Connect with us

വിജയ്യുടെ പുതിയ സിനിമ സർക്കാറിന്റെ പ്രമേയത്തിനു പിന്നിൽ തിരുനെൽവേലിയിൽ കടം വീട്ടാൻ കഴിയാതെ കർഷക കുടുംബം തീകൊളുത്തി ആത്മഹത്യ ചെയ്തതോ ? വിങ്ങിപ്പൊട്ടി മുരുഗദോസ്

Malayalam Breaking News

തമിഴ്നാട് രാഷ്ട്രീയം ചർച്ചയാകുന്നു സിനിമയാണ് വിജയ് – മുരുഗദോസ് ചിത്രം സർക്കാർ. വിവാദങ്ങൾക്കൊടുവിൽ ചിത്രം ദീപാവലിക്ക് തിയേറ്ററുകളിലേക്ക് എത്തുകയാണ്. അതിനു മുൻപ് തന്നെ വേദനിപ്പിച്ച , വേട്ടയാടിയ ഒരു വലിയ സംഭവത്തെ പാട്ടി പങ്കു വെയ്ക്കുകയാണ് മുരുഗദോസ് . സിനിമ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയും അതായിരുനെന്നും പുബ്ലിസിറ്റിക്കായി പറയുന്നതല്ലെന്നും മുരുഗദോസ് പറയുന്നു .

‘എന്റെ തലച്ചോറിനെ പോലെ മരവിപ്പിക്കുന്ന സംഭവമായിരുന്നു അത്. ശരീരത്തില്‍ തീ പടര്‍ന്നപ്പോഴും അവര്‍ അനങ്ങാതെ നിന്ന ദൃശ്യങ്ങള്‍ എന്നെ വിടാതെ വേട്ടയാടി. ചിത്രീകരണ സമയത്തും അഭിനേതാക്കള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കുമ്പോഴും ഞാന്‍ വല്ലാതെ അസ്വസ്ഥനായിരുന്നു . ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ ഞാന്‍ നിര്‍ത്താതെ പൊട്ടിക്കരഞ്ഞു. അത്രയധികം എന്റെ മനസിനു മുറിവേറ്റിരുന്നു’ മുരുഗദോസ് പറഞ്ഞു.

ചിത്രത്തിന്റെ പ്രചാരണത്തിനു വേണ്ടി പറയുന്ന പാഴ്വാക്കുകളല്ലിതെന്നും തന്റെ നെഞ്ചില്‍ തൊട്ടാണ് ഇത് പറയുന്നതെന്നും മുരുഗദോസ് വ്യക്തമാക്കി. കടബാധ്യതയെ കുറിച്ച് പരാതി നല്‍കാനെത്തിയ ഒരു കുടുംബത്തിലെ നാലു പേര്‍ തിരുനെല്‍വേലി കളക്ടറേറ്റില്‍ തീ കൊളുത്തി ആത്മഹത്യചെയ്തത് സമൂഹ മനസാക്ഷിയെ നടുക്കിയ സംഭവമായിരുന്നു. 2017 ഒക്ടോബറിലാണ് കാശിധര്‍മം സ്വദേശികളായ ഇസൈക്കി മുത്തുവും ഭാര്യ സുബ്ബലക്ഷ്മിയും അവരുടെ രണ്ട് പെണ്‍കുഞ്ഞുങ്ങളുമാണ് ആത്മഹത്യ ചെയ്തത്.

കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍ തുടങ്ങിയവര്‍ നായികമാരായി എത്തുന്ന ചിത്രത്തില്‍ വലിയ താരനിരയാണ് അണി നിരക്കുന്നത്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം എ.ആര്‍ റഹമാനും മലയാളിയായ ഗിരീഷ്ഗംഗാധരന്‍ ചായാഗ്രാഹണവും നിര്‍വഹിക്കുന്നു.

sarkar movie theme revealed

More in Malayalam Breaking News

Trending

Recent

To Top