Malayalam Breaking News
ഒറ്റ രാത്രികൊണ്ട് എന്റെ ആഗ്രഹം സാധിക്കുമെന്ന് കരുതിയിരുന്നില്ല-റോഷന്
ഒറ്റ രാത്രികൊണ്ട് എന്റെ ആഗ്രഹം സാധിക്കുമെന്ന് കരുതിയിരുന്നില്ല-റോഷന്
ഒറ്റ രാത്രികൊണ്ട് എന്റെ ആഗ്രഹം സാധിക്കുമെന്ന് കരുതിയിരുന്നില്ല-റോഷന്
മാണിക്യ മലരായ പൂവേ എന്ന ഒറ്റ ഗാനം കൊണ്ട് അതിലഭിനയിച്ച താരങ്ങൾ ലോക പ്രശസ്തി നേടിക്കഴിഞ്ഞു. കണ്ണിറുക്കി വൈറലായ പ്രിയ പ്രകാശ് വാര്യര്‍ ഇപ്പോള്‍ തന്റെ ബോളിവുഡ് സിനിമയുടെ തിരക്കിലാണ്. സിനിമയുടെ റിലീസിന് മുന്നേ ലോകം മുഴുവൻ അറിയപ്പെട്ട അപൂർവ്വ ഭാഗ്യത്തിനുടമകളാണ് റോഷനും പ്രിയ വാരിയരും. തന്റെ വലിയൊരാഗ്രഹം ഒട്ടും പ്രതീക്ഷിക്കാതെ തന്നെ ഒറ്റ രാത്രികൊണ്ട് നേടിയെന്ന് പറയുകയാണ് റോഷൻ.
ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒരാളാകുക എന്നത് എന്റെ സ്വപ്നമായിരുന്നു. എന്നാല്‍ ഒറ്റ രാത്രികൊണ്ട് അത് സാധിക്കും എന്ന ഒരിക്കലും കരുതിയിരുന്നില്ല എന്ന് റോഷന് പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്.
എന്റെ കഴിവുകൊണ്ട് മാത്രമല്ല, തീര്‍ച്ചയായും ഇത്രപെട്ടന്ന് പ്രശസ്തനാകാന് കഴിഞ്ഞത് ഭാഗ്യം കൊണ്ടുകൂടെയാണ്. കഴിവുണ്ടായിട്ടും ഭാഗ്യം തുണയ്ക്കാത്തത് കൊണ്ട് എവിടെയും എത്താത്ത ഒരുപാട് പേരെ എനിക്ക് വ്യക്തിപരമായി അറിയാം. സിനിമയില്‍ ഒന്ന് കയറിപ്പറ്റാന്‍ അവരിപ്പോഴും ശ്രമിച്ചുകൊണ്ടിരിയ്ക്കുകയാണ്. അതുകൊണ്ട് എനിക്ക് കിട്ടിയ ഈ അവസരത്തിന്റെ വില നന്നായി അറിയാം.
ഒരു സെലിബ്രിറ്റിയാണെന്ന നിലയില്‍ ഞാന്‍ ആരോടും പെരുമാറാറില്ല. ഒരു അഡാറ് ലവ്വ് സംഭിയ്ക്കുന്നതിന് മുന്‍പ് ഞാനെങ്ങനെയായിരുന്നോ അതുപോലെ തന്നെയാണ് ഇപ്പോഴും- റോഷന് പറഞ്ഞു
interview with roshan
