Connect with us

അശ്ലീലത നിറഞ്ഞ ഷോ, ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന സമയം മാറ്റണം; ബിഗ്‌ബോസ് തെലുങ്കിനെതിരെ ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ പരാതി

Malayalam

അശ്ലീലത നിറഞ്ഞ ഷോ, ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന സമയം മാറ്റണം; ബിഗ്‌ബോസ് തെലുങ്കിനെതിരെ ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ പരാതി

അശ്ലീലത നിറഞ്ഞ ഷോ, ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന സമയം മാറ്റണം; ബിഗ്‌ബോസ് തെലുങ്കിനെതിരെ ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ പരാതി

റിയാലിറ്റി ഷോകളില്‍ ഇന്ന് രാജ്യത്തൊട്ടാകെയുള്ള കണക്കെടുത്താല്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഷോയാണ് ബിഗ് ബോസ്. തുടക്ക കാലത്ത് ഹിന്ദിയില്‍ മാത്രം തുടങ്ങിയ ഷോ ഇന്ന് മലയാളമുള്‍പ്പെടെയുള്ള മിക്ക തെന്നിന്ത്യന്‍ ഭാഷകളിലുമുണ്ട്. എല്ലാ ഭാഷയിലുള്ള ബിഗ് ബോസിനും ആരാധകര്‍ ഏറെയാണ്. ബിഗ് ബോസിന്റെ ആദ്യ സീസണ്‍ മിക്ക ഭാഷകളിലും വലിയ വിവാദവും ചര്‍ച്ചയുമാവാറുണ്ട്.

ഇതുവരെ കണ്ടു പരിചയമില്ലാത്ത തരം ഷോയായതിനാല്‍ തന്നെ കേരളത്തിലും ആദ്യം ബിഗ് ബോസിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ബിഗ് ബോസിന് മുമ്പ് അതേ മാതൃകയില്‍ സൂര്യ ടിവിയില്‍ വന്ന മലയാളി ഹൗസ് എന്ന ഷോയാണ് കൂടുതല്‍ വിവാദമുണ്ടാക്കിയത്.ഷോ കുടുംബത്തിനൊപ്പം ഇരുന്ന് കാണാന്‍ പറ്റിയതല്ല എന്ന് വരെ വിമര്‍ശനം ഉയര്‍ന്നു. പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ബിഗ് ബോസ് മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

ആദ്യ സീസണ്‍ വലിയ ശ്രദ്ധ നേടിയില്ലെങ്കിലും രണ്ടാമത്തെ സീസണ്‍ മുതല്‍ ഷോ പ്രേക്ഷകര്‍ സ്വീകരിച്ച് തുടങ്ങി. ഇന്ന് കേരളത്തിലെ നമ്പര്‍ വണ്‍ ടെലിവിഷന്‍ ഷോയായി മാറിയിരിക്കുകയാണ് ബിഗ് ബോസ്. അടുത്തിടെയാണ് നാലാം സീസണ്‍ അവസാനിച്ചത്. ഇതിലെ മത്സരാര്‍ത്ഥികള്‍ക്കെല്ലാം തന്നെ വലിയ തോതില്‍ ആരാധകവൃന്തം തന്നെ ഉണ്ടാകാറുണ്ട്. അഞ്ചാം സീസണിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

ഇപ്പോഴിതാ തെലുങ്കില്‍ സംപ്രേഷണം ചെയ്ത് കൊണ്ടിരിക്കുന്ന ബിഗ് ബോസിന്റെ ആറാം സീസണിനെതിരെ വലിയ രീതിയിലുള്ള പരാതി ഉയര്‍ന്നിരിക്കുകയാണ്. അശ്ലീലത നിറഞ്ഞ ഷോയാണിതെന്നും അതിനാല്‍ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന സമയം മാറ്റണമെന്നും പരാതിയില്‍ പറയുന്നു. ഗൈഡ് ലൈനുകള്‍ പാലിക്കുന്നില്ലെങ്കില്‍ ബിഗ് ബോസിന്റെ സംപ്രേഷണം നിര്‍ത്തി വെക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

അഭിഭാഷകന്‍ കതിര്‍റെഡി ജഗദീശ്വര്‍ ആണ് ആന്ധ്രപ്രദേശ് ഹൈക്കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്. നിലവില്‍ രാത്രി 10 മണി മുതല്‍ 11 മണി വരെയാണ് ബിഗ് ബോസ് തെലുങ്ക് സംപ്രേഷണം ചെയ്യുന്നത്. വാരാന്ത്യത്തില്‍ 9 മണി മുതലും. ഇത് മാറ്റണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.

കന്നടത്തില്‍ ബിഗ് ബോസിന്റെ ഒന്‍പതാം സീസണാണ് ആരംഭിച്ചിരിക്കുന്നത്. അതിലെ അഞ്ച് മത്സരാര്‍ഥികള്‍ കഴിഞ്ഞ തവണകളില്‍ മത്സരിച്ചവരാണ്. ബാക്കിയുള്ളവരാണ് പുതിയതായി വരുന്നത്. അങ്ങനെ മലയാളത്തിലും ഉണ്ടാവാന്‍ സാധ്യതയില്ലെന്നാണ് ഇതുവരെയുള്ള വിവരങ്ങളില്‍ നിന്നും വ്യക്തമാവുന്നത്.

ഹിന്ദിയില്‍ സല്‍മാന്‍ ഖാനാണ് ബിഗ് ബോസ് അവതാരകന്‍ ആയെത്തുന്നത്. മറാത്തിയില്‍ മഹേഷ് മജ്രേക്കറും കന്നഡയില്‍ കിച്ച സുദീപുമാണ് ഷോയുടെ അവതാരകര്‍. ഹിന്ദിയില്‍ 16ാം സീസണിലേക്ക് എത്തിയിരിക്കുകയാണ് ബിഗ് ബോസ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഹിറ്റായത് ഇക്കഴിഞ്ഞ ബിഗ് ബോസ് സീസണാണ്. ഒപ്പത്തിനൊപ്പം നിന്ന മത്സരാര്‍ത്ഥികളും സോഷ്യല്‍ മീഡിയയിലെ സജീവ ചര്‍ച്ചയും ബിഗ് ബോസിന്റെ മാറ്റ് കൂട്ടി. ഡാന്‍സറായ ദില്‍ഷയാണ് ഷോയില്‍ വിജയി ആയത്.

ഡോക്ടര്‍ റോബിന്‍, ജാസ്മിന്‍, നിമിഷ, ലക്ഷ്മി പ്രിയ, ബ്ലെസ്ലി, റിയാസ് സലിം, ധന്യ മേരി വര്‍ഗീസ് തുടങ്ങി നിരവധി പേര്‍ ബിഗ് ബോസ് സീസണ്‍ 4 ല്‍ മത്സരാര്‍ത്ഥികള്‍ ആയെത്തിയിരുന്നു. ബിഗ് ബോസിന്റെ ജനസ്വീകാര്യത ഓരോ സീസണ്‍ കഴിയുന്തോറും കൂടി വരികയാണെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ബിഗ് ബോസിലെ മത്സരാര്‍ത്ഥികള്‍ക്ക് വന്‍ ആരാധക വൃന്ദവും ഉണ്ടാവുന്നുണ്ട്. അഞ്ചാം സീസണിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

അതേസമയം, മോഹന്‍ലാല്‍ തന്നെ അവതാരകനായി എത്തുമോ എന്നുമാണ് എല്ലാവരും തിരക്കിയിരുന്നത്. അഞ്ചാം തവണയും അവതാരകനായി മോഹന്‍ലാല്‍ തന്നെ എത്തിയേക്കുമെന്നാണ് വിവരം. ഇത്തവണ ഷോയുടെ സെറ്റ് എവിടെയാണെന്ന കാര്യം വ്യക്തമല്ല. പക്ഷേ മുംബൈയിലെ സെറ്റ് തന്നെ മതിയെന്നാണ് ഭൂരിഭാഗം പേരുടെയും ആവശ്യം. പക്ഷേ ഹിന്ദി ബിഗ് ബോസ് തീരാതെ അവിടെയുള്ള സെറ്റ് കിട്ടില്ലെന്ന പ്രശ്‌നം കൂടി മുന്നിലുണ്ട്.

മുന്‍പ് ബിഗ് ബോസില്‍ പങ്കെടുത്തവര്‍ വരാനും വരാതെ ഇരിക്കാനും സാധ്യതയുണ്ട്. ചിലപ്പോള്‍ അതിഥികളായിട്ടായിരിക്കും അവര്‍ വരിക. മറ്റ് ഭാഷകളിലൊക്കെ അങ്ങനെയാണ് നടക്കുന്നത്. അതുപോലെ മുന്‍പ് മത്സരിച്ച താരങ്ങളെ മാത്രം മുന്‍നിര്‍ത്തി നടത്തുന്ന ബിഗ് ബോസ് അള്‍ട്ടിമേറ്റ് ഉടനെ ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് തന്നെയാണ് വിവരം. ബിഗ് ബോസ് സീസണ്‍ ഫൈഫ് ആയിരിക്കും അടുത്തതായി വരിക.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top