Connect with us

വിവാഹത്തിന് ശേഷം അഭിനയം നിർത്തുമെന്ന് ഞാൻ പറഞ്ഞിട്ടില്ല -ഭാവന

Malayalam Breaking News

വിവാഹത്തിന് ശേഷം അഭിനയം നിർത്തുമെന്ന് ഞാൻ പറഞ്ഞിട്ടില്ല -ഭാവന

വിവാഹത്തിന് ശേഷം അഭിനയം നിർത്തുമെന്ന് ഞാൻ പറഞ്ഞിട്ടില്ല -ഭാവന

വിവാഹശേഷം ഒരിടവേള കഴിഞ്ഞ് സിനിമയില്‍ മടങ്ങിയെത്തുകയാണ് നടി ഭാവന. തമിഴ്ചിത്രം 96 ന്റെ കന്നട പതിപ്പില്‍ പ്രധാനവേഷത്തില്‍ എത്തുകയാണ് താരം. വിവാഹശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് താൻ ആരോടും പറഞ്ഞിട്ടില്ലെന്ന് ഭാവന പറഞ്ഞു. കന്നട നിര്‍മാതാവ് നവീനുമായുള്ള വിവാഹത്തിന് ശേഷം ഇരു കുടുംബങ്ങളുടെയും പ്രോത്സാഹനം തനിക്ക് കൂടുതല്‍ കരുത്ത് പകരുന്നുവെന്ന് ഭാവന ഒരു അഭിമുഖത്തില്‍ പറഞ്ഞു.

നല്ല കഥാപാത്രങ്ങള്‍ തേടിയെത്തിയാല്‍ ഞാന്‍ എന്തായാലും അഭിനയിക്കും. വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്തുമെന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. എന്നോട് അങ്ങനെ ആരും ആവശ്യപ്പെട്ടിട്ടുമില്ല. സിനിമയില്‍ തുടക്കകാലത്ത് അഭിനയം നിര്‍ത്തണമെന്നൊക്കെ തോന്നിയിട്ടുണ്ട്. എന്നാല്‍ മലയാളത്തില്‍ ഒരുപാട് സിനിമകള്‍ എന്നെ തേടിയെത്തി. പിന്നീട് തമിഴിലും മറ്റു ഭാഷകളിലും അഭിനയിക്കാന്‍ സാധിച്ചു.

നവീനുമായി പ്രണയത്തെക്കുറിച്ചും വിവാഹജീവിതത്തെക്കുറിച്ചും താരം മനസ്സു തുറന്നു. റോമിയോ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് നവീനെ ആദ്യമായി പരിചയപ്പെടുന്നത്. തുടക്കത്തില്‍ പ്രൊഫഷണല്‍ കാര്യങ്ങള്‍ മാത്രമേ ഞങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നുള്ളൂ. എനിക്കാണെങ്കില്‍ അന്ന് കന്നട സംസാരിക്കാന്‍ അറിയില്ല. കുറച്ച് കാലങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായി. ആ സൗഹൃദം പ്രണയമായി. അമ്മയ്ക്ക് നവീനെ നല്ല ഇഷ്ടമായിരുന്നു. മലയാളി അല്ലാത്തതിനാല്‍ അച്ഛന് കുറച്ച് ആശങ്കകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നവീനെ നേരിട്ട് കണ്ടപ്പോള്‍ അച്ഛന് വളരെ ഇഷ്ടമായി.

bhavana

interview with bhavana

More in Malayalam Breaking News

Trending

Recent

To Top