താരം കൂടിയാണ് വരലക്ഷ്മി. സ്ഥിരം റൊമാന്റിക് നായിക കഥാപാത്രങ്ങളില്‍ നിന്നും മാറി കുറച്ച് ബോള്‍ഡ് ലുക്കുള്ള വേഷങ്ങളാണ് വരലക്ഷ്മി ഇതുവരെ ചെയ്തിട്ടുള്ളത്.

വരലക്ഷ്മി അവതരിപ്പിച്ചവയിൽ ഏറെയും വില്ലൻ ടച്ചുള്ള കഥാപാത്രങ്ങളായിരുന്നു. അവ അതിശയിപ്പിക്കുന്ന രീതിയിൽ സ്ക്രീനിൽ അവതരിപ്പിക്കാനും വരലക്ഷ്മിയ്ക്ക് സാധിച്ചു. 2012ല്‍ സിമ്പു നായകനായ പോടാ പോടി എന്ന ചിത്രത്തിലൂടെയാണ് വരലക്ഷ്മി സിനിമയിലെത്തിയത്. നടി എന്നതിലുപരി നല്ലൊരു നർത്തകിയും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് താരം.

കഴിഞ്ഞ ദിവസമായിരുന്നു വരലക്ഷ്മിയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. വരലക്ഷ്മിയുടെ രണ്ടാനമ്മയും നടിയുമായ രാധിക ശരത്കുമാറാണ് വരലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം സോഷ്യൽമീഡിയ പോസ്റ്റിലൂടെ പങ്കിട്ടത്. ‘ഞങ്ങളുടെ പ്രിയപ്പെട്ട വരലക്ഷ്മി ശരത്കുമാർ അവളുടെ ആത്മസുഹൃത്ത് നിക്കോളായ് സച്ച്ദേവിൽ തന്റെ സോൾമേറ്റിനെ കണ്ടെത്തി. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ഇന്നലെ മുംബൈയിൽ ഇരുവരുടെയും വിവാഹനിശ്ചയം നടത്തി. അവർക്ക് ഞങ്ങൾ സന്തോഷം നേരുന്നു’, എന്നാണ് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ട് രാധിക കുറിച്ചത്.

വരലക്ഷ്മിയുടേത് പ്രണയ വിവാഹമാണ്. നിക്കോളായ് സച്ച്ദേവാണ് വരലക്ഷ്മിയുടെ പ്രതിശ്രുത വരൻ. വരലക്ഷ്മിയും നിക്കോളായ് സച്ച്ദേവും കഴിഞ്ഞ 14 വർഷമായി സുഹൃത്തുക്കളായിരുന്നു. ഈ വർഷാവസാനത്തോടെ വിവാഹമുണ്ടാകുമെന്നും വൈകാതെ ഇരുവരും വിവാഹ തീയതി പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഗാലറിസ്റ്റാണ് വരലക്ഷ്മിയുടെ വരൻ നിക്കോളായ് തമിഴ് സ്റ്റൈലിലാണ് വിവാഹനിശ്ചയം നടന്നത്.

വളരെ ലളിതമായിട്ടായിരുന്നു ചടങ്ങ് നടന്നതെന്ന് ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്. ഓഫ് വൈറ്റിൽ‌ ഗോൾഡൺ ബോഡറുള്ള സാരിയും റോസ് നിറത്തിലുള്ള ബ്രൊക്കേഡ് ബ്ലൗസും അതിനിണങ്ങിയ ആഭരണങ്ങളും അണിഞ്ഞ് സിംപിൾ ലുക്കിലാണ് ചടങ്ങിന് വരലക്ഷ്മി എത്തിയത്. ടിപ്പിക്കൽ തമിഴ് പയ്യനായി മുണ്ടും ഷർട്ടും ധരിച്ചാണ് വരലക്ഷ്മിയുടെ വരൻ നിക്കോളായ് സച്ച്ദേവ് എത്തിയത്. ചിത്രങ്ങൾ‌ വൈറലായതോടെ ലിസി ലക്ഷ്മി അടക്കമുള്ള താരങ്ങൾ വരലക്ഷ്മിക്കും വരനും ആശംസകൾ നേർന്ന് എത്തി.

അതേസമയം വരലക്ഷ്മി വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കിട്ടതോടെ ഫോട്ടോകൾക്ക് താഴെ പ്രത്യക്ഷപ്പെട്ട കമന്റുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. പൊതുവെ സെലിബ്രിറ്റികളുടെ വിവാഹം, വിവാഹനിശ്ചയം എന്നിവയുമായി ബന്ധപ്പെട്ടുള്ള ചിത്രങ്ങൾ പുറത്ത് വരുമ്പോൾ ഒരു സോഷ്യൽമീഡിയ ഓഡിറ്റിങുണ്ടാകും. വരലക്ഷ്മിയുടെ കാര്യത്തിലും അതിൽ മാറ്റമൊന്നുമുണ്ടായില്ല. വരനെ അടിമുടി നോക്കി ഇഴകീറി പരിശോധിച്ചാണ് ഓരോ സോഷ്യൽമീ‍ഡിയ ഉപഭോക്താക്കളും കമന്റിട്ടിരിക്കുന്നത്.

ബോഡി ഷെയ്മിങ് ചെയ്യുന്ന തരത്തിലും വരലക്ഷ്മിയുടെ മുൻകാല പ്രണയങ്ങളെ വീണ്ടും വലിച്ചിട്ടുള്ളതുമായ കമന്റുകളും നടിയുടെ വിവാഹനിശ്ചയ ചിത്രങ്ങൾക്ക് താഴെ പ്രത്യക്ഷപ്പെ‍ട്ടിട്ടുണ്ട്. ഏറെയും കമന്റുകൾ നിക്കോളായ് സച്ച്ദേവിന്റെ ശരീരത്തെ കുറിച്ചുള്ളതാണ്. ഇതാരാ ഹൾക്കോ..? ഒട്ടും ചേർച്ചയില്ലാത്ത ജോഡി… എന്നാണ് ഒരാൾ കുറിച്ചത്. അക്വാമാനെപ്പോലെയുണ്ടല്ലോ, വരലക്ഷ്മിക്ക് ഒട്ടും ചേരാത്ത വരൻ… ഒന്ന് കൂടി ചിന്തിച്ചിട്ട് വിവാഹത്തിലേക്ക് കടന്നാൽ പോരെ എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.

നിക്കോളായ് സച്ച്ദേവിന്റെ രണ്ടാം വിവാഹമാണ് വരലക്ഷ്മിയുമായി നടക്കാൻ പോകുന്നതെന്ന തരത്തിലും കമന്റുകളുണ്ട്. ചിലർ നടൻ വിശാൽ രക്ഷപ്പെട്ടതിൽ സന്തോഷം എന്ന തരത്തിലും കമന്റ് ചെയ്തിട്ടുണ്ട്. വരലക്ഷ്മിയും വിശാലും ഒരിടയ്ക്ക് പ്രണയത്തിലായിരുന്നുവെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. വിശാലുമായുള്ള പ്രണയബന്ധം തകര്‍ന്നുവെന്ന് വെളിപ്പെടുത്തി വർഷങ്ങൾക്ക് മുമ്പ് വരലക്ഷ്മി പങ്കുവെച്ച ട്വീറ്റും ഒരിടയ്ക്ക് വലിയ ചർച്ചയായിരുന്നു. പ്രണയം ഇപ്പോള്‍ വേറൊരു തലത്തിലെത്തിയിരിക്കുന്നു.

ഏഴ് വര്‍ഷം നീണ്ട പ്രണയം അയാള്‍ മാനേജര്‍ വഴിയാണ് അറിയിച്ചത്. ഈ ലോകം ഇത് എങ്ങോട്ടാണ് സഞ്ചരിക്കുന്നത്…? എവിടെയാണ് സ്‌നേഹം…? ഇങ്ങനെ ചോദിച്ചാണ് വരലക്ഷ്മി തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ അന്ന് ട്വീറ്റ് ചെയ്തത്. അതേസമയം താൻ വിവാഹിതയാകില്ലെന്ന് പറഞ്ഞിട്ട് എന്തുകൊണ്ടാണ് ഇപ്പോൾ ഇങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും നടിയുടെ വിവാഹനിശ്ചയ ചിത്രങ്ങൾക്ക് താഴെ കമന്റുകൾ വന്നിട്ടുണ്ട്.

വിവാഹനിശ്ചയത്തിൽ നിന്നുള്ള ചിത്രങ്ങൾ ആദ്യം പുറത്തുവിട്ടത് വരലക്ഷ്മിയുടെ പിതാവും നടനുമായ ശരത്കുമാറിന്റെ രണ്ടാം ഭാര്യ രാധികയാണ്. ശരത്‌കുമാറിന്റെ ആദ്യ ഭാര്യ ഛായയിലെ മകളാണ് വരലക്ഷ്മി. ഈ ബന്ധത്തിൽ വരലക്ഷ്മിക്ക് പുറമെ പൂജ എന്ന മകൾ കൂടി ഇവര്‍ക്കുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ തെലുങ്ക് സൂപ്പർഹീറോ ചിത്രമായ ഹനു മാനാണ് നടിയുടെ ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ. ധനുഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ രായനിൽ കാളിദാസ് ജയറാം, എസ് ജെ സൂര്യ, സെൽവരാഘവൻ, പ്രകാശ് രാജ്, അപർണ ബാലമുരളി എന്നിവർക്കൊപ്പം വരലക്ഷ്മിയും അഭിനയിക്കുന്നുണ്ട്.

More in News

Trending