Connect with us

ഏത് കഥാപാത്രവും അനായാസം ചെയ്ത് ഫലിപ്പിക്കും, സിനിമയിൽ എത്തിയിട്ട് പതിനേഴ് വർഷം, അപർണ്ണ ബാലമുരളിയുടെ ‘ഇനി ഉത്തര’ത്തിൽ ഞെട്ടിക്കും, പാസ്റ്റർ പ്രകാശനായി ജാഫർ ഇടുക്കി എത്തുന്നു, ഒക്ടോബര്‍ ഏഴിന് ചിത്രം തിയേറ്ററുകളിലേക്ക്!

Malayalam

ചെറുതും വലുതുമായ നിരവധി നിരവധി കഥാപാത്രങ്ങളെ മലയാളികൾക്ക് സമ്മാനിച്ച നടനാണ് ജാഫർ ഇടുക്കി. അഭിനേതാവ് എന്ന നിലയില്‍ തനിക്ക് കിട്ടിയ കഥാപാത്രങ്ങളെയെല്ലാം തന്നെ കൈയ്യടക്കത്തോടെ അവതരിപ്പിക്കുന്നതില്‍ താരം മിടുക്ക് കാട്ടാറുണ്ട്.

ഏത് കഥാപാത്രമായാലും അദ്ദേഹത്തിന്റെ കയ്യിൽ ഭദ്രമായിരിക്കും. ജാഫര്‍ ഇടുക്കി മലയാള സിനിമയില്‍ അഭിനേതാവായി എത്തിയിട്ട് പതിനേഴ് വര്‍ഷം പൂര്‍ത്തിയാവുന്ന വേളയിൽ നടന്റേതായി തീയേറ്റർ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രമാണ് അപർണ ബാലമുരളി കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ഇനി ഉത്തരം’. ഒക്ടോബർ ഏഴിന് ചിത്രം തീയേറ്ററുകളിൽ എത്തുകയാണ്

ചിത്രത്തിലെ ജാഫർ ഇടുക്കിയുടെ ക്യാരക്ടർ പോസ്റ്ററും പുറത്തിറക്കി. പാസ്റ്റർ പ്രകാശൻ എന്നാണ് കഥാപാത്രത്തിന്റെ പേര്.

ജീത്തു ജോസഫസിന്റെ അസോസിയേറ്റായിരുന്ന സുധീഷ് രാമചന്ദ്രന്‍ സ്വതന്ത്ര സംവിധായനാകുന്ന സിനിമ കൂടിയാണിത്. രഞ്ജിത്ത് -ഉണ്ണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. സഹോദരങ്ങളായ ഇരട്ട തിരക്കഥാകൃത്തുക്കളെയാണ് ഇനി ഉത്തരത്തിലൂടെ മലയാള സിനിമയ്‌ക്ക് ലഭിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു

പോലീസ് സ്റ്റേഷനിലെത്തി ‘ഞാൻ ഒരാളെ കൊന്നു സാറേ’… എന്ന് പറയുന്ന അപർണ്ണയെയാണ് ട്രെയിലറിൽ കാണാൻ സാധിക്കുന്നത്. അപർണയുടേത് മികച്ച പ്രകടനം തന്നെയായിരിക്കുമെന്ന് ട്രെയ്‌ലർ ഉറപ്പ് നൽകിയതോടെ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ പ്രേക്ഷകർ നോക്കി കാണുന്നത്.

എ&വി എന്റര്‍ടെയിന്റ്‌മെന്റിന്റെ ബാനറില്‍ സഹോദരന്മാരായ വരുണ്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഹരീഷ് ഉത്തമന്‍, ചന്തുനാഥ്, സിദ്ധാര്‍ഥ് മേനോന്‍, സിദ്ദീഖ്, കലാഭവന്‍ ഷാജോണ്‍, ഷാജുശ്രീധര്‍, ജയന്‍ ചേര്‍ത്തല, ദിനീഷ് പി,ഭാഗ്യരാജ് എന്നിവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രഞ്ജിത്ത്- ഉണ്ണി എന്നിവര്‍ രചന നിര്‍വ്വഹിച്ച ഇനി ഉത്തരത്തിന്റെ ഛായാഗ്രാഹകന്‍ രവിചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഹിഷാം അബ്ദുല്‍ വഹാബ് സംഗീതം ഒരുക്കുന്നു. എഡിറ്റര്‍-ജിതിന്‍ ഡി.കെ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, വിനോഷ് കൈമള്‍. കല അരുണ്‍ മോഹനന്‍. മേക്കപ്പ്-ജിതേഷ് പൊയ്യ. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍. സ്റ്റില്‍സ് ജെഫിന്‍ ബിജോയ്. പരസ്യകല ജോസ് ഡോമനിക്. ഡിജിറ്റല്‍ പിആര്‍ഒ: വൈശാഖ് സി. വടക്കേവീട്. ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ ദീപക് നാരായണ്‍.

More in Malayalam

Trending

Recent

To Top