“ആഴ്ചയിൽ മൂന്നു അവസരങ്ങൾ വരെ കിട്ടിയിരുന്ന എനിക്ക് മി ടൂ വെളിപ്പെടുത്തലിനു ശേഷം ഇപ്പോൾ ഒരു സിനിമ പോലുമില്ല ” – ശ്രുതി ഹരിഹരൻ
നടൻ അർജുൻ സാർജക്കെതിരെ ലൈംഗീക ആരോപണം ഉന്നയിച്ചതോടെ തനിക്ക് അവസരങ്ങൾ ഇല്ലാതായെന്നു നടി ശ്രുതി ഹരിഹരൻ. മലയാളിയായ ശ്രുതി ഡബ്ള്യു സി സി അംഗം കൂടിയാണ്. അര്‍ജുനെതിരെ പരാതി പറഞ്ഞതോടെ ജോലികള്‍ ഇല്ലാതായി. ‘അന്തസ്സിനെയും അഭിമാനത്തെയും ഹനിക്കുന്ന അനുഭവമാണ് നേരിട്ടത്. ഇതാണ് പ്രതികരണമെങ്കില്‍ ഭാവിയില്‍ കുറച്ച് സ്ത്രീകള്‍ മാത്രമാകും അവസരങ്ങള്‍ ഭയന്ന് തുറന്ന് സംസാരിക്കുക. കാര്യങ്ങളെ യഥാര്‍ത്ഥമായ രീതിയില്‍ നേരിടാന്‍ സമയമായി’, ശ്രുതി പറഞ്ഞു.
ഏതാനും മാസം മുന്‍പ് ആഴ്ചയില്‍ മൂന്ന് അവസരങ്ങളെങ്കിലും തേടിയെത്തുമായിരുന്നു. വിവിധ സ്‌ക്രിപ്റ്റുകള്‍ കേട്ടിരുന്നു. എന്നാല്‍ മീടൂ വെളിപ്പെടുത്തലോടെ ഇതുവരെ ആകെ ലഭിച്ചത് രണ്ട് അവസരങ്ങളാണ്. ഇതില്‍ താല്‍പര്യം തോന്നാത്തതിനാല്‍ എടുത്തതുമില്ല. അവസരങ്ങള്‍ കുറഞ്ഞെന്നത് സത്യമാണ്.
ആളുകള്‍ക്ക് എന്റെ കൂടെ ജോലി ചെയ്യാന്‍ ബുദ്ധിമുട്ട് കാണും. ഇതില്‍ അതിശയമില്ല, ശ്രുതി പറയുന്നു. എന്നാലും പോരാട്ടം നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് താരം വ്യക്തമാക്കി.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...