Connect with us

കോടതിസമക്ഷം ബാലൻ വക്കീലിന് പ്രതീക്ഷിച്ചതിലും മികച്ച കളക്ഷനാണ് ലഭിച്ചത് -ബി ഉണ്ണികൃഷ്ണൻ

Malayalam Breaking News

കോടതിസമക്ഷം ബാലൻ വക്കീലിന് പ്രതീക്ഷിച്ചതിലും മികച്ച കളക്ഷനാണ് ലഭിച്ചത് -ബി ഉണ്ണികൃഷ്ണൻ

കോടതിസമക്ഷം ബാലൻ വക്കീലിന് പ്രതീക്ഷിച്ചതിലും മികച്ച കളക്ഷനാണ് ലഭിച്ചത് -ബി ഉണ്ണികൃഷ്ണൻ

ദിലീപ് നായകനെത്തിയ ചിത്രം കോടതിസമക്ഷം ബാലൻ വക്കീൽ മികച്ച പ്രതികരണവുമായി തീയേറ്ററുകൾ കീഴടക്കുകയാണ്. ബി ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിന് പ്രതീക്ഷിച്ചതിലും മികച്ച കളക്ഷനാണ് ലഭിച്ചതെന്ന് സംവിധായകൻ പറഞ്ഞു. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന തന്റെ പുതിയ ചിത്രത്തിന് ലഭിക്കുന്ന മികച്ച സ്വീകാര്യതയില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബി ഉണ്ണികൃഷ്ണന്റെ തുറന്നു പറച്ചിൽ.

അഞ്ചു ദിവസം കൊണ്ട് 10 കോടിയാണ് കോടതിസമക്ഷം ബാലൻ വാക്കേത് സ്വന്തമാക്കിയത്. സംസാര വൈകല്യമുള്ള ഒരു വക്കീലിന്റെ വേഷത്തിലാണ് ദിലീപ് സിനിമയില്‍ അഭിനയിക്കുന്നത്.’പാസഞ്ചര്‍’, ‘മൈ ബോസ്’, ‘2 കണ്‍ട്രീസ്’ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം മംമ്തയും ദിലീപും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘കോടതിസമക്ഷം ബാലന്‍ വക്കീല്‍’. പ്രിയ ആനന്ദ്, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, ബിന്ദു പണിക്കര്‍, പ്രഭാകര്‍, സിദ്ദിഖ്, ഭീമന്‍ രഘു എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

സൗബിനും സജി പാഴൂരും ദിലീഷ് നായരുമൊക്കെ ചേര്‍ന്നുള്ള ഒരു സിനിമയെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ആ സിനിമ സംഭവിക്കും എന്നു തന്നെയാണ് തന്റെ വിശ്വാസമെന്നും ബി ഉണ്ണികൃഷ്ണൻ അഭിമുഖത്തിൽ പറഞ്ഞു.

interview with bi unnikrishnan

More in Malayalam Breaking News

Trending

Recent

To Top