Connect with us

ഈ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയാണ് മികച്ച സിനിമയുടെ സംവിധായകന്‍; വീടും പറമ്പും പണയം വെച്ച് നിര്‍മ്മിച്ച സിനിമയുടെ പിന്നണിക്കഥകള്‍….

Malayalam Breaking News

ഈ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയാണ് മികച്ച സിനിമയുടെ സംവിധായകന്‍; വീടും പറമ്പും പണയം വെച്ച് നിര്‍മ്മിച്ച സിനിമയുടെ പിന്നണിക്കഥകള്‍….

ഈ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയാണ് മികച്ച സിനിമയുടെ സംവിധായകന്‍; വീടും പറമ്പും പണയം വെച്ച് നിര്‍മ്മിച്ച സിനിമയുടെ പിന്നണിക്കഥകള്‍….

വീടും പറമ്പും ബാങ്കില്‍ പണയം വെച്ചും, സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങിയും റബ്ബര്‍ ടാപ്പിങ് തൊഴിലാളിയായ ഷെരീഫ് ഈസ നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച ‘കാന്തന്‍ ദ ലവര്‍ ഓഫ് കളറി’നാണ് മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. താനും സുഹൃത്തുക്കളും അനുഭവിച്ച കഷ്ടപ്പാടുകള്‍ക്ക് ഉള്ള ഫലം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഷെരിഫ് ഈസ ഇന്ന്.


റബ്ബര്‍ ടാപ്പിങ് ചെയ്യുമ്പോഴും ഷെരീഫിന്റെ മനസ്സില്‍ സിനിമ മാത്രമായിരുന്നു. കടം എങ്ങനെ വീട്ടുമെന്നും ജീവിതം എങ്ങനെ മുന്നോട്ടുപോകുമെന്നും ആശങ്കയുണ്ടെങ്കിലും സിനിമയോടുള്ള പ്രണയം അവസാനിപ്പിക്കാന്‍ ഷെരീഫ് തയ്യാറല്ല.കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍’ എന്ന സിനിമയ്ക്കായി 20 ലക്ഷത്തോളം രൂപയാണ് ചെലവായത്. ബാങ്കില്‍നിന്ന് വായ്പയെടുത്തതു ഭാര്യയുടെ ആഭരങ്ങള്‍ പണയം വെച്ചു കൂടാതെ സുഹൃത്തുക്കളില്‍നിന്ന് കടം വാങ്ങിയും പണം കണ്ടെത്തി.


ആദിവാസി ദളിത് മേഖലയിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തക ദയാബായിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. കവിയും കഥാകൃത്തുമായ പ്രമോദ് കൂവേരി കഥയും തിരക്കഥയും ഒരുക്കി. വയനാട് തിരുനെല്ലി നെങ്ങറ കോളനിയിലെ അടിയവിഭാഗത്തില്‍പ്പെട്ട മനുഷ്യരുടെ നിലനില്‍പ്പിനായുള്ള പോരാട്ടത്തിന്റെ കഥയാണ് ചിത്രം പങ്കുവെക്കുന്നത്.


കൂവേരി സ്വദേശികളായ സംവിധായകന്റെയും രചയിതാവിന്റെയും ഈ സ്വപ്ന നേട്ടം ഒരു ഗ്രാമം ഒന്നാകെ ആഘോഷിക്കുകയാണ്. കൂവേരി പാലയാട്ടെ റബ്ബര്‍ ടാപ്പിങ് തൊഴിലാളി പി.പി. ഈസാന്റെയും ആസ്യയുടെയും മകനാണ് ഷെരീഫ്. ഭാര്യ ഷബ്‌ന. മകന്‍ ആദില്‍ ഈസ.

Kerala state film awards: He taps rubber to pursue his film  .. 

Read more at:
http://timesofindia.indiatimes.com/articleshow/68198627.cms?utm_source=contentofinterest&utm_medium=text&utm_campaign=cppst

More in Malayalam Breaking News

Trending

Recent

To Top