Connect with us

ഒരുപാട് നാളുകൾ പുറകേനടന്നു; പക്ഷേ സംഭവിച്ചത്; സാമന്തയുടെ ആ പ്രണയം; സത്യങ്ങളെല്ലാം പുറത്ത്!!!

News

ഒരുപാട് നാളുകൾ പുറകേനടന്നു; പക്ഷേ സംഭവിച്ചത്; സാമന്തയുടെ ആ പ്രണയം; സത്യങ്ങളെല്ലാം പുറത്ത്!!!

ഒരുപാട് നാളുകൾ പുറകേനടന്നു; പക്ഷേ സംഭവിച്ചത്; സാമന്തയുടെ ആ പ്രണയം; സത്യങ്ങളെല്ലാം പുറത്ത്!!!

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സാമന്ത. തന്റൈ വിശേഷങ്ങളെല്ലാം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. അപ്രതീക്ഷിത വെല്ലുവിളികളാണ് താരത്തിന് തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്നത്. നാഗചൈതന്യയുമായുള്ള വേര്‍പിരിയലും, മയോസിറ്റിസ് എന്ന ഓട്ടോ ഇമ്യൂണ്‍ രോഗം തുടങ്ങിയ പലവിധ പ്രതിസന്ധികള്‍ താരം അഭിമുഖീകരിച്ചു.

സിനിമാ രംഗത്ത് നിന്നും കുറച്ച് നാളായി വിട്ടു നിന്നിരുന്ന താരം തിരിച്ചെത്തിയിരുന്നു. 2017 ഒക്ടോബറില്‍ ആയിരുന്നു നാഗചൈതന്യയുമായുള്ള വിവാഹം. എന്നാല്‍ 2021 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. വേര്‍പിരിയുന്ന വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ സാമന്തയും നാഗചൈതന്യയും ആരാധകരെ അറിയിച്ചിരുന്നു. എന്നാല്‍ ഈ വേര്‍പിരിയല്‍ അത്ര സുഖകരമായ വാര്‍ത്തയായിരുന്നില്ല അവരുടെ ആരാധകര്‍ക്ക്. ഇപ്പോള്‍ ഇരുവരും സിംഗിളായി തുടരുകയാണ്. സിനിമപോലെ തന്നെ സാമന്തയുടെ വ്യക്തിജീവിതവും വാർത്തകളിൽ ഇടംപിടിക്കാറുണ്ടായിരുന്നു. നടൻ നാഗ ചൈതന്യയുമായുള്ള വിവാഹവും,വിവാഹമോചനവുമെല്ലാം വാർത്തകളിൽ നിറച്ച സംഭവങ്ങളായിരുന്നു.

ഇപ്പോഴിതാ നടി കേരളത്തില്‍ വന്നതുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് പുറത്ത് വരുന്നത്. ഒരു ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് നടി കേരളത്തിലേക്ക് എത്തുന്നത്. വന്‍ വരവേല്‍പ്പ് തന്നെ സാമന്തയ്ക്ക് ലഭിക്കുകയും ചെയ്തു. എന്നാൽ ഇതിനോടൊപ്പം സാമന്തയുടെ വ്യക്തിജീവിതത്തിൽ നടന്നസംഭവങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. തെലുങ്ക് നടന്‍ നാഗചൈതന്യയുമായി വിവാഹബന്ധം വേര്‍പിരിഞ്ഞത് മുതല്‍ സിംഗിളായി ജീവിക്കുകയാണ് നടി. ഇതിനിടെ നടി രണ്ടാമതും വിവാഹിതയായേക്കുമെന്ന തരത്തിലും അഭ്യൂഹങ്ങള്‍ വന്നു.

എന്നാലിപ്പോള്‍ നാഗ ചൈതന്യയ്ക്കും മുന്‍പ് നടിയ്ക്കുണ്ടായിരുന്ന പ്രണയത്തെ കുറിച്ചാണ് ചില കഥകള്‍ പ്രചരിക്കുന്നത്. തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ നിന്നും നടന്‍ നാഗ ചൈതന്യയുടെ കൂടെയായിരുന്നു സാമന്തയുടെ അഭിനയത്തിലെ തുടക്കം. ‘ഈമയ ചേസാവേ’ ആണ് സാമന്തയുടെ ആദ്യ ചിത്രം. ഗൗതം മേനോന്‍ സംവിധാനം ചെയ്ത ചിത്രം റൊമാന്റിക് ലവ് എന്റര്‍ടെയിനറായിരുന്നു. മാത്രമല്ല ചിത്രം സൂപ്പര്‍ ഹിറ്റാവുകയും ചെയ്തു. ഇതോടെ നാഗ ചൈതന്യയുടെയും സാമന്തയുടെയും കരിയര്‍ ശ്രദ്ധിക്കപ്പെട്ടു.

നാഗ ചൈതന്യ-സാമന്തയുടെ രസതന്ത്രമാണ് ചിത്രത്തില്‍ പ്രേക്ഷകരെ ആകര്‍ഷിച്ചതും. ആദ്യ സിനിമയുടെ സെറ്റില്‍ വച്ച് തന്നെ താരങ്ങള്‍ ഇഷ്ടത്തിലായി. ഏറെ നാളുകള്‍ ഇരുവരും പ്രണയം രഹസ്യമാക്കി വെച്ചിരുന്നു. ഇതിനൊപ്പം തന്നെ സാമന്ത തെന്നിന്ത്യയിലെ തന്നെ അറിയപ്പെടുന്ന നിലയിലേക്ക് വലിയൊരു താരമായി വളര്‍ന്നു. കരിയറില്‍ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയപ്പോഴായിരുന്നു സാമന്ത വിവാഹിതയായത്. 2017ല്‍ ഗോവയില്‍ വച്ചാണ് നാഗ ചൈതന്യ-സാമന്ത വിവാഹം.

പിന്നീട് ടോളിവുഡിലെ ക്യൂട്ട് കപ്പിള്‍സായി ഇരുവരും അറിയപ്പെട്ടു. നാല് വര്‍ഷത്തോളം സന്തോഷത്തോടെ ജീവിച്ച ഇരുവര്‍ക്കുമിടയില്‍ എന്താണ് സംഭവിച്ചതെന്ന് ഇനിയും വ്യക്തമല്ല. എന്തായാലും 2021 ലാണ് താരങ്ങള്‍ വിവാഹമോചിതരാവുന്നത്. ഈ സംഭവങ്ങളൊക്കെ സാമന്തയുടെയും നാഗ ചൈതന്യയുടെയും ആരാധകരെ വേദനിപ്പിച്ചു. നിലവില്‍ രണ്ട് പേരും അവരുടെ കരിയറിലേക്ക് ഫോക്കസ് ചെയ്തിരിക്കുകയാണ്. എന്നാല്‍ സാമന്തയുടെ ആദ്യ പ്രണയം സംബന്ധിച്ചുള്ള കഥകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടി ഒരാളെ സ്‌നേഹിച്ചിരുന്നു. അടുത്തിടെയാണ് ഈ പ്രണയകഥ നടി വെളിപ്പെടുത്തിയത്. സാമന്തയുടെ സ്‌കൂള്‍ പഠനകാലത്താണ് പ്രണയം ഉണ്ടാവുന്നത്.

അന്ന് സ്‌കൂളിലേക്ക് പോകാന്‍ രണ്ട് ബസുകള്‍ മാറി കയറണമായിരുന്നു. ഒരു ആണ്‍കുട്ടി എല്ലാ ദിവസവും ബസ് സ്റ്റോപ്പില്‍ സാമന്തയെ കാത്തുനില്‍ക്കാറുണ്ടായിരുന്നു. മാത്രമല്ല അയാള്‍ സാമന്തയുടെ പിന്നാലെ സ്‌കൂളിലേക്ക് പോവുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും അയാള്‍ തന്റെ അടുത്ത് വന്നിട്ടില്ല. തന്നില്‍ നിന്നും കുറച്ചകലെ മാറി നടന്നാണ് അയാള്‍ പിന്തുടര്‍ന്ന് വരാറുള്ളത്. അങ്ങനെ ക്ലാസ് കഴിയാറായപ്പോള്‍ ഒരു ദിവസം താന്‍ അയാളോട് അങ്ങോട്ട് പോയി സംസാരിച്ചു. നിങ്ങള്‍ രണ്ടു വര്‍ഷമായി എന്നെ പിന്തുടരുന്നത് എന്തിനാണെന്നാണ് നടി ചോദിച്ചത്.

അതിന്റെ കാരണം അയാള്‍ പറഞ്ഞില്ല. ഇത് കണ്ടതോടെ താന്‍ ശരിക്കും ഞെട്ടിയെന്നാണ് സാമന്ത പറയുന്നത്. ഇതൊരു പ്രണയമാണോ അല്ലയോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ എന്റെ ആദ്യ പ്രണയമായിരുന്നു അതെന്നാണ് നടി പറയുന്നത്. കഥ പൂര്‍ണമായിട്ടും നടി പറഞ്ഞില്ലെങ്കിലും സാമന്തയുടെ വാക്കുകളില്‍ നിന്നും നടിയ്ക്കും അവനെ ഇഷ്ടമായിരുന്നു എന്ന് വ്യക്തമാവും. പക്ഷേ, അയാള്‍ ഭയന്നത് കൊണ്ട് കാര്യം പറയാന്‍ ധൈര്യപ്പെട്ടില്ലെന്നും നടി സൂചിപ്പിച്ചു.

അതേസമയം സാമന്തയുടെ വിവാഹക്കഥകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. നടിയുടെ അടുത്ത ബന്ധുക്കളിലൊരാളെ തന്നെ സാമന്തയ്ക്ക് വരനായി വീട്ടുകാര്‍ തീരുമാനിച്ചുവെന്നും പറയപ്പെടുന്നുണ്ട്. എന്നാല്‍ ഈ വിവരം എത്രത്തോളം ശരിയാണെന്ന് വ്യക്തമല്ല. എന്നിരുന്നാലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമന്ത രണ്ടാമതും വിവാഹിതയാകാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വരികയും നടി വരനെ വീട്ടില്‍ വച്ച് കണ്ടുവെന്നും വൈകാതെ വിവാഹം നടന്നേക്കുമെന്ന തരത്തില്‍ സൂചനകളും പ്രചരിച്ചു.

ഇതിനിടയില്‍ സാമന്ത ഒരു നടനുമായി ഇഷ്ടത്തിലാണെന്ന കഥകള്‍ കൂടി പ്രചരിക്കുന്നുണ്ട്. പ്രശസ്ത നടനുമായി സാമന്ത പ്രണയത്തിലാണെന്നും അദ്ദേഹത്തെയാണ് രണ്ടാമത് വിവാഹം കഴിക്കാനായി ഒരുങ്ങുന്നതെന്നുമാണ് മറ്റ് ചില വിവരങ്ങള്‍. എന്നാല്‍ അതും കിംവദന്തികള്‍ മാത്രമാണെന്നാണ് കരുതപ്പെടുന്നത്. എന്തായാലും നടിയോ അവരുടെ കുടുംബമോ ഈ വാര്‍ത്തകളില്‍ വ്യക്തത വരുത്തുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് ആരാധകര്‍.

More in News

Trending