Connect with us

ശ്രുതി പറഞ്ഞതില്‍ എവിടെയാണ് പീഡനം? – അർജുനെ പറ്റി ആരോപണമുന്നയിച്ച ശ്രുതിക്കെതിരെ അർജുന്റെ മകൾ .

Malayalam Breaking News

തമിഴ് നടൻ അർജുനെതിരെ നടി ശ്രുതി ഹരിഹരൻ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരണവുമായി അർജുന്റെ മകൾ ഐശ്വര്യ രംഗത്ത് . അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ശ്രുതി മീ ടൂ കാമ്പയിന്‍ ദുരുപയോഗം ചെയ്യുകയാണെന്ന് ഐശ്വര്യ പറഞ്ഞു.

ശ്രുതി പറഞ്ഞതില്‍ എവിടെയാണ് പീഡനം? ശ്രുതിയേപ്പോലുള്ളവര്‍ മീ ടൂ കാമ്പയിന്റെ അവരുടെ നേട്ടത്തിനായി ഉപയോഗിക്കുകയാണ്-ഐശ്വര്യ പറഞ്ഞു.

അരുണ്‍ വൈദ്യനാഥന്‍ ഒരുക്കിയ നിബുണന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് അര്‍ജുന്‍ മോശമായി പെരുമാറിയെന്നായിരുന്നു ശ്രുതിയുടെ ആരോപണം. അണിയറ പ്രവര്‍ത്തകരുടെ മുന്‍പില്‍ വച്ചാണ് സംഭവം നടന്നതെന്ന് ശ്രുതി പറഞ്ഞിരുന്നു. റിഹേഴ്‌സലിന്റെ സമയത്ത് മുന്‍കൂട്ടി പറയുകയോ അനുമതി ചോദിക്കുകയോ ചെയ്യാതെ അര്‍ജുന്‍ ആലിംഗനം ചെയ്തുവെന്നും അത് തന്നില്‍ കടുത്ത അസ്വസ്ഥത സൃഷ്ടിച്ചുവെന്നും ശ്രുതി വെളിപ്പെടുത്തി.

അച്ഛന്‍ മിക്കപ്പോഴും ഞങ്ങളുമായി തിരക്കഥയൊക്കെ ചര്‍ച്ച ചെയ്യാറുണ്ട്. ആ ചിത്രത്തില്‍ അച്ഛന് താല്‍പര്യമില്ലാത്ത ഒരു പ്രണയരംഗമുണ്ടായിരുന്നു. ഇത് നീക്കം ചെയ്യാന്‍ സംവിധായകന്‍ തയ്യാറാണെങ്കില്‍ മാത്രമേ സിനിമയില്‍ അഭിനയിക്കൂ എന്ന് ഞങ്ങളോട് പറഞ്ഞിരുന്നു. അച്ഛന്റെ അഭിപ്രായം സംവിധായകന്‍ സ്വീകരിക്കുകയും ചെയ്തു. ഒരുപാട് മാറ്റങ്ങള്‍ വരുത്തിയാണ് ആ രംഗം ചിത്രീകരിച്ചത്-ഐശ്വര്യ വ്യക്തമാക്കി.

aishwarya arjun against shruthi hariharan

More in Malayalam Breaking News

Trending

Recent

To Top