ചരിത്രം തിരുത്തുന്നു; ഷോ തുടങ്ങും മുൻപ് മത്സരാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിഗ് ബോസ്; അമ്പരന്ന് ആരാധകർ!!!
By
ഏഷ്യാനെറ്റിലെ ഏറ്റവും ജനശ്രദ്ധ നേടിയ റിയാലിറ്റി ടെലിവിഷൻ ഗെയിം ഷോയാണ് ബിഗ് ബോസ്. എന്നാലിപ്പോൾ ബിഗ് ബോസ് ആറാമത്തെ സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. വലിയ പ്രേക്ഷക പ്രശംസയോട് കൂടി മുന്നേറുന്ന ഷോ കാണാന്‍ വലിയൊരു വിഭാഗം ആരാധകരും ഒരുങ്ങി കഴിഞ്ഞു. ബിഗ് ബോസ് മലയാളം സീസണ്‍ ആറ് ആരംഭിക്കുന്നതിന്റെ ഭാഗമായി പുതിയ ലോഗോ ഏഷ്യാനെറ്റ് പുറത്തിറക്കിയിരുന്നു.
ഒത്തിരി ചക്രങ്ങളാല്‍ മെനഞ്ഞെടുത്ത ലോഗോയില്‍ മിന്നല്‍പ്പിണരിനാല്‍ ആറ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ആയിട്ടാണ് കാണാൻ കഴിയുന്നത്. ലോഗോ പുറത്തുവന്നതിന് പിന്നാലെ ഏറെ ആകാംക്ഷയിലാണ് ബിഗ് ബോസ് പ്രേമികള്‍. കഴിഞ്ഞ വര്‍ഷം തീ ആണെങ്കില്‍ ഇത്തവണ മിന്നലടിക്കും എന്നാണ് ഇവര്‍ പറയുന്നത്. എല്ലാവരും കാത്തിരിക്കുന്നത് ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ വരവിനായാണ്. ആദ്യ പ്രൊമോ വീഡിയോ വന്നത് മുതല്‍ക്കു തന്നെ ആരാധകര്‍ ആകാംഷയിലാണ്.
കഴിഞ്ഞ തവണത്തേതിൽ നിന്നും വ്യത്യസ്തമായൊരു ഷോയായിരിക്കും ഇത്തവണ എന്നതായിരുന്നു ബിഗ് ബോസ് ടീം ഇതുവരെ പുറത്തുവിട്ട പ്രെമോ വീഡിയോകൾ വ്യക്തമാക്കിയിരുന്നത്. മാര്‍ച്ച് 10 നാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6ന്റെ ലോഞ്ച് എപ്പിസോഡ്. പിന്നീടുള്ള നൂറ് ദിവസത്തെ യാത്രയ്‌ക്കൊടുവില്‍ ആറാം പതിപ്പിലെ വിജയിയെ കണ്ടെത്തും. വീണ്ടുമൊരു ബിഗ് ബോസ് കാലം കടന്നു വരുമ്പോള്‍ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. ദിവസങ്ങള്‍ മുമ്പ് തന്നെ ഷോയിലെ മത്സരാര്‍ത്ഥികള്‍ ആരൊക്കെയായിരിക്കും എന്നുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. യൂട്യൂബര്‍മാരും മുന്‍ ബിഗ് ബോസ് താരങ്ങളുമെല്ലാം തങ്ങളുടെ പ്രെഡിക്ഷന്‍ ലിസ്റ്റുകളുമായും എത്തിയിരുന്നു.
ഇപ്പോഴിതാ മലയാളം സീസണുകളുടെ ചരിത്രം തന്നെ തിരുത്തിയിരിക്കുകയാണ്. ഇതാദ്യമായിതാ ബിഗ് ബോസിലെ മത്സരാര്‍ത്ഥികളെ ഷോ ആരംഭിക്കും മുമ്പ് തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ് ബിഗ് ബോസ്. പുതിയ പ്രൊമോ വീഡിയോയിലൂടെയാണ് ഇത്തവണത്തെ മത്സരാര്‍ത്ഥികളില്‍ രണ്ട് പേരെ ബിഗ് ബോസ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇത്തവണ ബിഗ് ബോസ് വീട്ടിലേക്ക് വരുന്നവരില്‍ സാധാരണക്കാരായ രണ്ടു പേരുമുണ്ട്. ഇവരെയാണ് പുതിയ പ്രൊമോ വീഡിയോയില്‍ പരിചയപ്പെടുത്തുന്നത്.
എല്ലാവരും കാത്തിരിക്കുന്നത് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ആരൊക്കെയായിരിക്കും എന്നറിയാനാണ്. സാധാരണക്കാരില്‍ നിന്നും തിരഞ്ഞെടുത്ത ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഇവരൊക്കെയാണെന്ന് മോഹന്‍ലാല്‍ പറയുന്നിടത്താണ് പുതിയ പ്രൊമോ വീഡിയോ ആരംഭിക്കുന്നത്.
റസ്മിന്‍ ഭായ് ആണ് ആദ്യത്തെ മത്സരാര്‍ത്ഥി. ഫിസിക്കല്‍ എജ്യൂക്കേഷന്‍ ടീച്ചറാണ് റസ്മിന്‍. ഒപ്പം റൈഡിംഗിനോട് അതിയായ താല്‍പര്യമുള്ള ആളുമാണ് താനെന്നും റസ്മിന്‍ പ്രൊമോ വീഡിയോയില്‍ സ്വയം പരിചയപ്പെടുത്തുന്നുണ്ട്. നിഷാന എന്‍ ആണ് രണ്ടാമത്തെ കോമണര്‍. എന്നും എപ്പോഴും യാത്രകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന താനൊരു ഫ്രീക്കത്തി വീട്ടമ്മയാണെന്നും നിഷാന പറയുന്നുണ്ട്. ആയിരക്കണക്കിന് സാധാരണക്കാരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടതില്‍ രണ്ടു പേരും സന്തോഷം അറിയിക്കുകയും ചെയ്യുന്നുണ്ട്.
ഇതാദ്യമായിട്ടാണ് ബിഗ് ബോസ് മലയാളത്തില്‍ ഏതെങ്കിലും മത്സരാര്‍ത്ഥിയെ ഷോ തുടങ്ങും മുമ്പ് തന്നെ പരിചയപ്പെടുത്തുന്നത്. പോയ സീസണിലായിരുന്നു ആദ്യമായി സാധാരണക്കാരില്‍ നിന്നും ഒരാളെ ബിഗ് ബോസ് വീട്ടിലേക്ക് മത്സരാര്‍ത്ഥിയായി കൊണ്ടു വന്നത്. ഗോപികയായിരുന്നു പോയ സീസണിലെ കോമണര്‍ മത്സരാര്‍ത്ഥി. ഇത്തവണ ഒരു പടി കൂടി കടന്ന് രണ്ട് കോമണറുമായാണ് ബിഗ് ബോസ് എത്തുന്നത്. ആരാധകര്‍ക്കിടയിലെ ആകാംഷ കൂട്ടിയിരിക്കുകയാണ് പുതിയ പ്രൊമോ വീഡിയോ.
സാധാരണഗതിയിൽ ഷോ ആരംഭിക്കുമ്പോൾ മാത്രമാണ് മത്സരാർത്ഥികളെ പരിചയപ്പെടുത്താറുള്ളത്. പലപ്പോഴും പങ്കെടുക്കുന്നവർ പോലും വേദിയിലെത്തുമ്പോൾ മാത്രമായിരിക്കും തങ്ങൾക്ക് പരിചയമുള്ളവർ ഉണ്ടെന്ന് തിരിച്ചറിയുക. അത്രയും രഹസ്യാത്മകത മത്സരാർത്ഥികളുടെ കാര്യത്തിൽ പുലർത്താറുണ്ട് ഷോ. കഴിഞ്ഞ തവണ മത്സരാർത്ഥികളിൽ പലരും പുറത്തുവെച്ച് തന്നെ ആരൊക്കെയുണ്ടെന്ന് മനസിലാക്കിയിരുന്നുവെന്നും പരസ്പരം സംസാരിച്ചിരുന്നുവെന്നുമുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു.
ഈ സാഹചര്യത്തിൽ ഇത്തവണ അവസാന നിമിഷം മാത്രമേ മത്സരാർത്ഥികൾക്ക് കൺഫർമേഷൻ കൊടുക്കൂ എന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. അതിനിടയിലാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് അതേസമയം ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ ബിഗ് ബോസ് മത്സരാർത്ഥികളുടെ പേര് പുറത്തുവിടുന്നതും ഇത്തരത്തിലുള്ള പല ചരിത്രങ്ങളും തിരുത്തിക്കുറിക്കുന്നതാകട്ടെ ഇത്തവണത്തെ സീസൺ എന്നുമാണ് വീഡിയോയ്ക്ക് താഴെ പലരും കമന്റ് ചെയ്യുന്നത്.
ആരൊക്കെ വന്നാലും നന്നായി ഗെയിം കളിച്ച് പോകൂ എന്നും ചിലർ കുറിക്കുന്നു. പോസിറ്റീവ് ആണെങ്കിലും നെഗറ്റീവ് ആണെങ്കിലും കളിക്കുന്നവരെ പുറത്താക്കരുത് മരവാഴികളാണ് നമുക്ക് പുറത്താക്കേണ്ടത് എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്. എന്തായാലും പുതിയ പ്രമോയുടെ കൂടി ആരാധകരും ആവേശത്തിലായിരിക്കുകയാണ്. ആരൊക്കെയാണ് ഇനി മറ്റ് മത്സരാർത്ഥികൾ എന്ന് അറിയാനുള്ള ആകാംക്ഷ ആരാധകരിൽ ഉണ്ട്.
ഫിറ്റ്നെസ് ട്രെയിനറായ ജിന്റോ, രാജീവ് പരമേശ്വരന്‍, മല്ലു ജെഡി, സിജോ ടോക്‌സ്, ബിനീഷ് ബാസ്റ്റിന്‍, ഋഷി, സിദ്ധാര്‍ത്ഥ് പ്രഭു, ക്രിസ്റ്റി സെബാസ്റ്റ്യന്‍, ബിനോയ് വര്‍ഗ്ഗീസ്, അജു അജ്മല്‍, കൊല്ലം ഷാഫി, കേരള ഫുഡി, മല്ലു ജെഡി. രാധിക നായര്‍, ജസീല പര്‍വീണ്‍, ജാസ്മിന്‍ ജാഫര്‍, പൂജ കൃഷ്ണ, യമുന റാണി, അനീഷ നായര്‍, ജീവ നമ്പ്യാര്‍, അപ്‌സര ആല്‍ബി, നയന ജോണ്‍സണ്‍, ഷിനു ശ്യാമളന്‍, ശ്രുതി സത്യന്‍, ശ്രുതീഷ നായര്‍, ജാന്‍ മണി, അമയ പ്രസാദ് തുടങ്ങിയ പേരുകളാണ് ചില പ്രെഡിക്ഷൻ ലിസ്റ്റുകളിൽ ഉൾപ്പെട്ടിരിക്കുന്നത്.
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ ലോഞ്ച് എപ്പിസോഡ് മാര്‍ച്ച് 10 ഞായറാഴ്ച വൈകിട്ട് 7 മണിക്ക് ആണ്. പിന്നീട് തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9.30 നും ശനി, ഞായര്‍ ദിനങ്ങളില്‍ രാത്രി 9 നും ഷോ കാണാനാവും. മറ്റ് മത്സരാര്‍ഥികളെ പതിവുപോലെ ലോഞ്ച് എപ്പിസോഡില്‍ മാത്രമാവും പ്രഖ്യാപിക്കുക.