Malayalam Breaking News
ശ്രുതി ഹരിഹരന് വിവാഹിതയോ ?! അർജ്ജുനെതിരെ പരാതി നല്‍കിയതോടെ ആ രഹസ്യം പുറത്തായി….
ശ്രുതി ഹരിഹരന് വിവാഹിതയോ ?! അർജ്ജുനെതിരെ പരാതി നല്‍കിയതോടെ ആ രഹസ്യം പുറത്തായി….
ശ്രുതി ഹരിഹരന് വിവാഹിതയോ ?! അർജ്ജുനെതിരെ പരാതി നല്‍കിയതോടെ ആ രഹസ്യം പുറത്തായി….
നടന് അർജ്ജുൻ സര്‍ജക്കെതിരെ ശ്രുതി ഹരിഹരന് നല്കിയ പരാതിയില്‍ വ്യക്തി വിവരങ്ങള്‍ നല്‍കിയതില്‍ വിവാഹിത എന്ന് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ശ്രുതി വിവാഹിതയാണെന്ന വിവരം പുറംലോകം ഇത് വരെ അറിഞ്ഞിരുന്നില്ല. സാമൂഹിക മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച് മുന്‍പ് പ്രചാരണം ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം നിരസിച്ച് നടി രംഗത്ത് വന്നതോടെ വിവാദം കെട്ടടങ്ങുകയായിരുന്നു.
വാര്‍ത്തകളില്‍ സത്യമില്ലെന്നും താന്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അത് എല്ലാവരോടും തുറന്ന് പറയുമെന്നുമായിരുന്നു അന്ന് ശ്രുതി വ്യക്തമാക്കിയത്. അർജ്ജുനെതിരെ നല്കിയ പരാതിയില്‍ ഭര്‍ത്താവിന്റെ പേര് രാം കുമാര്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
മീ ടൂ ക്യാമ്പയിന്റെ ഭാഗമായാണ് ശ്രുതി നടൻ അർജ്ജുൻ സർജക്കെതിരെ രംഗത്ത് വന്നത്. സിനിമാ സെറ്റില്‍ വച്ച് അർജ്ജുൻ മോശമായി പെരുമാറിഎന്നായിരുന്നു ആരോപണം. നിബുണന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു സംഭവം. ആരോപണങ്ങള്‍ നിഷേധിച്ച അർജ്ജുൻ, ശ്രുതിക്കെതിരെ അഞ്ച് കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകിയിട്ടുണ്ട്.
Is Shruthi Hariharan Married
