ലൂസിഫറിലെ ‘ഗോവര്ദ്ധനന്’ ആശംസയുമായി ഇര്ഫാന് പത്താന്…
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ലൂസിഫറിലെ ഗോവര്‍ദ്ധനനായി എത്തുന്ന ഇന്ദ്രജിത്ത് സുകുമാരന്‍ ആശംസയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്ഫാന് പത്താന് രംഗത്ത്. ഇന്ന് പുറത്തിറങ്ങിയ ലൂസിഫറിലെ ഇന്ദ്രജിത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ചു കൊണ്ടാണ് ഇര്ഫാന് പത്താന് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് സ്റ്റോറിയിലൂടെയാണ് ഇര്ഫാന് പത്താന് ആശംസ നേര്‍ന്നിരിക്കുന്നത്. ക്യരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ഇന്ദ്രജിത്തിന് എല്ലാ വിധ ആശംസകളും നേരുന്നെന്ന് താരം കുറിച്ചു.
ചിത്രത്തില്‍ മലയാളത്തിലെയും ഹിന്ദിയിലേയും തമിഴിലേയും താരങ്ങളുള്‍പ്പെടെ നിരവധിപേരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പങ്കുവെച്ചുകൊണ്ടിരിക്കുകയാണിപ്പോള്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്നു എന്ന വലിയ പ്രത്യേകതയാണ് സിനിമ പ്രേമികളെ ആവേശത്തിലാക്കിയിരിക്കുന്നത്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പിള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറും പോസ്റ്ററുകളും വൈറലാകുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ മാര്‍ച്ച് 22 ന് വൈകിട്ട് 6.30 ന് അബുദാബിയില്‍ വെച്ച് റിലീസ് ചെയ്യും. ഡെല്‍മ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മോഹന്‍ലാല്‍,പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവീനോ തോമസ്, മുരളി ഗോപി, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Irfan Patan tweet about Govardhan in Lusifer..
