Malayalam Breaking News
“പ്രണയിച്ചു… കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവന് എന്നെ വിട്ടിട്ടു പോയി” – നടി തപ്സി !!!
“പ്രണയിച്ചു… കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവന് എന്നെ വിട്ടിട്ടു പോയി” – നടി തപ്സി !!!
“പ്രണയിച്ചു… കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവന് എന്നെ വിട്ടിട്ടു പോയി” – നടി തപ്സി !!!
ആടുകളം എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിലൂടെ പ്രേഷകരുടെ ഇഷ്ട താരമായ നടിയാണ് തപ്സി പന്നു. മോഡല്‍, ചലച്ചിത്രതാരം എന്നീ നിലകളില്‍ പ്രശസ്തയാണ് തപ്സി പന്നു. ചലച്ചിത്രരംഗത്തേക്ക് വരുന്നതിന് മുന്‍പ് സോഫ്റ്റ് വെയര്‍ പ്രൊഫഷണലിസ്റ്റായിരുന്നു .ജുമ്മാണ്ടി നാഡം എന്ന തെലുങ്ക് ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. തന്റെ ആദ്യ പ്രണയത്തെപ്പറ്റി സംസാരിക്കുകയാണ് തപ്സി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
തപ്സി പറയുന്നു
ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്ബോഴാണ് എന്റെ ആദ്യ പ്രണയം. എനിക്ക് തോന്നുന്നു എന്റെ സുഹൃത്തുക്കളെ സംബന്ധിച്ച് പ്രണയിച്ചു തുടങ്ങാന്‍ ഞാന്‍ വൈകിപ്പോയി എന്ന്. എന്നിരുന്നാലും ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്ബോഴുള്ള ആ ബന്ധത്തെ പ്രണയമെന്നൊന്നും വിളിക്കാന്‍ കഴിയുമോ എന്നെനിക്കറിയില്ല.
എന്തായാലും പ്രണയിച്ചു. കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവന് എന്നെ വിട്ടിട്ടു പോയി. പത്താം ക്ലാസിലേക്കാണ് പോകുന്നത്. പഠിക്കാനുണ്ട് എന്നൊക്കെ പറഞ്ഞായിരുന്നു ആ ബ്രേക്കപ്പ്. എനിക്കിപ്പോഴും ഓര്‍മയുണ്ട്, അന്ന് ബൂത്തില്‍ പോയി ഫോണ്‍ വിളിച്ച് കരഞ്ഞുകൊണ്ട് ‘നീ എന്തിനാ എന്നെ വിട്ടിട്ടു പോയത്’എന്നൊക്കെ ചോദിച്ചത്.പ്രണയബന്ധത്തെ കുറിച്ച് ചോദിച്ചപ്പോള്‍ എന്റെ രാശിക്ക് അത് ചേരില്ല എന്നാണ് നടി പറഞ്ഞത്.
കാഴ്ചപ്പാടിന്റെ കാര്യത്തിലായാലും മറ്റെന്തായാലും എന്നെക്കാള്‍ ഉയരത്തില്‍ നില്ക്കുന്ന ആളായിരുക്കും എന്റെ വരന് എന്നാണ് രാശി. എന്നെങ്കിലും അത്തരമൊരാളുമായി പ്രണയത്തിലായാല്‍ ഇതാണ് എന്റെ ഭാവി എന്ന് കരുതി മുന്നോട്ട് പോകും. പിന്നീട് കുടുംബം കുട്ടികള്‍ എന്നൊക്കെ സ്വപ്നം കാണും- തപ്സി പറഞ്ഞു
മലയാള സിനിമയിലും തപ്സി നായികയായി അഭിനയിച്ചിട്ടുണ്ട്. സോഹന്‍ സംവിധാനം ചെയ്ത ഡബിള്‍സിലാണ് അഭിനയിച്ചത്. മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ നായകന്.
interview with thapsi
